
പേശികളുടെ ആരോഗ്യത്തിനും ശരീരത്തിന് ഊർജ്ജം നൽകാനും അമിനോ ആസിഡുകൾ പ്രധാനമാണ്; അമിനോ ആസിഡുകൾ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍
പേശികളുടെ ആരോഗ്യത്തിനും ചർമ്മം, തലമുടി, നഖങ്ങൾ തുടങ്ങിയവയുടെ ആരോഗ്യത്തിനും വേണ്ട പ്രോട്ടീനുകൾ നിർമ്മിക്കുന്നതിന് അമിനോ ആസിഡുകൾ അത്യന്താപേക്ഷിതമാണ്. ഹോർമോണുകൾ, ന്യൂറോ ട്രാൻസ്മിറ്ററുകൾ, മറ്റ് സംയുക്തങ്ങൾ എന്നിവ ഉത്പാദിപ്പിക്കാനും ഇവ സഹായിക്കുന്നു.
തൈറോയ്ഡ് ഹോർമോണുകൾ ഉൾപ്പെടെ നിരവധി ഹോർമോണുകൾ നിർമ്മിക്കാൻ അമിനോ ആസിഡുകൾ സഹായിക്കും. ശരീരത്തിന് ഊർജ്ജം നൽകാനും അമിനോ ആസിഡുകൾ പ്രധാനമാണ്. അതുപോലെ ദഹനവ്യവസ്ഥയെ സംരക്ഷിക്കാനും രോഗപ്രതിരോധ കൂട്ടാനും അമിനോ ആസിഡുകൾ സഹായിക്കും.
അമിനോ ആസിഡുകൾ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍:
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. മുട്ട
പ്രോട്ടീനിന്‍റെ കലവറയായ മുട്ടയില്‍ നിന്നും ഒമ്പത് തരം അമിനോ ആസിഡുകള്‍ ലഭിക്കും. കൂടാതെ ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം പേശികളുടെ വളര്‍ച്ചയ്ക്കും തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഗുണം ചെയ്യും.
2. ചിക്കന്‍
ചിക്കനിലും അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്.
3. സാല്‍മണ്‍ മത്സ്യം
അമിനോ ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയ ഒരു ഫാറ്റി ഫിഷാണ് സാല്‍മണ്‍ മത്സ്യം.
4. പയറുവര്‍ഗങ്ങള്‍
പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയതാണ് പയറുവര്‍ഗങ്ങള്‍. നാരുകളും ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
5. ഗ്രീക്ക് യോഗര്‍ട്ട്
പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിനും കുടലിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
6. ബദാം
അമിനോ ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. വിറ്റാമിന്‍ ഇ അടങ്ങിയ ബദാം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.