
സ്വന്തം ലേഖകൻ
പത്തനംതിട്ട: എൺപത്തിയഞ്ചുകാരിയായ വയോധികയെ നിരവധി തവണ ബലാൽസംഗത്തിന് ഇരയാക്കിയയാൾ അറസ്റ്റിൽ. കോന്നി ആരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയിൽ മുരുപ്പേൽ വീട്ടിൽ ശിവദാസൻ (57) ആണ് കോന്നി പൊലിസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യയുടെ വല്യമ്മയെയാണ് ഒരുമിച്ച് താമസിച്ചുവരുന്ന വീട്ടിലെ കിടപ്പ് മുറിയിൽ വച്ച് ശിവദാസൻ പീഡിപ്പിച്ചത്.
സംഭവങ്ങൾക്ക് ശേഷം ഏറെ മനോവിഷമം അനുഭവിച്ച വയോധിക, വിവരം സ്ഥലത്തെ ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു വി നായരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ കോന്നി പൊലീസിനെ വിവരം അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ രേഖപ്പെടുത്തിയ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ കോന്നി പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശാനുസരണം കോന്നി ഡിവൈ.എസ്പി കെ. ബൈജുകുമാറിന്റെ മേൽനോട്ടത്തിൽ, കോന്നി പൊലീസ് ഇൻസ്‌പെക്റ്റർ ജി അരുണും സംഘവും ഇന്നലെ വൈകിട്ട് ആമക്കുന്നിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
എസ് ഐ സജു എബ്രഹാം, പൊലീസ് ഉദ്യോഗസ്ഥരായ ലിജിൻ രാജ്, സുനിൽ കുമാർ,അരുൺ രാജ്, ജയശ്രീ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.



