ഇന്ത്യ, എത്യോപ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ 5 പുതിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ 33-ാം സ്ഥാപക ദിനം ആഘോഷിച്ചു
സ്വന്തം ലേഖകൻ
ദുബൈ: ജിസിസിയിലുടനീളമുള്ള ഏറ്റവും വലിയ സ്വകാര്യ, സംയോജിത ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നും ഇന്ത്യയിലെ അതിവേഗം വളരുന്ന ഹെല്‍ത്ത് കെയര്‍ ശൃംഖലയുമായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു. ഈ അവസരത്തില്‍, സ്ഥാപനത്തിന്റെ ആഗോള സി.എസ്.ആര് പ്രോഗ്രാമായ ആസ്റ്റര്‍ വൊളണ്ടിയേര്‍സിലൂടെ 3 രാജ്യങ്ങളിലായി 5 പുതിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങളും, ഗ്രൂപ്പിനുള്ളില്‍ ഒരു ‘ഗ്രീന്‍ ചോയ്സസ്’ ക്യാമ്പയിനും ഉള്‍പ്പെടെ സ്ഥാപനത്തിനകത്തും പുറത്തും വിവിധ ഉദ്യമങ്ങള്‍ പ്രഖ്യാപിച്ചു.
എത്യോപ്യ, ഒമാന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് 5 പുതിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍പ്രഖ്യാപിച്ചത്. എത്യോപ്യയില്‍ അവതരിപ്പിക്കുന്ന മൊബൈല്‍ മെഡിക്കല്‍ സേവനം, എത്യോപ്യന്‍ ആരോഗ്യ മന്ത്രാലയവും, സെന്റ് പോള്‍ ഹോസ്പിറ്റല്‍ ആന്റ് മില്ലേനിയം കോളേജും സഹകരിച്ചായിരിക്കും പ്രാവര്‍ത്തികമാക്കുക. ശേഷിക്കുന്ന യൂണിറ്റുകള്‍ ഒമാന്‍, കേരളത്തില്‍ കൊച്ചി, വയനാട്, കര്‍ണ്ണാടകയില്‍ ബംഗളൂരു എന്നിവിടങ്ങളിലായിരിക്കും ഉടന്‍ ആരംഭിക്കുക. ഈ മേഖലകളിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നിലവിലുള്ള മെഡിക്കല്‍ സ്ഥാപനങ്ങളുടെ പിന്തുണയോടെയായിരിക്കും ഇവയുടെയെല്ലാം പ്രവര്‍ത്തനം. ബംഗളൂരുവില്‍ തുടങ്ങാനിരിക്കുന്ന മൊബൈല്‍ ക്ലിനിക്ക് അശോക് ലെയ്ലാന്‍ഡുമായി സഹകരിച്ചാണ് ആരംഭിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് വാഹനങ്ങളും, പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഡ്രൈവര്‍ എന്നിവരെ കൂടാതെ ടെലിമെഡിസിന്‍, ടെലി-കണ്സള്ട്ടേഷന് സൗകര്യങ്ങളും ഉള്‍പ്പെടുന്നതായിരിക്കും. ഈ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും അതാത് പ്രദേശങ്ങളില്‍ സ്ഥിരമായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുക.
സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് അല്‍ ഖുസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എത്യോപ്യയ്ക്കുള്ള മൊബൈല്‍ ക്ലിനിക് സര്‍വീസ് വാഹനത്തിന്റെ ഫ്ളാഗ് ഓഫ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും, എഫ്.ഡി.ആര് ഓഫ് എത്യോപ്യയുടെ കോണ്‍സുലര്‍ ജനറല്‍ ഹിസ് എക്സലന്‍സി ജറുസലേം ആംഡിമാറിയം ടഡേസ്സായും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് പോളിസീസ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ഡയറക്ടര്‍ ഡോ. ഹനാന് ഒബൈദ്, ദുബൈ ആംബുലന്‍സിലെ ഡോ. ഒമര്‍ സഖാഫ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ജെ വില്‍സണ്‍ എന്നിവരും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ മറ്റ് മുതിര്‍ന്ന മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
33 വര്‍ഷത്തെ ഞങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളിലൊന്നാണ് അനുകമ്പയെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആസ്റ്റര്‍ വോളണ്ടിയേര്‍സിന്റെ വിവിധ സംരംഭങ്ങളില്‍ നിന്നായി 1.2 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് പ്രയോജനം ലഭിച്ചത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമല്ലാത്ത വലിയൊരു വിഭാഗം ആളുകളിലേക്ക് ഇതിനകം എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തിറക്കിയ 5 പുതിയ മൊബൈല്‍ ക്ലിനിക്കുകളിലൂടെ അതത് സമൂഹങ്ങളില്‍ മികച്ച സേവനമെത്തിക്കാന്‍ ശ്രമിക്കുകയും, കഴിയുന്നത്ര ആളുകള്‍ക്ക് സഹായഹസ്തം നല്‍കുകയും ചെയ്യും. നിലവിലുള്ള മൊബൈല്‍ ക്ലിനിക്കുകളുടെ വലിയ പ്രതികരണവും വിനിയോഗവും വിജയവും കണ്ട ശേഷം, വരും വര്‍ഷങ്ങളില്‍ വിവിധ പ്രദേശങ്ങളിലും രാജ്യങ്ങളിലും ഇത്തരം കൂടുതല്‍ യൂണിറ്റുകള്‍ അവതരിപ്പിക്കാനുള്ള സാധ്യതകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.
ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് പുറമേ, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ അവരുടെ സ്ഥാപനത്തിനകത്തെ ഉദ്യമമായ ‘ഗ്രീന്‍ ചോയ്സസ്’ ക്യാമ്പയിനും പഖ്യാപിച്ചു. 9 രാജ്യങ്ങളിലായി 379 യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന 20,000 ആസ്റ്റേറിയന്സ് ഹരിത മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഹരിതവും വൃത്തിയുള്ളതുമായ ഭാവിക്കുവേണ്ടി പരിശ്രമിക്കുന്നതിനുമായി ‘ഉപഭോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനരുല്പാദിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെ അടുത്ത ഒരു വര്‍ഷത്തില്‍ മാസം തോറും നടത്തുന്ന വിവിധ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍, മറ്റ്
പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഇത് കൈവരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
സമൂഹവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ബന്ധം പ്രതീകാത്മകമാണ്. മാത്രമല്ല ഏറ്റവും അര്‍ഹരായ ആളുകള്‍ക്കും പരിസ്ഥിതിക്കും വേണ്ടി ഈ സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ടല്ലാതെ സ്ഥാപനത്തിന്റെ 33-ാമത്തെ സ്ഥാപക ദിനം ആഘോഷിക്കുന്നതിന് മറ്റ് മികച്ച മാര്‍ഗങ്ങളില്ലെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന് പറഞ്ഞു.
‘ഗ്രീന്‍ ചോയ്സസ്’ ഉദ്യമത്തിലൂടെ ഓരോ ആസ്റ്റര്‍ ജീവനക്കാരനും സുസ്ഥിരമായ തൊഴില്‍ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുകയും, പരിസ്ഥിതിയുടെ സംരക്ഷണത്തിന് ശ്രമം നടത്തുകയും ചെയ്യുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ജെ വില്‍സണ്‍ വ്യക്തമാക്കി.
ഫോട്ടോ ക്യാപ്ഷന്‍- എത്യോപ്യയ്ക്കുള്ള ആസ്റ്റര്‍ വോളണ്ടിയേര്‍സിന്റെ മൊബൈല്‍ ക്ലിനിക് സര്‍വീസ് വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്, എഫ്.ഡി.ആര് ഓഫ് എത്യോപ്യയുടെ കോണ്‍സുലര്‍ ജനറല്‍ ഹിസ് എക്സലന്‍സി ജറുസലേം ആംഡിമാറിയം ടഡേസ്സ് (നടുക്ക്), ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് പോളിസീസ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ഡയറക്ടര്‍ ഡോ. ഹനാന് ഒബൈദ്, ദുബൈ ആംബുലന്‍സിലെ ഡോ. ഒമര്‍ സഖാഫ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ജെ വില്‍സണ്‍ എന്നിവര്‍.