കൃത്യം 4200 രൂപക്ക് പെട്രോളടിക്കും, പിന്നെ ജീവനക്കാരെ പറ്റിച്ച് പമ്പിൽ നിന്ന് മുങ്ങും, കോട്ടയത്ത് പമ്പ് ജീവനക്കാർക്കും പോലീസിനും തലവേദനയായി കാറിന്റെ കറക്കം

Spread the love

കോട്ടയം: ജില്ലയിലെ പമ്ബുകളില്‍ ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ ഒരു കാർ മുങ്ങുന്നതായി പരാതി. വ്യാജ നമ്ബർ ഉപയോഗിച്ച വെള്ള ഹോണ്ട കാറാണ് പമ്ബുകളില്‍ എത്തി ഇന്ധനം നിറക്കുന്നത്.

ചങ്ങനാശ്ശേരിയിലെ ഒരു പമ്ബില്‍ നിന്നും കഴിഞ്ഞ ദിവസം ഇന്ധനം നിറച്ച്‌ പണം നല്‍കാതെ മുങ്ങി. 4200 രൂപയ്ക്കാണ് ഇന്ധനം നിറയ്ക്കുന്നത്.

ജില്ലയിലെ വിവിധ പമ്ബുകളില്‍ നിന്ന് 4200 രൂപയ്ക്ക് ഇന്ധനം നിറച്ച്‌ മുങ്ങിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group