വിദഗ്ദ ചികിത്സയ്ക്ക് സ്‌പെയിനിൽ പോകണമെന്ന് റോബോർട്ട് വാദ്ര ; മുങ്ങാനെന്ന് ഇഡി ; ഹർജി മാറ്റി വച്ചു
സ്വന്തം ലേഖിക
ന്യൂഡൽഹി: തനിക്ക് വിദഗ്ദ ചികിത്സയ്ക്ക് വിദേശത്തേക്ക് പോകാൻ അനുമതി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വിവാദ വ്യവസായിയുമായി റോബർട്ട് വാദ്ര സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു.
യാത്രാ വിവരണവും മറ്റ് വിശദാംശങ്ങളും പരിശോധിക്കാൻ ആവശ്യത്തിന് സമയം നൽകാതെ അവസാന നിമിഷമാണ് വാദ്ര കോടതിയെ സമീപിച്ചതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് പ്രത്യേക ജഡ്ജി അരവിന്ദ് കുമാർ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡൽഹിയിലെ പ്രത്യേക കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
വിദഗ്ദ വൈദ്യപരിശോധനക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി ഡിസംബർ 9 മുതൽ രണ്ടാഴ്ചത്തേക്ക് സ്പെയിനിലേക്ക് പോകാനാണ് വാദ്ര അനുമതി തേടിയത്.എന്നാൽ അത് മുങ്ങാനുള്ള വഴി ആണെന്ന് മനസ്സിലാക്കി ഹർദി മാറ്രി വയ്ക്കുകയായിരുന്നു.
എന്നാൽ അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ വാദ്രയുടെ ആരോഗ്യനിലയിൽ ചില സങ്കീർണതകൾ കണ്ടെത്തിയതായി അഭിഭാഷകൻ കെ.ടി.എസ് തുളസി കോടതിയെ അറിയിച്ചു.
ലണ്ടനിൽ വസ്തുവകകൾ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അടുത്തിടെ വാദ്രക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടാൻ കഴിയില്ലെന്ന വ്യവസ്ഥയിലാണ് വാദ്രക്ക് ജാമ്യം ലഭിച്ചത്.