play-sharp-fill

കുമളിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണോയെന്ന് പോലീസ് സംശയം, കാറിനുള്ളിൽ വിശദമായ പരിശോധന ഇന്ന്

ഇടുക്കി: കുമളിയിൽ ഇന്നലെ കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയ് ആത്മഹത്യ ചെയ്തതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം മനസിലാക്കാൻ കാറിനകത്ത് ഇന്ന് വിശദമായ പരിശോധന നടത്തും. കാര്‍ സംഭവം നടന്ന സ്ഥലത്ത് റോഡ‍രികിലാണ് ഉള്ളത്. പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ വാഹനം നിര്‍ത്തി കാറിനടുത്തെത്തി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ […]

സംസ്ഥാനത്ത് നിപ ഭീതി പടർത്തുന്നതിനിടെ എച്ച്1എൻ1 പനിയും പിടിമുറുക്കുന്നു; ജൂലൈ ഒന്നു മുതൽ 21വരെ എച്ച്1എൻ1 ബാധിച്ച് ചികിത്സ തേടിയത് 796 പേർ, 11 പേർ മരിച്ചു, ഏറ്റവും കൂടുതൽ രോ​ഗികൾ തിരവനന്തപുരത്ത്, 371 പേർക്ക് ഇവിടെ ​രോ​ഗം സ്ഥിരീകരിച്ചു, തൃശൂരിൽ 245 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

പാലക്കാട്: സംസ്ഥാനത്ത് നിപ ഭീതി നിലനിൽക്കുന്നതിനിടെ എച്ച്1എൻ1 പനിയും പിടിമുറുക്കുന്നു. ജൂലൈ ഒന്നു മുതൽ 21വരെ 796 പേരാണ് എച്ച്1എൻ1 ബാധിതരായി ചികിത്സ തേടിയത്. 11 പേർ മരിച്ചു. കൂടുതൽ രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 371 പേർക്കാണ് പനി ബാധിച്ചിരിക്കുന്നത്. തൃശൂരിൽ 245 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രോഗബാധിതരുള്ളത്. പാലക്കാട് ജില്ലയിൽ ആറുപേർ ചികിത്സ തേടി. പാലക്കാട്, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, ഇടുക്കി, കൊല്ലം ജില്ലകളിലായാണ് 11 രോഗികൾ […]

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സംഭവ സ്ഥലത്തുനിന്ന് 12 കി.മീ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്, അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക്..,പുഴയിൽ നടത്തിയ റഡാർ പരിശോധനയിൽ 28 മീറ്റർ മാറി ഒരു സിഗ്നൽ ലഭിച്ചു

മംഗളൂരു: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കമുള്ളവർക്ക് വേണ്ടി തെരച്ചിൽ നടക്കവേ, കാണാതായവരിൽ ഒരാളുടേത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് 12 കി.മീ അകലെ ഗോകർണത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പുഴയുടെ മറുകരയിൽ കാണാതായ സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതശരീരം എന്ന് കരുതുന്നു. മണ്ണിടിഞ്ഞ് വൻതോതിൽ പുഴയിൽ പതിച്ചപ്പോൾ മറുകരയിൽ വെള്ളം ഉയരുകയും പുഴ ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇവരെ കാണാതായത്. അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം പൂർത്തിയായി. രക്ഷാപ്രവർത്തനം ഏഴുദിവസം പിന്നിട്ടതോടെ […]

ഭാര്യയും ഭർത്താവും രണ്ടു മുറികളിൽ കിടന്നാൽ ബന്ധം അകലുമോ..? സ്ലീപ്പ് ഡിവോഴ്‌സ് ദാമ്പത്യത്തിൽ പ്രശ്നമാണോ അതോ പരിഹാരമോ..? സെലിബ്രിറ്റികൾ പോലും സ്വീകരിക്കുന്ന മാർ​ഗം; സ്ലീപ്പ് ഡിവോഴ്‌സിലൂടെ ഡിവോഴ്സ് ഒഴിവാക്കിയാലോ..

മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത വാക്കാണ് സ്ലീപ്പ് ഡിവോഴ്‌സ്. സെലിബ്രിറ്റികളും പാശ്ചാത്യരും ബ്രിട്ടനിലെ രാജകുടുംബവുമൊക്കെ തങ്ങളുടെ ദാമ്പത്യപ്രശ്‌നത്തിന് പരിഹാരമായി സ്വീകരിക്കുന്ന ഒരു മാര്‍ഗമാണിത്. പങ്കാളികള്‍ രണ്ട് മുറികളിലോ ഒരു മുറിയില്‍ തന്നെ രണ്ട് കിടക്കയിലോ കിടന്നുറങ്ങുന്നതിനെയാണ് സ്ലീപ്പ് ഡിവോഴ്‌സ് എന്ന് പറയുന്നത്. സാധാരണ ഗതിയില്‍ ബന്ധം തകരുന്നതിന്റെ സൂചനയെന്നാണ് പൊതുവേ ഇത്തരത്തിലുള്ള മാറിക്കിടക്കലിനെക്കുറിച്ച്‌ കരുതുന്നത്. എന്നാല്‍, അത് അങ്ങനെയല്ലെന്നതാണ് സത്യം. സംതൃപ്തമായ ദാമ്പത്യത്തിനും നല്ല ഉറക്കത്തിനും സ്ലീപ്പ് ഡിവോഴ്‌സ് ഗുണകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിന് കാരണമായി പറയുന്നത് രാത്രി കാലങ്ങളില്‍ പങ്കാളിയുടെ മൊബൈല്‍ ഉപയോഗം, നൈറ്റ് […]

