play-sharp-fill
മൻസൂറിനെതിരെ കേസെടുത്തെന്ന് അറിഞ്ഞത് ചീഫ് അസോസിസിയേറ്റ് ഡയറക്ടർ പറഞ്ഞപ്പോൾ, എംബുരാൻ ഷൂട്ടിംഗിന്റെ തുടക്കത്തിലായിരുന്നു സംഭവം, അറിഞ്ഞയുടൻ തന്നെ അയാളെ ഷൂട്ടിംഗിൽ നിന്ന് മാറ്റിനിർത്തി; മൻസൂർ റഷീദിനെതിരെയുള്ള പീഡന പരാതിയിൽ പ്രതികരിച്ച് പൃഥ്വിരാജ്

മൻസൂറിനെതിരെ കേസെടുത്തെന്ന് അറിഞ്ഞത് ചീഫ് അസോസിസിയേറ്റ് ഡയറക്ടർ പറഞ്ഞപ്പോൾ, എംബുരാൻ ഷൂട്ടിംഗിന്റെ തുടക്കത്തിലായിരുന്നു സംഭവം, അറിഞ്ഞയുടൻ തന്നെ അയാളെ ഷൂട്ടിംഗിൽ നിന്ന് മാറ്റിനിർത്തി; മൻസൂർ റഷീദിനെതിരെയുള്ള പീഡന പരാതിയിൽ പ്രതികരിച്ച് പൃഥ്വിരാജ്

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദിനെതിരെയുള്ള പീഡന പരാതിയിൽ പ്രതികരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. വിവരമറിഞ്ഞയുടൻ തന്നെ അസിറ്റന്റ് ഡയറക്ടറെ പുറത്താക്കിയെന്ന് പൃഥ്വിരാജ് പറഞ്ഞു.

മൻസൂറിനെതിരെ കേസെടുത്തെന്ന് ചീഫ് അസോസിസിയേറ്റ് ഡയറക്ടർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ എംബുരാൻ ഷൂട്ടിംഗിന്റെ തുടക്കത്തിലായിരുന്നു ഇത്. അതുവരെ ഒന്നും അറിഞ്ഞില്ല. അറിഞ്ഞയുടൻ തന്നെ അയാളെ ഷൂട്ടിംഗിൽ നിന്ന് മാറ്റിനിർത്തുകയും പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു- പൃഥ്വിരാജ് വ്യക്തമാക്കി.

2021 ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം മൻസൂർ പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. പ്രധാന താരങ്ങൾ ഒഴികെ ചിത്രത്തിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൊഡക്ഷൻ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പിൽ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

പരാതി അറിഞ്ഞിട്ടും മൻസൂറിനെ ‘എമ്പുരാൻ’ സിനിമയുടെ ഭാഗമാക്കിയെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് ഇയാളെ നീക്കിയെന്നാണ് അണിയറയിലുള്ളവർ അറിയിച്ചതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.