play-sharp-fill

ചങ്ങനാശ്ശേരി റവന്യൂ ടവറില്‍ ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ തസ്തികകളിൽ ഒഴിവുകൾ, കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു, പരിചയസമ്പന്നരായവർക്ക് മുൻഗണന, അഭിമുഖം ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസില്‍ ജൂലൈ 26ന്

ചങ്ങനാശ്ശേരി റവന്യൂ ടവറില്‍ ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ ഒഴിവുകളില്‍ കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പരിചയസമ്പന്നരായവർക്ക് മുൻഗണന. അഭിമുഖം ജൂലൈ 26ന് വൈകിട്ട് മൂന്നുമണിക്ക്. താല്‍പര്യമുള്ളവർ കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 0481-2570410

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം; കേരള നിയമസഭ പാസ്സാക്കിയ ജപ്തി വിരുദ്ധ ബില്‍ നിയമപരമായി നിലനിൽക്കില്ലെന്നറിഞ്ഞിട്ടും സർക്കാർ മേനി പറയുന്നതു കയ്യടി നേടാൻ: ദേശീയ ജനതാ പാർട്ടി

തിരുവനന്തപുരം: കേരള നിയമസഭ പാസ്സാക്കിയ ജപ്തി വിരുദ്ധ ബില്‍ നിയമപരമായി നിൽക്കില്ലെന്ന് അറിഞ്ഞു കൊണ്ട് അവതരിപ്പിച്ചതു ജനങ്ങളെ കബളിപ്പിച്ചു കയ്യടി നേടാനാണെന്ന് ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന എക്സിക്യുട്ടീവ് കുറ്റപ്പെടുത്തി. ജനങ്ങളുടെ സംരക്ഷകരാണെന്ന് വരുത്തി തീർക്കാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമുള്ള തന്ത്രമാണ് ഇപ്പോൾ പരീക്ഷിച്ചിരിക്കുന്നത്. 2002-ൽ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ജനവിരുദ്ധമായ സര്‍ഫാസി ആക്ട് ഭേദഗതി ചെയ്യണം എന്ന ആവശ്യം ശക്തമായി നിരന്തരം ഉന്നയിക്കുന്ന പാർട്ടിയാണ് ദേശീയ ജനതാ പാർട്ടി. ഒരു സംസ്ഥാന നിയമം കൊണ്ട് ഒരു കേന്ദ്രനിയമത്തെ മറികടക്കാനാവില്ല. പാര്‍ലമെന്റ് പാസാക്കിയ […]

സയൻസ് ബിരുദധാരിയാണോ..? തൃശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയിൽ ഒഴിവുകൾ, ജോലിയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം, ആകർഷമായ ശമ്പളം, അഭിമുഖം ജൂലൈ 23ന് പറവട്ടാനിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍

തൃശൂർ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വെറ്ററിനറി സര്‍ജന്‍ നിയമനം. ചാവക്കാട്, അന്തിക്കാട്, പഴയന്നൂര്‍ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്മാരെ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യത – വെറ്ററിനറി സയന്‍സില്‍ ബിരുദം വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ജോലിയിൽനിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ യോ​ഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം പറവട്ടാനിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജൂലൈ 23ന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. ഫോണ്‍: 0487 2361216.

ഡി​ഗ്രീ യോ​ഗ്യത ഉള്ളവരാണോ നിങ്ങൾ…? മൃ​ഗസംരക്ഷണ വകുപ്പിന് കീഴിൽ ഒഴിവുകൾ, പരീക്ഷ ഇല്ലാതെ നേരിട്ട് ജോലിയിൽ പ്രവേശിക്കാം, മാസം 40,000ത്തിനു മുകളിൽ ശമ്പളം, അഭിമുഖം ജൂലൈ 29ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ…

ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കിവരുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള എ.ബി.സി കേന്ദ്രങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക നിയമനമാണ്. ഇതലേക്കായി കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെയാണ് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്. വെറ്ററിനറി സയന്‍സിലെ ബിരുദ്ധധാരികളായ എ.ബി.സി ട്രെയിനിങ് കഴിഞ്ഞ തൊഴില്‍രഹിതര്‍ക്ക് മുന്‍ഗണന. നിയമന കാലാവധി ആറുമാസം. മാസവേതനം 44020 രൂപ. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറില്‍ ജൂലൈ 29ന് രാവിലെ 10.30ന് കൂടിക്കാഴ്ച ഹാജരാകണമെന്ന് […]

കാര്യവിജയം, സുഹൃദ്സമാഗമം, പ്രവർത്തനവിജയം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ..? ഇന്നത്തെ നക്ഷത്രഫലം അറിയാം (23/07/2024)

ഇന്നത്തെ നക്ഷത്രഫലം അറിയാം (23/07/2024) മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, ഉത്സാഹം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, പാഴ്ചെലവ് ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം, സുഹൃദ്സമാഗമം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം […]

300 കോടിയുടെ പ്രൈവറ്റ് ജെറ്റ് സമ്മാനിച്ച് സുക്കർബർഗ്; ഷാരൂഖ് 40 കോടിയുടെ അപാര്‍ട്‌മെൻ്റ്; ബച്ചൻ 30 കോടിയുടെ മരതക മാല; രണ്‍വീർ സിങ്ങും ദീപിക പദുക്കോണും 20 കോടി രൂപയുടെ കസ്റ്റമൈസ്ഡ് റോള്‍സ് റോയ്സ്; ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്പതിമാര്‍ക്ക് സമ്മാനപ്പെരുമഴ

