video
play-sharp-fill

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും; ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ഇന്ന് ശേഖരിക്കും; ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കും; എത്രയും വേഗം നടപടികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം

കോഴിക്കോട്: ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്‍റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, അർജുൻ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ എട്ടിന് ആരംഭിക്കും. ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. കാണാതായ മറ്റ് രണ്ട് പേർക്കായുളള തെരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായുള്ള […]

എസി കോച്ചിൽ സീറ്റിനടിയിൽ വച്ച ബാ​ഗ്, ഉറങ്ങി ഉണർന്നപ്പോൾ കള്ളൻ കൊണ്ടുപോയി ; കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മധ്യവയസ്‌ക്കനായി അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: കൊച്ചുവേളി – ഹംസഫര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി മോഷണത്തിനിരയായി. ലാപ്‌ടോപ് ഉള്‍പ്പെടെയുണ്ടായിരുന്ന ബാഗാണ് ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ മോഷണം പോയത്. ഞായറാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ബാഗ് ട്രെയിനില്‍ നിന്ന് മോഷണം പോയത്. മോഷ്ടിച്ച ബാഗുമായി മധ്യവയസ്‌കന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലൂടെ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ പൊലീസിന് കിട്ടി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ബാഗുമായി മധ്യവയസ്‌കന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എ സി കോച്ചില്‍ വരികയായിരുന്നു […]

കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രി കാന്റീനില്‍ നിന്ന് വാങ്ങിയ കടലക്കറിയിൽ പാറ്റ; ഇന്നലെ ഇതേ കാന്റീനിലെ ഭക്ഷണത്തില്‍ നിന്നും വണ്ടിനെ കിട്ടിയതായും ആശുപത്രി അന്തേവാസികള്‍; ഭക്ഷണം വാങ്ങിയ ആള്‍ ആശുപത്രി അധികൃതർക്ക് പരാതി നല്‍കി

കോട്ടയം: കോട്ടയത്ത് ആശുപത്രി കാന്റീൻ ഭക്ഷണത്തില്‍ പാറ്റ. കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രി കാന്റീനില്‍ നിന്ന് വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടെത്തിയത്. ഭക്ഷണം വാങ്ങിയ ആള്‍ ആശുപത്രി അധികൃതർക്ക് പരാതി നല്‍കി. ഇന്നലെ ഇതേ കാന്റീനിലെ ഭക്ഷണത്തില്‍ വണ്ടിനെ കിട്ടിയതായും ആശുപത്രി അന്തേവാസികള്‍ പറഞ്ഞു. രണ്ട് മാസം മുമ്പ് ബിരിയാണിയില്‍ പുഴുവിനെ കണ്ടതിനെ തുടർന്ന് ഈ കാന്റീൻ പൂട്ടിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം തുറന്ന് പ്രവർത്തിച്ചപ്പോഴാണ് വീണ്ടും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിളമ്പിയത്.  

കാര്യവിജയം, തൊഴിൽ ലാഭം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (26/09/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, നേട്ടം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം, നഷ്ടം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, മത്സരവിജയം ഇവ കാണുന്നു. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, […]

ആന്റിബയോട്ടിക്കുകളില്‍ ടാല്‍ക്കം പൗഡറും സ്റ്റാർച്ചും മാത്രമേയുള്ളുവെന്ന് കണ്ടെത്തല്‍ ; സർക്കാർ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ വ്യാജമാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്

സ്വന്തം ലേഖകൻ നാഗ്പൂർ: ഇന്ത്യയിലെ സർക്കാർ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ വ്യാജമാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി നാഗ്പൂർ റൂറല്‍ പൊലീസ് . സെപ്തംബർ 20നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. ആന്റിബയോട്ടിക്കുകളില്‍ ടാല്‍ക്കം പൗഡറും സ്റ്റാർച്ചും മാത്രമേയുള്ളുവെന്നാണ് കണ്ടെത്തല്‍. മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്നുകള്‍ നിർമിക്കുന്ന ഹരിദ്വാറിലെ ലബോറിട്ടറിയിലാണ് ഇതും നിർമിക്കുന്നത്. വ്യാജ മരുന്നുകളുടെ വിതരണം നടത്തിയതിന് പുറമേ ഹവാല പണമിടപാടും സംഘം നടത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ മരുന്നുകള്‍ ഹവാല പണമുപയോഗിച്ചാണ് ഉണ്ടാക്കിയതെന്നും ആരോപണമുണ്ട്. ഈ വർഷം ഡിസംബറിലാണ് ഈ കേസ് പൊലീസിന്റെ ശ്രദ്ധയിലേക്ക് […]

ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് ; മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകളുടെ ആവശ്യം തള്ളി

സ്വന്തം ലേഖകൻ കളമശ്ശേരി: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തീരുമാനം. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ലോറന്‍സിന്റെ മക്കളുടെ വാദമുഖങ്ങള്‍ കേട്ട ശേഷമാണ് പ്രിന്‍സിപ്പല്‍ തീരുമാനം പ്രഖ്യാപിച്ചത്. ലോറന്‍സിന്റെ മക്കളുടെ വാദമുഖങ്ങള്‍ കേള്‍ക്കുന്നതിന് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മൃതദേഹം എംബാം ചെയ്യാനും മറ്റു നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചതായി ഡോ. പ്രതാപ് സോമനാഥ് അറിയിച്ചു. മൃതദേഹം […]

വെറും വാക്ക് പറയാറില്ല ചെയ്യുവാൻ പറ്റുന്ന കാര്യമേ പറയൂ…പറയുന്ന കാര്യം ചെയ്യും ; കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളിലെ 37 പേരില്‍ 30 പേര്‍ക്ക് ലൈസന്‍സ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിലെ ആദ്യ ബാച്ചിൽ നിന്ന് 30 പേർക്ക് ലൈസൻസ്. പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് കരസ്ഥമാക്കിയവർക്ക് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ലൈസൻസ് കൈമാറി. ‌ ‘വെറുംവാക്ക് പറയാറില്ലാ. ചെയ്യുവാൻ പറ്റുന്ന കാര്യമേ പറയൂ…പറയുന്ന കാര്യം ചെയ്യും.. കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുമെന്ന് പറഞ്ഞു. ആരംഭിച്ചു.’- എന്ന കുറിപ്പിലാണ് മന്ത്രി സന്തോഷവാർത്ത പങ്കുവച്ചത്. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരില്‍ 30 പേര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു. […]

’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും. ഒടുവിൽ വിട : മമ്മൂട്ടി

സ്വന്തം ലേഖകൻ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഒരു മൃതദേഹത്തോട് കൂടിയാണ് ലോറിയുടെ കാബിന്‍ ദൗത്യസംഘം കണ്ടെടുത്തത്. ലോറിയുടെ ഡ്രൈവറായിരുന്ന അര്‍ജുന്റേതാണ് മൃതദേഹമെന്ന് ഉത്തര കന്നഡ എസ്പി അറിയിച്ചിരുന്നു. ഇപ്പോഴിതാ അര്‍ജുന് ആദരാഞ്ജലികൾ അ‍ർപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും. ഒടുവിൽ വിട പറയേണ്ടി വന്നു.. ആദരാഞ്ജലികൾ അർജുൻ’, മമ്മൂട്ടി കുറിച്ചു. മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; കോട്ടയം ഏഴാച്ചേരി സ്വദേശിയായ 27കാരന് 73 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് ഈരാറ്റുപേട്ട ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷ്യല്‍ കോടതി

സ്വന്തം ലേഖകൻ കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക്‌ 73 വര്‍ഷം കഠിന തടവ്‌. ഏഴാച്ചേരി വെള്ളിലാപ്പള്ളി മെച്ചേരില്‍ അര്‍ജുന്‍ ബാബു(27)വാണു ശിക്ഷിക്കപ്പെട്ടത്‌. 80,000 രൂപ പിഴ അടയ്‌ക്കണമെന്നും ഈരാറ്റുപേട്ട ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്‌ജി റോഷന്‍ തോമസ്‌ വിധിച്ചു. പിഴത്തുക അതിജീവിതയ്‌ക്കു നല്‍കണം.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ ആക്‌റ്റിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ്‌ ശിക്ഷ വിധിച്ചത്‌. 2021 ലാണു കേസിനാസ്‌പദമായ സംഭവം. പല തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയെത്തുടര്‍ന്ന്‌ മരങ്ങാട്ടുപള്ളി സ്‌ റ്റേഷന്‍ എസ്‌.എച്ച്‌.ഒ: അജേഷ്‌ കുമാറാണ്‌ പ്രതിയെ അറസ്‌റ്റ് […]

സിനിമ സ്റ്റൈലില്‍ സ്വർണ മോഷണം ; സ്വർണ വ്യാപാരിയുടെ കാർ പിന്തുടർന്ന് തടഞ്ഞത് രണ്ടരക്കോടിയുടെ സ്വര്‍ണം ; കവർച്ചക്ക് പിന്നിൽ മൂന്ന് കാറുകളിലെത്തിയ പത്തംഗ സംഘം ; പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ – കുതിരാന്‍ പാതയില്‍ സിനിമ സ്റ്റൈലില്‍ സ്വർണ മോഷണം. സ്വർണ വ്യാപാരിയുടെ കാർ പിന്തുടർന്ന് തടഞ്ഞു നിർത്തി രണ്ടരക്കോടിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. മൂന്ന് കാറുകളിലെത്തിയ പത്തംഗ സംഘമാണ് കവർച്ചക്ക് പിന്നിൽ. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് കാറില്‍ സ്വര്‍ണാഭരണവുമായത്തിയ അരുണ്‍ സണ്ണിയെന്ന സ്വര്‍ണ വ്യാപാരിയെയും സുഹൃത്ത് റോജി തോമസിനെയുമാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. നഷ്ടമായത് രണ്ട് കിലോ അറുനൂറ് ഗ്രാം സ്വര്‍ണമാണ്. രാവിലെ പതിനൊന്ന് മണിയോടെ തൃശൂര്‍ കുതിരാന്‍ പാതയില്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. രണ്ട് ഇന്നോവയും മറ്റൊരു വാഹനവും […]