video
play-sharp-fill

ബിൽ ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം; 1105 രൂപക്ക് പകരം അടിച്ചത് 11,105 രൂപ; ഒരക്കം മാറിയതോടെ ജീവനക്കാർക്കെതിരെ അന്യായ നടപടിയുമായി കമ്പനി; അധികമായി നൽകിയ പണം ഉടമയ്ക്ക് തിരിച്ച് നൽകിയതോടെ പകരം പണം ജീവനക്കാർ നൽകണമെന്ന് നിർദേശം; എതിർപ്പിനെ തുടർന്ന് 6 ജീവനക്കാരുടെ ശമ്പളം നൽകാതെ പിടിച്ചുവച്ച് മേനകയിലെ സിൽക്കോൺ ഹൈപ്പർമാർക്കറ്റ്

എറണാകുളം: ജീവനക്കാരുടെ ശമ്പളം ബോധപൂർവം വൈകിപ്പിക്കുന്നതായി പരാതി. മേനകയിലെ സിൽക്കോൺ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 6 ജീവനക്കാരുടെ ശമ്പളം നൽകാതെ പിടിച്ചുവെച്ചിരിക്കുന്നുവെന്നാണ് ആരോപണം. ലേബർ കോടതിയിലാണ് ജീവനക്കാർ പരാതി നൽകിയിരിക്കുന്നത്. ബില്ലിംഗുമായി ബന്ധപ്പെട്ടുണ്ടായ പിശകിൽ സ്ഥാപനത്തിന് കാശ് നഷ്ടമായെന്ന് അവകാശപ്പെട്ടാണ് ശമ്പളം […]

ഇന്നോവയിൽ പായുകയും മണിമാളികയിൽ അന്തിയുറങ്ങുകയും ചെയ്യുന്ന ഐപിഎസുകാർ ഇതൊക്കെയൊന്ന് കാണണം; പൊട്ടിപൊളിഞ്ഞ കൂരയിൽ പൊലീസുകാർ മുതൽ എസ് ഐ മാർ വരെയുള്ളവർ അന്തിയുറങ്ങുന്നു; പല സർക്കാർ ക്വാർട്ടേഴ്സുകളുടേയും മുകളിൽ മഴയിൽ നിന്ന് രക്ഷപെടാൻ പടുത വലിച്ച് കെട്ടിയിരിക്കുന്നു; വേനൽ മഴ പെയ്തതോടെ ദുരിതക്കയത്തിൽ അന്തിയുറങ്ങി പൊലീസുകാർ; ഇതൊക്കെ ആര് ആരോട് പറയാൻ

ഏ.കെ ശ്രീകുമാർ തിരുവനന്തപുരം: പൊലീസുകാർ മുതൽ എസ്.ഐമാർ വരെയുള്ള ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്‌സുണ്ടാക്കാൻ നൽകിയ തുക വകമാറ്റി, എഡിജിപിമാർക്കും ഉന്നതന്മാർക്കും വില്ലയുണ്ടാക്കിയ പൊലീസ് ഏമാന്മാർ ഒന്നു കാണുക താഴേത്തട്ടിലുള്ള പൊലീസുകാരുടെ ക്വാർട്ടേഴ്‌സുകൾ. പൊട്ടിപ്പൊളിഞ്ഞ്, വെള്ളം കയറി, ഭിത്തികൾ വിണ്ടു കീറിയ ഈ ക്വാർട്ടേഴ്‌സുകൾ […]

പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നു എംഡിഎംഎ പിടികൂടി ; ജോലിക്കാരനായ യുവാവ് പിടിയിൽ ; ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ഡാൻസാഫ് സംഘവും പൊലീസും എംഡിഎംഎ പിടികൂടിയത്

പത്തനംതിട്ട: പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നു എംഡിഎംഎ പിടികൂടി. നാല് ​ഗ്രാമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കടയിൽ ജോലിക്കാരനായ തൃക്കുന്നപ്പുഴ പല്ലന സ്വദേശി അനിയെ അറസ്റ്റ് ചെയ്തു. രഹസ്യാന്വേഷണ വിഭാ​ഗം റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കടയും ജീവനക്കാരനും […]

ഭൂമി അളക്കുന്നതിനിടെ അതിർത്തി തർക്കം: നെയ്യാറ്റിൻകരയിൽ 65കാരനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി; കൊടുംക്രൂരത ഭാര്യയും മകളും നാട്ടുകാരും നോക്കിനിൽക്കെ; പിടികൂ‌ടാനെത്തിയ പൊലീസിന് നേരേയും കത്തിവീശി ഭീഷണി; ഒടുവിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അതിർത്തി തർക്കത്തിൻ്റെ പേരിൽ അയൽവാസിയെ കുത്തിക്കൊലപ്പെടുത്തി. മാവിളക്കടവ് സ്വദേശി ശശിയെയാണ് അയൽവാസിയായ മണിയൻ നാട്ടുകാർ നോക്കി നിൽക്കെ കുത്തിവീഴ്ത്തിയത്. സംഭവത്തിൽ പ്രതി മണിയൻ പിടിയിലായി. എല്ലാ ദിവസവും കാണുന്ന അയൽക്കാർ, വർഷങ്ങളുടെ പരിചയമുള്ളവരാണ്. ഒറ്റ കുത്തിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ […]

