ലൈഫ് പദ്ധതി: പത്ത് സെന്റ് വരെ ഫീസും മുദ്രവിലയും ഒഴിവാക്കും:സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ, വിലയ്ക്കു വാങ്ങിയോ നൽകുമ്പോഴുമാണ് ഇളവ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ലൈഫ് പദ്ധ തിയുടെ ഗുണഭോക്താക്കളുടെ 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ റജിസ്ട്രേഷന്റെ മുദ്രവിലയും ഫീസും ഒഴിവാക്കും. സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ, വിലയ്ക്കു വാങ്ങിയോ നൽകു മ്പോഴുമാണ് ഇളവ്. പൊതു താൽപര്യമുള്ള പദ്ധതികൾക്കു ഭൂമി കൈമാറുമ്പോൾ റജിസ്ട്രേഷൻ ഫീസും മുദ്രവിലയും ഒഴിവാക്കാൻ നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിൽ ലൈഫ് പദ്ധതി കൂടി ഉൾപ്പെടു ത്തി ഭേദഗതി വരുത്താൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. പിഎസ്സി മുഖേന ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്കു […]