
ടിവിയുടെ റിമോർട്ടിനെ ചൊല്ലി അമ്മയുമായി തർക്കം; ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ജീവനൊടുക്കി
സ്വന്തം ലേഖകൻ
ആലപ്പുഴ: ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ട് ഏഴാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യൻ (12) ആണ് മരിച്ചത്. അമ്മയായ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. ഇതിനെ ചൊല്ലിയുളള തർക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
റിമോട്ട് തരാൻ ആവശ്യപ്പെട്ട് ആദിത്യൻ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയിൽ കയറി വാതിൽ അടയ്ക്കുയായിരുന്നു. മുറിക്കുള്ളിലെ ജനൽ കമ്പിയിലാണ് ആദിത്യൻ തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0