7 വയസുകാരന് ക്രൂര മർദനം : പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി, ചൂട് ചട്ടുകം വയറ്റിൽ വെച്ച് രണ്ടാനച്ഛൻ ; എല്ലാം അമ്മയുടെ അറിവോടെ

Spread the love

തിരുവനന്തപുരം: ഏഴു വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദനം. പച്ച മുളക് തീറ്റിച്ചും, ഫാനില്‍ കെട്ടിത്തൂക്കിയും മർദിച്ചു. അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിച്ചുവെന്നും കുട്ടി പോലീസിൽ മൊഴി നല്‍കി.

 

ഒരു വർഷമായി പ്രതിയായ അനു കുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. ഇതിനെല്ലാം സാക്ഷ്യം വഹിച്ച് അമ്മ അഞ്ജനയും കൂടെയുണ്ട്. അച്ഛൻ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരൻ വെളിപ്പെടുത്തി. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്‍റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്‍റെ ചതവുകളുമുണ്ട്.

 

സംഭവത്തില്‍ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ അഞ്ജനയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പോലീസ് ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group