play-sharp-fill

‘ബോഗയ്ൻ വില്ല’ യിലെ സ്തുതി ഗാനം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നുവെന്ന പരാതിയുമായി സിറോ മലബാര്‍ സഭ

‘ബോഗയ്ൻ വില്ല’യെന്ന അമല്‍ നീരദിന്റെ പുതിയ സിനിമയിലെ ഗാനം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണെന്ന് പരാതി. “ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി” എന്ന ഗാനത്തിനെതിരെയാണ് സിറോ മലബാർ സഭ പരാതി നല്‍കിയത്. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ഗാനമെന്ന് സിറോ മലബാർ സഭ അല്മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി. ഗാനത്തിനെതിരെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി നല്‍കിയിട്ടുണ്ട് ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ പ്രോമോഗാനമാണ് സ്തുതി എന്ന പേരി പുറത്തിറങ്ങിയ ഗാനം. ഗാനരംഗത്തില്‍ കുഞ്ചാക്കോ ബോബനും […]

ഹണി റോസ് ചിത്രം “റേച്ചല്‍’; ഓഡിയോ അവകാശം ഗുഡ്‌വില്‍ സ്വന്തമാക്കി

ഹ ണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന ചിത്രത്തിന്‍റെ ഓഡിയോ അവകാശം ഗുഡ്‌വില്‍ എന്‍റർടൈൻമെന്‍റ്സ് കരസ്ഥമാക്കി. അഞ്ചു ഭാഷകളിലായി ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, കലാഭവൻ ഷാജോണ്‍ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത,ജാഫർ ഇടുക്കി, പോളി വത്സൻ, ജോജി, വിനീത് തട്ടില്‍, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ബാദുഷ എൻ.എം., രാജൻ ചിറയില്‍, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം […]

കൃഷിയിടത്തിൽ ഇറങ്ങി തെങ്ങ് മറിച്ചിടുന്നതിനിടെ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു; തെങ്ങ് മറിച്ചിടുന്നതിനിടെ തെങ്ങ് കെഎസ്ഇബി ലൈനിലേക്ക് വീണ് ഷോക്കേൽക്കുകയായിരുന്നുവെന്ന് നി​ഗമനം

കല്‍പ്പറ്റ: വയനാട് ദാസനക്കരയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു. കൃഷിയിടത്തിൽ ഇറങ്ങിയ കൊമ്പനാനയ്ക്ക് തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഇതിനുശേഷം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആനയുടെ ജഡം സ്ഥലത്ത് നിന്ന് മാറ്റും. ചെതലയം റെയ്ഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദാസനക്കര വിക്കലം ഭാഗത്താണ് സംഭവം. പാതിരി റിസര്‍വ് വനത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലൂടെ പോകുന്ന കെഎസ്ഇബി ലൈനിലേക്കാണ് ആന തെങ്ങ് മറിച്ചിട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമായിരിക്കും യഥാര്‍ഥ കാരണം വ്യക്തമാകുക.

അമിതവേഗതയിൽ എത്തിയ കാർ മേൽപ്പാലത്തിന്റെ കൈവരിയിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു: അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു

  തിരുവനന്തപുരം:കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽ പ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കളിൽ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് അപകടം സംഭവിച്ചത്.   അമിത വേഗതയിലായിരുന്ന കാർ പാലത്തിൻറെ കൈവരിയിൽ തട്ടി നിയന്ത്രണം തെറ്റുകയായിരുന്നു. തുടർന്ന് അര കിലോമീറ്റർ ദൂരം സഞ്ചരിച്ച വാഹനം മറിഞ്ഞു.   കഴക്കൂട്ടം എലവേറ്റഡ് ഹൈവേയില്‍ അപകടങ്ങൾ തുടർക്കഥയാണ്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മത്സര വേദികളിൽ തീ പാറുന്ന പ്രകടനം കാഴ്ച വയ്ക്കാൻ: വൈക്കം വനിതാ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കായിക താരങ്ങൾക്ക് പരിശിലനം പുരോഗമിക്കുന്നു.

വൈക്കം: വൈക്കം വനിതാ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കേരള സ്കൂൾ ഒളിമ്പിക്സിൽ വിവിധ ഇനങ്ങളിൽ മത്സരിക്കുന്ന വിദ്യാർഥികളുടെ പരിശീലനം പുരോഗമിക്കുന്നു. വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരിശീലനം നടക്കുന്നത്.റോളർ സ്കേറ്റിംഗ്, ഫുട്ബോൾ ഹോക്കി എന്നിവയിൽ മത്സരിക്കാനാണ് പരിശീലനം നൽകുന്നത്. കേരള സ്കൂൾ റോളർ സ്കേറ്റിംഗ് ഒളിമ്പിക്സ് ചാമ്പ്യൻഷിപ്പിൽ വനിതാ സ്പോർട്സ് അക്കാദമിയിൽ നിന്ന് രണ്ടു വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. കുട്ടികൾക്ക് മാനസികമായി കരുത്ത് പകരാൻ പ്രമുഖ താരങ്ങൾ ക്യാമ്പിൽ സന്ദർശനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കേരള ഹോക്കി ജനറൽ സെക്രട്ടറി സി.ടി.സോജി വിദ്യാർഥികളെ […]

വിനോദ സഞ്ചാരിയായി ‘ആള്‍മാറാട്ടം: രാത്രിയിലെ സ്ത്രി സുരക്ഷ പരിശോധിക്കാൻ സാധാരണക്കാരിയായി വനിതാ എസിപിയുടെ ഓട്ടോ യാത്ര: പിന്നീട് സംഭവിച്ചത്

