video
play-sharp-fill

നാലുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 96 വർഷം തടവും ഒന്നരലക്ഷം പിഴയും വിധിച്ച് കോടതി

നാലുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 96 വർഷം തടവും ഒന്നരലക്ഷം പിഴയും വിധിച്ച് കോടതി

Spread the love

വെള്ളറട (തിരുവനന്തപുരം): നാലുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 96 വർഷം തടവും ഒന്നരലക്ഷം പിഴയും വിധിച്ച് കോടതി.

തിരുവല്ലം വില്ലേജിലെ 75കാരനെതിരെയാണ് പോക്‌സോ കേസിൽ നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് കെ. വിദ്യാധരന്‍ ശിക്ഷ വിധിച്ചത്.

മകളുടെ നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോടാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. 2022ലാണ് സംഭവം. ചെറുമകളെ സംരക്ഷിക്കേണ്ട പ്രതി ചെയ്ത പ്രവൃത്തി വളരെ ക്രൂരവും നിന്ദ്യവുമാണെന്ന് കോടതി വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെയും 26 രേഖകളും ഹാജരാക്കി. തിരുവല്ലം സ്‌റ്റേഷനിൽ ഇന്‍സ്‌പെക്ടറായിരുന്ന രാഹുല്‍ രവീന്ദ്രനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്. സന്തോഷ് കുമാര്‍ ഹാജരായി.