Spread the love

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ നിന്നും വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടകര അഴിയൂര്‍ സ്വദേശി അന്‍സാര്‍ (38) ആണ് മരിച്ചത്. ട്രെയിനിന്റെ ചുവിട്ടുപടിയില്‍ ഇരുന്ന് യുവാവ് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.  ബുനാഴ്ചയുണ്ടായ അപകടത്തില്‍ കാല്‍ മുട്ടിന് താഴെ മുറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

video
play-sharp-fill

ബുധനാഴ്ച ഉച്ച 12.30ഓടെ തിരുവനന്തപുരം-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് കോഴിക്കോട് സ്‌റ്റേഷനില്‍ എത്താറായ സമയത്തായിരുന്നു അപകടം. റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കാല്‍പാദം വേര്‍പ്പെട്ട നിലയില്‍ ട്രാക്കില്‍ നിന്ന് കിട്ടിയിരുന്നു.