തലശ്ശേരിയിൽ 18 വയസ്സുകാരി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു
കണ്ണൂർ: തലശ്ശേരിയിൽ പെൺകുട്ടി പുഴയിൽ ചാടി ജീവനൊടുക്കി. കണ്ണൂർ കോടിയേരി സ്വദേശി ശ്രേയയാണ് (18) ആത്മഹത്യ ചെയ്തത്. എരഞ്ഞോളി പാലം ബോട്ട് ജെട്ടിക്ക് സമീപത്തു നിന്നാണ് പെൺകുട്ടി പുഴയിലേക്ക് ചാടിയത്. ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്തത് പോലീസ്. മരണ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.