സിസ്റ്റർ ലിനിക്ക് കേന്ദ്രസർക്കാരിന്റെ ആദരം : ഫ്‌ലോറൻസ് നൈറ്റിഗേൽ പുരസ്‌കാരം സമ്മാനിച്ചു
സ്വന്തം ലേഖിക
ദില്ലി : നിപ്പ ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിക്ക് കേന്ദ്രസർക്കാരിന്റെ ആദരം.
ഈ വഷത്തെ ദേശീയ ഫ്‌ലോറൻസ് നൈറ്റിങ്കേൾ പുരസ്‌ക്കാരമാണ് സിസ്റ്റർ ലിനിക്ക് സമ്മാനിച്ചത്. വ്യാഴാഴ്ച രാഷ്ട്രപതിയിൽ നിന്ന് ലിനിയുടെ ഭർത്താവ് സജീഷ് പി ഏറ്റുവാങ്ങി. അന്തർദേശിയ നഴ്‌സ് ദിനമായ ഇന്നലെ കേരളത്തിൽ നിന്നുള്ള മൂന്ന് നഴ്‌സുമാർക്ക് സേവന മികവിനുള്ള പുരസ്‌ക്കാരം ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുണനിവാരമുള്ളതും ചിലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം നൽകുന്നതിൽ നഴ്‌സുമാർ പ്രധാന പങ്കുവഹിക്കുന്നുവെന്ന് രാഷ്ട്രപതി ചടങ്ങിൽ പറഞ്ഞു. സേവ, കരുണ, ശുശ്രൂഷ എന്നിവയുടെ പ്രതീകമാണ് നേഴ്‌സുമാരെന്നും അദ്ദേഹം പറഞ്ഞു. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും, ആരോഗ്യ സേവനങ്ങളുടെ മുഖമാണ് നഴ്‌സുമാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദേശീയതലത്തിൽ ലഭിച്ച അംഗീകാരത്തിൽ അഭിമാനമുണ്ടെന്ന് ലിനിയുടെ ഭർത്താവ് സജീഷ് പ്രതികരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഹെഡ് നഴ്‌സ് എൻ ശോഭന, കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്‌സിങ് ഓഫിസർ പി.എസ്. മുഹമ്മദ് സാലിഹ്, തിരുവനന്തപുരം സ്വദേശിനി ബ്രിഗ്രഡിയർ പിജി ഉഷാ ദേവി തുടങ്ങിയർ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി.