പരിസരത്ത് രക്തം തളംകെട്ടി നിന്നിരുന്നു; മൃതദേഹം കിടന്നത് തുറന്നിട്ട മുറിയിൽ; തിരൂരിൽ യുവാവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; യുവാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു
മലപ്പുറം: തിരൂരിൽ യുവാവിൻ്റെ ദുരൂഹമരണം മരണം കൊലപാതകമാണോയെന്ന് സംശയിച്ച് പൊലീസ്. മരിച്ച യുവാവിൻ്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ഇന്നലെ രാത്രിയാണ് കരീമിനെ തിരൂർ മങ്ങാടുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കകത്ത് പുറത്ത് നിന്നുള്ളവർ പ്രവേശിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മരണം കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നത്. തുറന്നിട്ട മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിസരത്ത് രക്തം തളം കെട്ടി കിടന്നിരുന്നു. പലയിടത്തും രക്തം തുടച്ചതിന് സമാനമായുള്ള പാടുകളുമുണ്ട്. കഴിഞ്ഞ ദിവസം മുറിയിലേക്ക് എത്തിയ സുഹൃത്തുക്കളും കരീമുമായി വാക്ക് തർക്കമുണ്ടായതായി നാട്ടുകാർ പറയുന്നു. ഇവരെ […]