ദില്ലി: സാധാരണ വസ്ത്രം ധരിച്ച്‌, വിനോദസഞ്ചാരിയായി വനിതാ എസിപിയുടെ ആള്‍മാറാട്ടം. ഉത്തർപ്രദേശിലെ ആഗ്ര നഗരത്തിലാണ് സംഭവം. നഗരത്തിലെ സ്ത്രീ സുരക്ഷയും പൊലീസിന്റെ കാര്യക്ഷമതയും പരിശോധിക്കാനാണ് വനിതാ ഉദ്യോഗസ്ഥ വേഷം മാറി രാത്രിയില്‍ പുറത്തിറങ്ങിയത്. നഗരത്തിലെ സ്ത്രീ സുരക്ഷ പരിശോധിക്കാൻ രാത്രി വൈകി ഓട്ടോയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തായിരുന്നു പരീക്ഷണം. എസിപി സുകന്യ ശർമയാണ് നഗരത്തിലൂടെ ഒറ്റക്ക് സഞ്ചരിച്ചത്. എമർജൻസി റെസ്‌പോണ്‍സ് സപ്പോർട്ട് സിസ്റ്റം നമ്പർ വിലയിരുത്താൻ സുകന്യ ശർമ്മയും 112 എന്ന നമ്പറില്‍ വിളിച്ചു. രാത്രി ഏറെ വൈകിയതിനാല്‍ പൊലീസിൻ്റെ സഹായം ആവശ്യമാണെന്നും വിജനമായ […]

റൂമില്‍ വച്ച് മോശമായി പെരുമാറി ; നടൻ ജാഫർ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി, ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പരാതിയുമായി രംഗത്ത്. ഓണ്‍ലൈനായിട്ടാണ് നടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. നടന്‍ ബാലചന്ദ്രമേനോനെതിരെയും യുവതി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി. ജാഫര്‍ ഇടുക്കി റൂമില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്ര മേനോനെതിരെയും ജാഫര്‍ ഇടുക്കി തുടങ്ങിയ നടന്‍മാര്‍ക്കെതിരെയും ലൈംഗികാരോപണങ്ങളുന്നയിച്ച് ഈ നടി യൂട്യൂബ് ചാനലുകള്‍ക്കും […]

സിദ്ദിഖിന്റെ ജാമ്യത്തിൽ പ്രതികരണവുമായി മകൻ: ദൈവത്തിന് നന്ദി, എന്നാൽ വിധിയില്‍ വലിയ ആശ്വാസമില്ലെന്ന് ഷഹീൻ

  ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞതിന് പിന്നാലെ പ്രതികരണവുമായി മകന്‍ ഷഹീന്‍ സിദ്ദിഖ്. ദൈവത്തിന് നന്ദിയെന്നും അഭിഭാഷകരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഷഹീന്‍ പറഞ്ഞു. വിധിയില്‍ വലിയ ആശ്വാസമില്ലെന്നും ഷഹീൻ കൂട്ടിച്ചേര്‍ത്തു.   സുപ്രീം കോടതി രണ്ടാഴ്ചത്തേയ്ക്കാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീ കോടതിയുടെ നടപടി. അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ സിദ്ദിഖ് പാലിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.   യുവ നടിയുടെ പരാതിയില്‍ […]

വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണത്തിന് കാരണം അമിത ജോലി ഭാരവും മാനസിക സമ്മർദ്ദവുമെന്ന് കുടുംബം ; ആരോപണം അന്വേഷിക്കുമെന്ന് പൊലീസ്

കോട്ടയം: വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണം മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണവുമായി കുടുംബവും സുഹൃത്തുക്കളും. എഇഒയുടെ അധിക ചുമതല നിർവഹിച്ചത് ശ്യാം കുമാറിനെ തളര്‍ത്തിയെന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നിരന്തരം മാനസിക പീഡനമുണ്ടായെന്നുമാണ് ആരോപണം. ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് ദിവസങ്ങള്‍ക്കു മുൻപ് കാണാതായ ശ്യാംകുമാറിനെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അക്കരപ്പാടത്ത് മൂവാറ്റുപുഴ ആറിന്റെ കൈവഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശ്യാം കുമാറിനെ കാണാതായ ദിവസം കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ ശ്യാംകുമാർ അമിത ജോലി […]

ചായയില്‍ പഞ്ചസാര മാറ്റി ഇത് ഉപയോഗിക്കൂ ;ആരോഗ്യത്തിന് നല്ലതാണ്

ഇരുമ്പ് , മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ശർക്കര. ദിവസവും കുടിക്കുന്ന ചായയില്‍ പഞ്ചസാര മാറ്റി ശർക്കര ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ശർക്കര ഉപയോഗിക്കുന്നത് കലോറി കുറച്ച്‌ ശരീര ഭാരം നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ്. കൂടാതെ ദഹനം എളുപ്പമാക്കാനും ശർക്കര സഹായിക്കും. വിളർച്ചയുള്ളവർ ദിവസവും ഒരു ഗ്ലാസ് ശർക്കര ചായ പതിവാക്കുന്നത് ഗുണം ചെയ്യും. സമ്ബന്നമായ പോഷകഗുണമുള്ളതിനാല്‍ പ്രതിരോധശേഷി വർദ്ധിപ്പിച്ച്‌ അണുബാധകളെ ചെറുക്കാനും ശർക്കരയ്ക്ക് കഴിയും. ശർക്കരയില്‍ സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് അടങ്ങിയിട്ടുള്ളതിനാല്‍ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടാതെ […]