video
play-sharp-fill

ഒരു മാസം മുൻപ് വിവാഹിതനായി ; ഹൃദയാഘാതത്തെ തുടർന്ന് 26കാരനായ യുവാവ് മരിച്ചു

ഒരു മാസം മുൻപ് വിവാഹിതനായി ; ഹൃദയാഘാതത്തെ തുടർന്ന് 26കാരനായ യുവാവ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: കാഞ്ഞിരത്താണി കപ്പൂരിൽ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കപ്പൂർ പത്തായപ്പുരക്കൽ ഷെഫീക്ക്(26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

അബോധാവസ്ഥയിൽ ആയ യുവാവിനെ ബന്ധുക്കൾ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.ഭാര്യ സെഫീറ.