മദ്യലഹരിയിൽ നാലുവരിപ്പാതയിലൂടെ യുവാക്കളുടെ മരണപ്പാച്ചിൽ: നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ച് കയറി: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ മദ്യലഹരിയിൽ കാറുമായി യുവാക്കളുടെ മരണപ്പാച്ചിൽ. നിയന്ത്രണം നഷ്ടമായ കാർ നാലുവരിപ്പാതയിലെ ഡിവൈഡറിയേക്ക് ഇടിച്ചു കയറി. അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച രാത്രി പത്തു മണിയോടെ കോടിമത നാലുവരിപ്പാതയിൽ മധ്യഭാഗത്തെ മീഡിയനു സമീപമായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ മധ്യഭാഗത്ത് വച്ച് വലത്തേയ്ക്ക് തിരിച്ച് കോടിമത ഭാഗത്തേയ്ക്ക് തിരിയ്ക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഡിവൈഡറിന്റെ മധ്യഭാഗത്ത് ഇടിച്ച് കയറുകയായിരുന്നു. ഡിവൈഡറിൽ കാർ ഇടിച്ച് കയറി നിന്നതിനാൽ വൻ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാർ എത്തിയപ്പോഴേയ്ക്കും യാത്രക്കാർ രക്ഷപെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസം മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ച സ്ഥലത്ത് തന്നെയാണ് വ്യാഴാഴ്ച രാത്രിയിൽ അപകടം ഉണ്ടായത്. അമിത വേഗത്തെ തുടർന്ന് നാലുവരിപ്പാതയിൽ അടിയ്ക്കടി അപകടം ഉണ്ടായിട്ടും മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി എടുക്കുന്നില്ലന്ന് ആരോപണം ഉയർന്നിട്ടുണ്ട്.