video
play-sharp-fill

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാ​ഗരം (55) ആണ് ജീവനൊടുക്കിയത്. പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നു ബന്ധിക്കൾ ആരോപിച്ചു.

തോമസ് നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികെ ചോദിച്ചപ്പോൾ നൽകിയില്ലെന്നും ഇതോടെ കടുത്ത മനോവിഷമത്തിലായിരുന്നു തോമസെന്നും ബന്ധുക്കൾ പറയുന്നു. മകളുടെ വിവാഹത്തിനു വേണ്ടിയാണ് പണം തിരികെ ചോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരണം.