വിഷു ആഘോഷിക്കാൻ ബന്ധുവീട്ടിലേക്ക് പോയ ഏഴ് വയസുകാരി തോട്ടിൽ വീണു മരിച്ചു

Spread the love

ആലപ്പുഴ : വിഷു ആഘോഷിക്കാൻ അമ്മയ്ക്കൊപ്പം ബന്ധുവീട്ടിലേക്ക് പോകും വഴി ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ നെടുമുടി കളരിപറമ്പിൽ തീർത്ഥയാണ് മരിച്ചത്.

video
play-sharp-fill

അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുമ്പോൾ  കാല്‍ വഴുതി തോട്ടില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും രക്ഷിക്കാനായില്ല.

പിന്നീട് കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group