1105 ബില്‍ ചെയ്യുന്നതിനിടെ ബില്ലില്‍ ഒരക്കം മാറി പോയി ; 1105 രൂപക്ക് പകരം 11105 രൂപ ജീവനക്കാരൻ ബില്‍ ചെയ്തു ; ഉപഭോക്താവ് പരാതിയുമായി എത്തിയതോടെ നഷ്ടമായ തുക മടക്കി നല്‍കി ; നഷ്ടമായ തുക അന്നേ ദിവസം ബില്ലിംഗ് കൗണ്ടറില്‍ ഉണ്ടായിരുന്ന ജീവനക്കാർ നല്‍കണമെന്ന വിചിത്രമായ നടപടിയുമായി സില്‍ക്കോണ്‍ ഹൈപ്പർ മാർക്കറ്റ് ; ശമ്പളം തടഞ്ഞ് വച്ച് ജീവനക്കാർക്കെതിരെ കമ്പനിയുടെ അന്യായ നടപടി

എറണാകുളം: ജീവനക്കാരുടെ ശമ്പളം ബോധപൂർവം വൈകിപ്പിക്കുന്നതായി പരാതി. മേനകയിലെ സില്‍ക്കോണ്‍ ജീവനക്കാർ പരാതിയുമായി രംഗത്ത്. 6 ജീവനക്കാരുടെ ശമ്പളം നല്‍കാതെ പിടിച്ചുവെച്ചിരിക്കുന്നെന്നാണ് ആരോപണം. ലേബർ കോടതിയിലാണ് ജീവനക്കാർ പരാതി നല്‍കിയിരിക്കുന്നത്. ബില്ലിംഗുമായി ബന്ധപ്പെട്ടുണ്ടായ പിശകില്‍ സ്ഥാപനത്തിന് കാശ് നഷ്ടമായെന്ന് അവകാശപ്പെട്ടാണ് ശമ്പളം […]

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: അന്വേഷണ വിവരങ്ങൾ പി വി അൻവറിന് ചോർത്തി നൽകി; സംഭവത്തിൽ ഡിവൈഎസ്‌പി എം ഐ ഷാജിയ്ക്ക് സസ്പെൻഷൻ; നടപടി ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിന് വിവരം ചോർത്തി നൽകിയെന്ന് ആരോപിച്ച് ഡിവൈഎസ്‌പി എം ഐ ഷാജിയെ സസ്പെൻഡ് ചെയ്‌തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ ചോർത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. […]

ഗണപതി ഭഗവാൻ ഹൈന്ദവ മിത്തല്ല, പ്രപഞ്ച സത്യമാണെന്ന് സുനിതാ വില്യംസ് തെളിയിച്ചിരിക്കുന്നു, ജനിച്ചു വളർന്ന സംസ്കാരത്തെ പരസ്യമായി തള്ളിപ്പറയുന്ന നിലപാട് ഇനിയെങ്കിലും വിപ്ലവ വായാടികൾ അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവ് എൻ ഹരി

കോട്ടയം: ഗണപതി ഭഗവാൻ ഹൈന്ദവ മിത്തല്ലെന്നും പ്രപഞ്ച സത്യമാണെന്നും ലോകം കണ്ട സാഹസിക ബഹിരാകാശ ദൗത്യത്തിൽ സുനിതാ വില്യംസ് തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി. പവിത്രമായ ഭാരത സംസ്കാരത്തിൽ വളർന്ന് വികസിച്ചവരാണ് ഹൈന്ദവ പുരാണങ്ങളെയും വിശ്വാസങ്ങളെയും എന്നും തള്ളിപ്പറഞ്ഞിട്ടുള്ളത്. സമീപകാലത്തായി […]

കടുത്തുരുത്തി ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും വാർഷിക സമ്മേളനവും സംഘടിപ്പിച്ചു ; ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻ കാല ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെന്റ് വെക്കേഷൻ ഹയർസെക്കൻഡറി സ്കൂളിലെ പഠനോത്സവം വാർഷിക സമ്മേളനവും പിടിഎ പ്രസിഡണ്ട് സുമേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻ കാല ഉദ്ഘാടനം നിർവഹിച്ചു. കവിയത്രിയും അധ്യാപികവുമായ നിഷാ നാരായണൻ കുറവിലങ്ങാട് […]

വാക്ക് തർക്കത്തിനിടെ കയ്യേറ്റം ; ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു ; ഭർത്താവ് പിടിയിൽ

കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റിരിക്കുന്നത് തളിപ്പറമ്പ് പൂവം എസ് ബി ഐ ശാഖയിലെ ജീവനക്കാരിയായ അനുപമയ്ക്കാണ്. യുവതിയുടെ ഭർത്താവ് അനുരൂപിനെ അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് ബാങ്കിൽ കയറി ഇയാൾ കൃത്യം നടത്തിയത്. […]

കേന്ദ്രമന്ത്രിയെ കാണാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ; ആശാ വർക്കർമാരുടെ പ്രശ്നത്തിൽ റസിഡന്റ് കമ്മീഷണർ വഴി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി; കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി രണ്ട് തവണ കത്തയച്ചു; സമയം അനുവദിച്ചില്ലെന്നും മന്ത്രി വീണാ ജോർജ്

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാ വർക്കർമാരുടെ പ്രശ്നത്തിൽ റസിഡന്റ് കമ്മീഷണർ വഴി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനെന്ന പേരിലാണ് മന്ത്രി വീണാ ജോര്‍ജ് ഡൽഹിയിലെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി […]