play-sharp-fill
സ്ത്രീ സുരക്ഷ ; മെട്രോ യാത്രയിൽ സ്ത്രീകൾക്ക് പെപ്പർ സ്‌പ്രേ കൈയിൽ കരുതാൻ അനുമതി

സ്ത്രീ സുരക്ഷ ; മെട്രോ യാത്രയിൽ സ്ത്രീകൾക്ക് പെപ്പർ സ്‌പ്രേ കൈയിൽ കരുതാൻ അനുമതി

 

സ്വന്തം ലേഖിക

ബെംഗളരൂ: മെട്രോ യാത്രയ്ക്കിടയിൽ സ്ത്രീകൾക്ക് ബാഗിൽ പെപ്പർ സ്പ്രേ ഉപയോഗിക്കാൻ അനുമതിയുമായി ബെംഗളുരൂ മെട്രോ റെയിൽ കോർപറേഷൻ. സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന നിലയ്ക്കാണ് ഈ തീരുമാനമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.

‘ഹൈദരാബാദ്’ ഇനി ഒരിക്കലും ആവർത്തിക്കപ്പെടരുതെന്നാണ് എല്ലാവരെയും പോലെ മെട്രോയും ആഗ്രഹിക്കുന്നതെന്നും സ്വയരക്ഷയ്ക്ക് സ്ത്രീകൾക്കുള്ള അവകാശത്തെ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപിടുത്തത്തിന് കാരണമാകുന്നതിനാൽ നേരത്തെ മെട്രോയിൽ നിന്ന് പെപ്പർ സ്പ്രേ നിരോധിച്ചിരുന്നു. തെലുങ്കാനയിൽ നടന്ന ക്രൂര പീഡനത്തെത്തുടർന്നാണ് ഈ പുതിയ നടപടിയുമായി മെട്രോ മുമ്പോട്ട് വന്നത്.