നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലന്ന് മന്ത്രി .മുഹമ്മദ്റിയാസ്: പുതിയ തീയതി എന്നാണെന്നോ തീയതി എന്നു തീരുമാനിക്കുമെന്നോ വ്യക്‌തതയില്ല
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്നും എപ്പോൾ നടത്താൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കാൻ മുൻപന്തിയി ലുണ്ടാകുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ് . വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചി ട്ടില്ലെന്നു മുഖ്യമന്ത്രിയും സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി മുഹമ്മദ് റിയാസും. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം. വള്ളംകളി ഉപേക്ഷി ച്ചിട്ടില്ലെന്നും ഓണത്തിനു ശേഷം നടത്തുമെന്നും പി.പി.ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. നെഹ്റു ട്രോഫി വള്ളംകളി മത്സരം ടൂറിസം വകുപ്പല്ല സംഘടി പ്പിക്കുന്നതെന്നു പറഞ്ഞാണു മന്ത്രി […]