video
play-sharp-fill

എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസിൽ സമാനകതളില്ലാത്ത മാറ്റം, കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുന്നു, ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ കൽത്തുറുങ്കിലാക്കി, കുറ്റവാളികളായവരെ പോലീസിൽ തുടരാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർക്കും നിർഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പോലീസ് സ്റ്റേഷനുകൾ മാറി. കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ പോലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പോലീസ് കൽത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി […]

കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; പെരുന്നാൾ കാണാൻ എത്തിയ കുടുംബത്തെ സംഘം ചേർന്ന് മർദ്ദിച്ചു; പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കുന്നംകുളം: കുന്നംകുളം മരത്തംകോട് മിനി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു. സ്ത്രീകൾ അടക്കമുള്ള കുടുംബത്തെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. വ്യാഴാഴ്ച രാത്രിയിൽ 11.30 യോടെയായിരുന്നു സംഭവം. മരത്തംകോട് പള്ളിക്കടുത്തുള്ള ഐഫ സൂപ്പർമാർക്കറ്റിനു മുൻപിൽ കാർ പാർക്ക് ചെയ്തതുമായി […]

ഉണ്ണിത്താൻ വധശ്രമക്കേസടക്കം അന്വേഷിച്ച സിബിഐ ചെന്നൈ യൂണിറ്റ് അഡീഷണൽ എസ്പി കെ.ജെ. ഡാർവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കുറ്റാന്വേഷണത്തിനുള്ള അവാർഡ്

കോട്ടയം: ഉണ്ണിത്താൻ വധശ്രമക്കേസടക്കം അന്വേഷിച്ച സിബിഐ ചെന്നൈ യൂണിറ്റിലെ അഡീഷണൽ എസ്പി കെ.ജെ. ഡാർവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കുറ്റാന്വേഷണത്തിനുള്ള അവാർഡ് ലഭിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ ഡാർവിൻ സിബിഐയുടെ കൊച്ചി,തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1990 ൽ സിബിഐയിൽ ചേർന്ന ഡാർവിൻ നിരവധി […]

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു; നാല് മാസത്തിനിടെ ഉയർന്നത് 157.5 രൂപ

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു. ഡല്‍ഹിയില്‍ […]

സൈബർ സാങ്കേതിക വിദ്യയിലൂടെ വിഘടനവാദ നീക്കങ്ങളെ ഇന്ത്യ നിരീക്ഷിക്കുന്നു, സർക്കാർ വെബ്സൈറ്റുകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിലും ഇന്ത്യയെന്ന് കാനഡ; ആരോപണങ്ങളോട് പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡൽഹി: നയതന്ത്ര തർക്കം മൂർച്ഛിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കാനഡ. നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നുവെന്ന് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് അടിസ്ഥാനമാക്കി കാനഡ ആരോപിച്ചു. വിഘടനവാദ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുവെന്നും തങ്ങളുടെ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെയുള്ള സൈബർ […]

മെഡിക്കൽ കോളേജിൽ റാഗിങ്, ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; ഡിഎസ്പിയുടെ മകനുൾപ്പെടെ 2 ഹൗസ് സർജൻമാർക്ക് സസ്പെൻഷൻ; ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്യാൻ വിളിച്ചു കൊണ്ടുവരാൻ ഹൗസ് സർജൻമാർ മൂന്നാം വർഷ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു;വിസമ്മതിച്ചതോടെയായിരുന്നു ആക്രമണം

ചെന്നൈ: തമിഴ്നാട്ടിലെ കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജിൽ (കെഎംസി) റാഗിംഗുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് ഹൗസ് സർജൻമാർക്ക് സസ്പെൻഷൻ. ഡിഎസ്പിയുടെ മകൻ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി. ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചെന്ന ജൂനിയർ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ആഴ്ച […]

പെൺകുട്ടികളെ ലോഡ്ജിൽ എത്തിച്ചുകൊടുത്ത്‌ കമ്മീഷൻ പറ്റുന്ന പ്രധാന കണ്ണി മയക്കുമരുന്ന് കേസിൽ പിടിയിൽ; ഇയാളിൽനിന്ന് മാരകമയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു

തിരുവനന്തപുരം: പെൺവാണിഭ സംഘത്തിലെ പ്രധാനി മയക്കുമരുന്നുകേസിൽ അറസ്റ്റിലായി. നെടുമങ്ങാട് പൂവത്തൂർ ചെല്ലാംകോട് എൽ.പി. സ്‌കൂളിനു സമീപം സിമി ഭവൻ കൈതറക്കോണം വീട്ടിൽ ശ്യാം ദാസ്(30) ആണ് പിടിയിലായത്. എംഡിഎംഎ കടത്തുന്നതിനിടയിലാണ് ഇയാളെ തമ്പാനൂർ പോലീസ് പിടികൂടിയത്. ഇയാൾക്ക് എംഡിഎംഎ എത്തിച്ചുനൽകുന്ന കൊല്ലം […]

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റി ; സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു ; ബാലസംഘം പരിപാടി കഴിഞ്ഞ് മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവും പോകുന്ന സമയത്താണ് സംഭവം

സ്വന്തം ലേഖകൻ കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന് കേസിൽ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടാണ് സംഭവം. അലക്ഷ്യമായി ബസ് ഓടിച്ചതിനാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് കോട്ടൂളിയിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഇന്നലെ ബാലസംഘം പരിപാടി കഴിഞ്ഞ് […]

കെ. സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പോലീസും തമ്മിൽ മത്സരം; ഇപ്പോഴത്തെ വെളിപ്പെടുത്തൽ ബിജെപി ഭിന്നതയിൽ നിന്നുണ്ടായത്; പാർട്ടി ചിഹ്നത്തെ ഡമ്മി ആക്കിയത് കൊടകരയിലെ സിപിഎം-ബിജെപി ഡീലിന്റെ ഭാഗമായാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: കൊടകര കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പോലീസും തമ്മിൽ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് […]

കീഴ് ജീവനക്കാരിയെ താമസസ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കി ; പ്രതിക്ക് 12 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ പെരിന്തല്‍മണ്ണ: കൂടെ ജോലിചെയ്തിരുന്ന കീഴ് ജീവനക്കാരിയെ താമസസഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,05,000 രൂപ പിഴയും ശിക്ഷ. പെരിന്തല്‍മണ്ണ പരിയാപുരം പണിക്കരുകാട് പറങ്കമൂട്ടില്‍ ജോണ്‍ പി. ജേക്കബി (42)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി […]