
കൊച്ചി : ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തതിനോട് യോജിക്കാനാകില്ല; സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കണം. ഇടവേള ബാബുപൊലീസ് കേസെടുത്തതിനോട് യോജിക്കാനാകില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.
എതിര്‍ത്തുള്ള വാര്‍ത്തകള്‍ വരുന്നത് സ്വാഭാവികമാണെന്നും അതിനെ സ്പോര്‍ട്സ്മാൻ സ്പിരിറ്റില്‍ കാണണമെന്നും ഇടവേള ബാബു പറഞ്ഞു. നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.