
രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം രാജ്യത്താകെ 87,000 ലേറെ ആളുകൾക്ക് കോവിഡ് ബാധിച്ചു; 46 ശതമാനം കേസുകളും കേരളത്തിൽ നിന്ന്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം രാജ്യത്താകെ 87,000 ലേറെ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം.
ഇതിൽ 46 ശതമാനം കേസുകളും കേരളത്തിൽ നിന്നുള്ളതാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഡോസ് കുത്തിവയ്പ്പിന് ശേഷം കേരളത്തിൽ 80,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഡോസിന് ശേഷം 40,000 പേർക്കും രോഗം ബാധിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്ക്കുന്നതില് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.
വാക്സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചിരുന്നു. എന്നാൽ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
നൂറു ശതമാനം വാക്സിനേഷൻ നടന്ന വയനാട്ടിലും കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
100 ശതമാനം വാക്സിനേഷന് നടന്ന വയനാട്ടിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
24 മണിക്കൂറിനിടെ സംസ്ഥാനത്ത് 21,247 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 179 കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയുണ്ടായി.
അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.