play-sharp-fill
മഞ്ജു വാര്യർ, കാവ്യ മാധവൻ, ജോമോൾ; സ്‌കൂൾ കലോത്സവം സമ്മാനിച്ച്‌ താരസുന്ദരിമാരായവർ ഇവരൊക്കെ

മഞ്ജു വാര്യർ, കാവ്യ മാധവൻ, ജോമോൾ; സ്‌കൂൾ കലോത്സവം സമ്മാനിച്ച്‌ താരസുന്ദരിമാരായവർ ഇവരൊക്കെ

സ്വന്തം ലേഖകൻ

ആലപ്പുഴ: 1956 ൽ തുടങ്ങിയ കലോത്സവം ഇക്കൊല്ലം ആലപ്പുഴയിൽ വെച്ചാണ് നടക്കുന്നത്. പ്രളയത്തെ തുടർന്ന് ഇത്തവണ ആഘോഷങ്ങൾ വെട്ടി ചുരുക്കിയിരുന്നു. സാധാരണ ഒരാഴ്ചയോളം നീണ്ട് നിൽക്കുന്ന കലോത്സവ മത്സരങ്ങൾ ഇത്തവണ മൂന്ന് ദിവസമായി ചുരുക്കിയിരിക്കുകയാണ്. വേദികളുടെ എണ്ണം കൂട്ടി വേഗത്തിൽ മത്സരങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. 59-ാമത് സംസ്ഥാന കലോത്സവമാണ് ഇത്തവണ നടക്കുന്നത്. ഓരോ കലോത്സവം കഴിയുമ്പോഴും ഒട്ടനവധി പ്രതിഭകളെയാണ് കേരളത്തിന് ലഭിക്കുന്നത്. അവരിൽ പലരും ഭാവിയിൽ വെള്ളിത്തിരയിലേക്ക് എത്താനുള്ളവരായിരിക്കും. അത്തരത്തിൽ കേരളത്തിന് ലഭിച്ചിരിക്കുന്നത് ഒട്ടനവധി കലാകാരന്മാരെയാണ്. സ്‌കൂൾ കലോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ മിടുക്കികളായ ഒത്തിരി നടിമാരുണ്ട്.

മഞ്ജു വാര്യർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ പട്ടം കരസ്ഥമാക്കിയ മഞ്ജു വാര്യരും സ്‌കൂൾ കലോത്സവത്തിൽ നിന്നും വളർന്ന് വന്ന താരമാണ്. സ്ഥിരം കലോത്സങ്ങളിൽ പങ്കെടുത്ത് കൊണ്ടിരുന്ന മഞ്ജു രണ്ട് തവണയാണ് കലാതിലകമായത്. 1992 ൽ തിരൂരിലും 1995 ൽ കണ്ണൂരിലും നടന്ന കലോത്സവത്തിലും മഞ്ജുവായിരുന്നു കലാതിലകമായത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നടോടി നൃത്തം തുടങ്ങി നൃത്ത ഇനങ്ങളിൽ കഴിവ് തെളിയിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞിരുന്നു. പിന്നീടാണ് വെള്ളിത്തിരയിലേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. നടൻ ദിലീപുമായിട്ടുള്ള വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന മഞ്ജു വർഷങ്ങൾക്ക് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോൾ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

കാവ്യ മാധവൻ

മഞ്ജു വാര്യർക്ക് പിന്നാലെ ഏറ്റവുമധികം ശ്രദ്ധേയമായ നടിയാണ് കാവ്യ മാധവൻ. കാവ്യയും സ്‌കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ചെറുപ്പത്തിൽ തന്നെ കലയോട് താൽപര്യം പുലർത്തിയിരുന്ന കാവ്യ 1999 ലെ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി എന്നിവയായിരുന്നു കാവ്യ അവതരിപ്പിച്ചിരുന്നത്. പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ 14-ാം വയസിൽ നായികയായി അഭിനയിച്ചിരുന്നു. പിന്നീടിങ്ങോട്ട് ഒട്ടനവധി സിനിമകളിൽ നായികയായ കാവ്യ നടൻ ദിലീപിനെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

അമ്പിളി ദേവി

സ്‌കൂൾ കലോത്സവം സമ്മാനിച്ച മറ്റൊരു താരസുന്ദരിയായിരുന്നു അമ്പിളി ദേവി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നടോടി നൃത്തം തുടങ്ങി നൃത്ത ഇനങ്ങളിൽ കഴിവ് തെളിയിച്ച അമ്പിളി ദേവി 2001 ലായിരുന്നു കലാതിലകമായത്. അതിന് മുൻപ് സിനിമയിലേക്കെത്തിയ അമ്പിളി ദേവി പൃഥ്വിരാജിനൊപ്പം മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. അമ്പിളി ദേവിയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു സിനിമയിലുണ്ടായിരുന്നത്.

നവ്യ നായർ

ഓരോ സ്‌കൂൾ കലോത്സവം വരുമ്പോഴും ഏറ്റവുമധികം വാർത്തയിൽ നിറയാറുള്ളത് നടി നവ്യ നായരാണ്. 2000, 2001 വർഷങ്ങളിൽ കലോത്സവേദികളിലൂടെയാണ് നവ്യ നായർ ശ്രദ്ധേയയാവുന്നത്. 2000 ൽ തൊടുപ്പുഴയിൽ നടന്ന കലോത്സവത്തിൽ തലനാരിഴയ്ക്കാണ് നവ്യയ്ക്ക് കലാതിലകപ്പട്ടം നഷ്ടമായത്. അന്ന് കരഞ്ഞ് കൊണ്ട് വേദി വിട്ടിറങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും വലിയ വാർത്തയായിരുന്നു. ആ വർഷം അമ്പിളി ദേവിയ്ക്കായിരുന്നു കലാതിലകപ്പട്ടം ലഭിച്ചത്.

ജോമോൾ

ഗൗരി ചന്ദ്രശേഖർ എന്ന ജോമോളും കലോത്സവം സമ്മാനിച്ച പ്രതിഭയായിരുന്നു. 1989 ൽ ഒരു വടക്കൻ വീരഗാഥയിൽ ഉണ്ണിയാർച്ചയുടെ വേഷം അവതരിപ്പിച്ചാണ് ജോമോൾ സിനിമയിലേക്ക് എത്തുന്നത്. ശേഷം ഒരുപാട് സിനിമകളിൽ അഭിനയിച്ച ജോമോൾക്ക് എന്ന് സ്വന്തം ജാനിക്കൂട്ടി എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം വരെ ലഭിച്ചിരുന്നു. ജൂറിയുടെ പ്രത്യേക പരാമർശമായിരുന്നു. 1997 ലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ഇതേ സിനിമയിലൂടെ തന്നെ ജോമോൾക്ക് ലഭിച്ചിരുന്നു.