video
play-sharp-fill

ക്ലാസ് മുറിക്കു സമീപമുള്ള മൺതിട്ടയിൽ ആറടി നീളത്തിൽ മൂർഖൻ പാമ്പ് :  കെണിയിൽ കുരുക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥർ

ക്ലാസ് മുറിക്കു സമീപമുള്ള മൺതിട്ടയിൽ ആറടി നീളത്തിൽ മൂർഖൻ പാമ്പ് : കെണിയിൽ കുരുക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥർ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : സ്‌കൂളിൽ നി്ന്നും മൂർഖൻ പാമ്പിനെ പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ. സീതത്തോട് മുണ്ടൻപാറ ഗവ.ട്രൈബൽ സ്‌കൂളിലെ സ്മാർട്ട് ക്ലാസ് മുറിയ്ക്ക് മുന്നിലെ മൺതിട്ടയിലെ മാളത്തിൽ ആറടി നീളത്തിലുള്ള മൂർഖൻ പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. കുട്ടികൾക്ക് പേടി സ്വപ്നമായി മാറിയ വിഷപാമ്പിനെ ഒടുവിൽ വനപാലകർ കെണിയിൽ കുരുക്കുകയായിരുന്നു. പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ റാന്നിയിലേക്കു കൊണ്ടു പോയി.

സ്‌കൂളിലെ സ്മാർട്ട് ക്ലാസ് മുറിക്കു സമീപമുള്ള മൺതിട്ടയിലെ മാളത്തിൽ വ്യാഴാഴ്ച്ച പകലാണ് മൂർഖൻ പാമ്പിനെ ആദ്യം കാണുന്നത്. മാളത്തിനു പുറത്തിറങ്ങിയെങ്കിലും ആളനക്കം കേട്ടതോടെ പാമ്പ് മാളത്തിനുള്ളിലേയ്ക്കു തിരികെ കയറുകയായിരുന്നു. സംഭവം അറിഞ്ഞ് പിടിഎ അംഗങ്ങളും വനപാലകരും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ഇന്നലെ ദ്രുതകർമ സേനാംഗങ്ങളെത്തി മണ്ണും, കല്ലും മാറ്റി വീണ്ടും തിരച്ചിൽ ആരംഭിച്ചു. ഉച്ചയോടെയാണ് ആറ് അടിയോളം നീളം വരുന്ന മൂർഖനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടയുടൻ തന്നെ ഇവിടെ പ്രവർത്തിച്ചിരുന്ന ക്ലാസ് സമീപ കെട്ടിടത്തിലേയ്ക്കു മാറ്റിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group