video
play-sharp-fill

പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും ആരോഗ്യത്തിനും കുടിക്കാം ഈ 5 പാനീയങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരിയായ പാനീയങ്ങൾ തിരഞ്ഞെടുക്കണം ഗ്രീൻ ടീ ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് പോളിഫെനോൾസ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും. വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച പാനീയമാണ് വെള്ളം. കലോറിയോ പഞ്ചസാരയോ ചേർക്കാതെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരിയായ ജലാംശം വൃക്കകളുടെ പ്രവർത്തനത്തെ സഹായിക്കുന്നു. മൂത്രത്തിലൂടെ അധിക ഗ്ലൂക്കോസ് പുറന്തള്ളുന്നതിന് ഇത് അത്യാവശ്യമാണ്. ഹെർബൽ ടീ […]

വസ്തു നികുതി കുടിശ്ശികയിൽ ഇളവ് ; പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ വകുപ്പ്

തിരുവനന്തപുരം: വസ്തു നികുതി കുടിശ്ശകയിൽ ഇളവ്. പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ വകുപ്പ് അറിയിച്ചു. പലിശയടക്കം നികുതി അടച്ചവർക്ക് അടുത്ത വർഷത്തെ നികുതിയിൽ ഈ തുക കുറച്ച് നൽകും. സാമ്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ നികുതി പിരിവ് ലക്ഷമിട്ടാണ് തദ്ദേശ വകുപ്പിന്റെ നടപടി.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരിയിലും ബോംബ് ഭീഷണി ; സന്ദേശമയച്ചത് തെലങ്കാനയിൽ നിന്ന്

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. പൊലീസിന്റെ എഫ്ബി മെസഞ്ചറിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. രണ്ട് സ്ഥലങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. തെലങ്കാനയിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അയച്ച ആളിനെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്നും അധികൃതർ വ്യക്തമാക്കി.

പരവൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ ; കുടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നിഗ​മ​നം

കൊല്ലം: പരവൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മങ്ങാ​ട് സ്വ​ദേ​ശി ആദർശിനെയാണ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ​ കുടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നിഗ​മ​നം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കിയ ശേഷം മൃതദേഹം നാ​ട്ടി​ലെ​ത്തി​ക്കും.

വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ പത്തിന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ ; ജനവാസ മേഖലകള്‍ക്ക് അരികില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയല്‍ ടൈം മോണിറ്ററിങ് സംവിധാനം ഏര്‍പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ പത്തിന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വനംവകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കല്‍, സന്നദ്ധ പ്രതികരണ സേന രൂപീകരിക്കല്‍, പരമ്പരാഗത അറിവുകള്‍ ഉപയോഗപ്പെടുത്തല്‍, ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളില്‍ തന്നെ ഉറപ്പുവരുത്തല്‍, നാടന്‍ കുരങ്ങുകളുടെ ശല്യം തടയല്‍, കാട്ടുപന്നിയുടെ ശല്യം തടയല്‍, പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍, മനുഷ്യ-വന്യമൃഗ സംഘര്‍ഷം തടയുന്നതിനുള്ള ഗവേഷണം, പഠനം, സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കല്‍, ജനങ്ങള്‍ക്ക് അവബോധം നല്‍കല്‍ എന്നിവയാണ് പത്തിന പദ്ധതികള്‍. വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ […]

യൂത്ത് കോൺഗ്രസ്‌ പനച്ചിക്കാട് മണ്ഡലം കമ്മിറ്റി ഷുഹൈബ് രക്തസാക്ഷി ദിനാചരണം നടത്തി ; സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉദ്ഘാടനം ചെയ്തു

കോട്ടയം : യൂത്ത് കോൺഗ്രസ്സിന്റെ ധീര രക്തസാക്ഷി ഷുഹൈബിന്റെ രക്തസാക്ഷി ദിനത്തിൽ .യൂത്ത് കോൺഗ്രസ്‌ പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ആഫീസിൽ നടന്നു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റോഷിൻ ഫിലിപ്പ് നീലംചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉത്ഘാടനം ചെയ്തു. കോൺഗ്രസ്‌ പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ് മുഖ്യ പ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുൺ മർക്കോസ് മാടപ്പാട്ട് മണ്ഡലം സെക്രട്ടറിമാരായ കർണ്ണൻ […]

ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ ; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം ; ഇംഗ്ലണ്ട് 214 റണ്‍സിന് പുറത്ത്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214 റണ്‍സെടുക്കുന്നതിനിടെ ഓള്‍ ഔട്ടായി. 142 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി. സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്ലാണു കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 356 റണ്‍സാണ് അടിച്ചുകൂട്ടിയത്. 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും വെടിക്കെട്ടോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. ടീം ആറോവറില്‍ 60-റണ്‍സിലെത്തി. പിന്നാലെ […]

സംസ്ഥാനത്ത് ഇതുവരെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 192 പേർ ; കടുവയുടെ ആക്രമണത്തിൽ ആറ് പേർ ; കാട്ടാന ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത് പാലക്കാട് ജില്ലയിൽ ; കണക്ക് പുറത്തുവിട്ട് വനംമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 2016 മുതൽ ഇതുവരെ 192 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. കടുവയുടെ ആക്രമണത്തിൽ ആറുപേരും കൊല്ലപ്പെട്ടതായി സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകികൊണ്ട് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പാലക്കാട് ജില്ലയിലാണ് കാട്ടാന ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത്. 48 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടുക്കി ജില്ലയിൽ 40 പേരും വയനാട് ജില്ലയിൽ 36 പേരും കൊല്ലപ്പെട്ടു. കടുവ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടതെന്നും മന്ത്രി അറിയിച്ചു. ഇതിൽ അഞ്ചുപേർ […]

ഹയര്‍സെക്കന്‍ഡറി കുട്ടികൾ സ്കൂളിൽ പോയി സമയം കളയരുതെന്ന് ആഹ്വാനം; യുട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തിൽ വീഡിയോ; യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി

പത്തനംതിട്ട: പരീക്ഷ അടുത്തുവരുന്നതിനാല്‍ ഇനി സ്‌കൂളില്‍ പോകേണ്ടെന്ന് ഹയര്‍സെക്കന്‍ഡറി കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തിലാണ് വീഡിയോ പുറത്തുവന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരാതി നല്‍കിയതിന്റെ തുടര്‍ച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിയെ നേരില്‍ കാണും. പരീക്ഷയെഴുതാന്‍ മതിയായ […]

കോട്ടയം ജില്ലയിൽ നാളെ (13 /02 /2025) തീക്കോയി, നാട്ടകം, പാലാ  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (13 /02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വളവനാർകുഴി , തേവരുപാറ ടവർ,തേവരുപാറ ടൗൺ, ബിസ്മില്ലാഹ് മെറ്റൽ ക്റഷർ,തേവരുപാറ സോമിൽ, തേവരുപാറ ബംഗ്ലാവ് പ്ളാസ്റ്റിക്,, ആൻടക്ക് പോളിമർ, ഗ്ളോബൽ, ഞണ്ടുകല്ല്, സുഭിക്ഷം, തീക്കോയി പഞ്ചായത്ത് പടി, SBT, ബുഷ് ഫാക്ടറി , കല്ലേക്കുളം, തീക്കോയി വാട്ടർ സപ്ലെ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 13/2/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു […]