നൂറ്റിയൻപതും കടന്ന് സവാള വില ; തുർക്കി സവാള ഉടനെത്തും

നൂറ്റിയൻപതും കടന്ന് സവാള വില ; തുർക്കി സവാള ഉടനെത്തും

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില നൂറ്റിയൻപതും കടന്നു. വിലക്കയറ്റത്തിന് പ്രതിവിധിയായി തുർക്കിയിൽ നിന്ന് സവാളയെത്തുന്നു. ആദ്യ ലോഡ് ഡിസംബർ 15ന് എത്തും. സപ്ലൈകോ വിൽപ്പനശാലകൾ വഴിയാകും തുർക്കി സവാളകൾ വിൽക്കുക. രണ്ട് മാസത്തേക്ക് 600 ടൺ സവാളയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആഴ്ചയിൽ 75 ടൺ വീതം കേരളത്തിലെത്തും. കിലോയ്ക്ക് 65 രൂപയ്ക്ക് വിൽക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വില ഇതിലും കുറയുമെന്നാണ് സൂചന. കേന്ദ്ര സ്ഥാപനമായ മെറ്റൽ ആൻഡ് മിനറൽസ് ട്രേഡിങ് കോർപറേഷനാണ് (എം.എം.ടി.സി) സവാള ഇറക്കുമതി ചെയ്യുന്നത്. ഇവ നാഫെഡ് സംഭരിച്ച് സപ്ലൈകോയ്ക്ക് കൈമാറും. യെമനിൽ നിന്നും സവാള വാങ്ങുന്നുണ്ട്. പുനെ, നാസിക് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേയ്ക്ക് എത്തിക്കുന്നത്. സവാളയ്ക്ക് നിലവിൽ 150 രൂപയാണ് വിപണി വില.

Tags :