play-sharp-fill
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്: അഞ്ചു പേർക്ക് നെഗറ്റീവ്: മലപ്പുറത്ത് കേസുകൾ കൂടുന്നു: എസ്.എസ്.എൽ.സി പ്ളസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്: അഞ്ചു പേർക്ക് നെഗറ്റീവ്: മലപ്പുറത്ത് കേസുകൾ കൂടുന്നു: എസ്.എസ്.എൽ.സി പ്ളസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചു പേർക്ക് രോഗം നെഗറ്റീവായിട്ടുണ്ട്. കോവിഡ് അവലോകന യോഗത്തിന് ശേഷം ചേർന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാരിൻ്റെ അനുമതി കിട്ടിയതിനാൽ എസ്.എസ്.എൽ.സി പ്ളസ് ടു പരീക്ഷകൾ 26 ന് തന്നെ നടത്തും. ഇതു സംബന്ധിച്ചു പ്രചരിച്ച വാർത്തകൾ തെറ്റാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് എത്താൻ ഗതാഗത സൗകര്യം ഒരുക്കും. മേയ് 26 മുതൽ 30 വരെ തന്നെ പരീക്ഷകൾ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 രോഗികൾ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ11 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. എട്ടു പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരും 3 പേർ തമിഴ്നാട്ടിൽ നിന്നെത്തിയവരുമാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പകർന്നത്.

പാലക്കാട് ഏഴ് ,കണ്ണൂർ മൂന്ന് , പത്തനംതിട്ട രണ്ട് ,  മലപ്പുറം നാല്  ,
തൃശുർ, തിരുവനന്തപുരം രണ്ട് വീതം , കാസർകോട് , എറണാകുളം , ആലപ്പുഴ കോഴിക്കോട് ഓരോ കേസുകൾ വീതമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടുകൾ നിലവിൽ ഇല്ല.മാസ്ക് ധരിക്കാത്ത 3934 ഉം ക്വാറൻ്റെൻ ലംഘിച്ചതിന് 12 കേസും രജിസ്റ്റർ ചെയ്തു.