കോഴിക്കോട് വ്യാജ ഡോക്ടറുടെ ചികിത്സയിൽ രോഗി മരിച്ചു: പരിശോധിച്ച ഡോക്ടർക്ക് എംബിബിഎസ് ബിരുദ സർട്ടിഫിക്കറ്റ് ഇല്ലെന്ന് രോഗിയുടെ കുടുംബം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് വ്യാജ ഡോക്ടറുടെ ചികിത്സയിലാണ് രോഗി മരിച്ചതെന്ന ആരോപണവുമായി കുടുംബം. നെഞ്ചുവേദനയെ തുടർന്നു കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ ചികിത്സതേടിയ കടലുണ്ടി സ്വദേശി വിനോദ് കുമാറാണ് മരണപ്പെട്ടത്. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് എംബിബിഎസ് ബിരുദം ഇല്ലെന്നാണ് പരാതി. വിനോദ് കുമാറിന്റെ ഭാര്യയും മകനുമാണ് പരാതി നൽകിയത്. ടിഎംഎച്ച് ആശുപത്രിക്കും, ആർഎംഒയുടെ ചുമതല വഹിച്ചിരുന്ന അബു അബ്രഹാം ലൂക്കിനെതിരെയുമാണ് പരാതി നൽകിയിരിക്കുന്നത്. പി.ജി ഡോക്ടറായ വിനോദ് കുമാറിന്റെ മകൻ, ചികിത്സയിൽ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് ചികിത്സ നടത്തിയ വ്യക്തി എംബിബിഎസ് […]