മുംബൈ: ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്പതികള്‍ക്ക് ലഭിച്ച സമ്മാനത്തിന്റെ പട്ടികയും പുറത്തുവന്നിരിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ആനന്ദിനും രാധികയ്ക്കും ബോളിവുഡ് താരങ്ങള്‍ സമ്മാനിച്ചത്. ഷാരൂഖ് ഖാൻ സമ്മാനിച്ചത് 40 കോടി രൂപ വില വരുന്ന അപാർട്മെന്റാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസിലാണ് ഈ ആഡംബര അപാർട്മെന്റുള്ളത്. ബച്ചൻ കുടുംബവും സമ്മാനത്തില്‍ ഒട്ടും പിന്നിലല്ല. 30 കോടി വിലമതിപ്പുള്ള ഒരു മരതക നെക്ക്ളേസാണ് അവർ രാധികയ്ക്ക് നല്‍കിയത്. ആനന്ദിന്റേയും രാധികയുടേയും അടുത്ത സുഹൃത്തുക്കളും താരദമ്പതിമാരുമായ ആലിയ ഭട്ടും രണ്‍ബീർ […]

ബാംഗ്ലൂരിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു

കുട്ടനാട്: ബെംഗളൂരുവില്‍ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോള്‍ (24) ആണു മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച്‌ കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ആല്‍ഫിമോള്‍. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ബെംഗളൂരുവില്‍ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്. സഹോദരൻ അലക്സ് വർഗീസ്.

അര്‍ജുനായി പ്രതീക്ഷ കൈവിടാതെ….! കാണാതായിട്ട് എട്ട് ദിവസം; സൈന്യത്തിന്‍റെ നേതൃത്വത്തിൽ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച്‌ ഇന്ന് പുഴയില്‍ തിരച്ചില്‍

ഷിരൂര്‍: ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം. കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച്‌ അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും.ഇന്നുമുതല്‍ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുക. സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും തെരച്ചില്‍. ഇന്നലെ വൈകിട്ടോടെ,പുഴയ്ക്ക് അടിയില്‍ നിന്ന് പുതിയ സിഗ്നല്‍ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണില്‍ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കി. ഗംഗാവലി നദിക്കടിയില്‍ നിന്ന് കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റ‌ർ അകലെയാണ് സിഗ്നല്‍ കിട്ടിയിട്ടുള്ളത്. […]

നീറ്റ് ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് കേന്ദ്രത്തിന്റെ വാദം; പ്രത്യേക സമിതി ഇന്ന് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും

ഡൽഹി: രണ്ട് നീറ്റ് ഹർജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളില്‍ ഇന്ന് കേന്ദ്രത്തിന്റെ വാദമാണ് നടക്കുക. ഇന്നലെ ഹർജിക്കാരുടെ വാദം പൂർത്തിയാക്കിയിരുന്നു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കൂടുതല്‍ സ്ഥലങ്ങളില്‍ ചോർന്നതിന് തെളിവില്ല എന്ന നിലപാടില്‍ കോടതി ഉറച്ചു നില്‍ക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകള്‍ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം. എന്നാല്‍ പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എട്ടു കേന്ദ്രങ്ങളില്‍ ചോദ്യപേപ്പർ സെറ്റ് മാറി നല്‍കി എന്ന് എൻടിഎ കോടതിയില്‍ […]

രാജേഷിനെ അറസ്റ്റ് ചെയ്യുന്നത് തടയാനെത്തിയ ആള്‍ക്കൂട്ടത്തിന് മുന്നിലും പതറിയില്ല; ലഹരി മാഫിയയുടെ പ്രധാന കണ്ണിയെ കേരള പൊലീസ് കര്‍ണാടകയില്‍ നിന്നും അറസ്റ്റ് ചെയ്തത് അതിസാഹസികമായി

പുല്‍പ്പള്ളി: കേരളത്തിലേക്ക് ലഹരി കടത്തുന്ന മുഖ്യ കണ്ണിയായ രാജേഷിനെ കേരള പൊലീസ് പിടികൂടിയത് അതിസാഹസികമായി. കർണാടകയിലെ മച്ചൂരില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജേഷിന്റെ പിടികൂടാനെത്തിയ പൊലീസിനെ നേരിടാൻ ഒരുസംഘം ആളുകള്‍ തയ്യാറായി എത്തിയെങ്കിലും പൊലീസിന്റെ നിശ്ചയദാർഢ്യത്തിനും വീറിനും മുന്നില്‍ ആള്‍ക്കൂട്ടം പരാജയപ്പെടുകയായിരുന്നു. ബൈരക്കുപ്പ ആനമാളം തണ്ടൻകണ്ടി വീട്ടില്‍ രാജേഷ്(28) കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേരള – കർണാടക അതിർത്തി ഗ്രാമമാണ് ബൈരക്കുപ്പ. പുല്‍പ്പള്ളി ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജേഷിനെ കർണാടകയിലെ മച്ചൂരില്‍ […]