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 406 പേര്‍; 196 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍; അവലോകന യോഗം ഇന്ന്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി വര്‍ധിച്ചു. പുതുക്കിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കാണിത്. ഇതില്‍ 139 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പെടെ 196 പേര്‍ ഹൈറിസ്ക്ക് വിഭാഗത്തിലാണ്. മഞ്ചേരി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോള്‍ 15പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. അതേസമയം, ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും. ഇന്നലെ, പതിനൊന്നു പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായത് ആരോഗ്യവകുപ്പിനും നാട്ടുകാര്‍ക്കും ആശ്വാസമായി. നിപ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ […]

ചെളിവെള്ളം തെറിപ്പിച്ചതിന്റെ പേരിൽ സംഘർഷം, ബൈക്കിനെ പിന്തുടർന്ന് അസഭ്യം വിളിച്ചു, ചോദ്യം ചെയ്ത അച്ഛനേയും മകനേയും ഇടുങ്ങിയ റോഡിലൂടെ വലിച്ചിഴച്ചു ഡോക്ടർമാരുടെ ക്രൂരത; പ്രതികൾക്ക് ഉന്നതരുമായി ബന്ധം, പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കുടുംബം

കൊച്ചി: റോ‍ഡില്‍ വെള്ളം തെറിപ്പിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് യുവാക്കളുടെ ക്രൂരത. ഇന്നലെ രാത്രി ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിലാണ് നടുക്കുന്ന സംഭവം. കേസെടുക്കാൻ പോലീസും വിസമ്മതിച്ചുവെന്നാണ് ആരോപണം. ലോറി ഡ്രൈവറായ അക്ഷയ്, സഹോദരി അൻസു എന്നിവർ ബൈക്കിൽ വീട്ടിലേക്ക് വരുന്നതു വഴി ഇവരെ കടന്നുപോയ കാർ ചെളിവെള്ളം തെറിപ്പിച്ചു. തുടർന്ന് കാറിനു ബൈക്ക് വട്ടംവച്ച ശേഷം ചെളിവെള്ളം തെറിപ്പിച്ചത് അക്ഷയ് ചോദ്യം ചെയ്തു. ഡോക്ടർമാരായ രണ്ടു യുവാക്കളും ഒരു യുവതിയുമാണു കാറിലുണ്ടായിരുന്നത്. തർക്കം നടക്കുന്നതിനിടെ കാറിന്റെ […]

മീനിന് പൊള്ളുന്ന വില, പക്ഷെ കാര്യമില്ല…! കടലമ്മ കനിഞ്ഞിട്ടും പച്ചപിടിക്കാതെ മത്സ്യത്തൊഴിലാളികള്‍; ഹാര്‍ബറില്‍ നിന്നും പത്തുരൂപക്ക് വാങ്ങുന്ന മത്സ്യം ചന്തയിലും തട്ടുകളിലും എത്തുമ്പോള്‍ 200 രൂപ; ഇടനിലക്കാരുടെ ചൂഷണത്തില്‍ നട്ടംതിരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍

ചെല്ലാനം: കടലമ്മ കനിഞ്ഞിട്ടും ഇടനിലക്കാരുടെ ചൂഷണത്തില്‍ നട്ടംതിരിയുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. നാട്ടില്‍ മത്സ്യത്തിന് ഇപ്പോഴും തീപിടിച്ച വിലയാണെങ്കിലും അതിന്റെ ഗുണം കടലില്‍ പോയി മീൻപിടിത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ജീവൻ പണയംവെച്ചും കടലില്‍ പോയി പിടിച്ച്‌ കരയ്ക്കെത്തിക്കുന്ന മീനിന് ന്യായമായ വില ലഭിക്കാറില്ല. പണമുണ്ടാക്കുന്നത് മുഴുവൻ ഇടനിലക്കരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടനിലക്കാരും കച്ചവടക്കാരും ഹാർബറില്‍ നിന്നും തുച്ഛമായ വിലക്ക് വാങ്ങുന്ന മീൻ വിപണിയിലും ഹോട്ടലുകളിലും എത്തുമ്പോഴേക്കും വിലപിടിപ്പുള്ള വസ്തുവായി മാറും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലമാണ് മണ്‍സൂണ്‍ സീസണ്‍. മഴ […]

മസ്തിഷ്‌ക മരണം സംഭവിച്ച ടീച്ചറുടെ ഹൃദയം ഇനി 14കാരിയില്‍ സ്പന്ദിക്കും; ആറ് പേര്‍ക്ക് ജീവനും വെളിച്ചവും പകര്‍ന്ന് ഡാലിയ ടീച്ചര്‍ യാത്രയായി; ദാനം ചെയ്തത് ഹൃദയം അടക്കം ആറ് അവയവങ്ങൾ

തിരുവനന്തപുരം: ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് അറിവും സ്‌നേഹവും പകര്‍ന്ന അധ്യാപികയായ ബി ഡാലിയ ടീച്ചര്‍ (47) ആറു പേര്‍ക്ക് ജീവനും വെളിച്ചവും പകര്‍ന്ന് യാത്രയായി. മസ്തിഷ്‌ക മരണം സംഭവിച്ച ടീച്ചറുടെ ഹൃദയം അടക്കം ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ടീച്ചറുടെ ഹൃദയം 14കാരിയായ വിദ്യാര്‍ത്ഥിയില്‍ സ്പന്ദിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിക്കാണ് ഹൃദയം മാറ്റിവച്ചത്. തൃശൂര്‍ ചാവക്കാട് സ്വദേശിനിയാണ് പെണ്‍കുട്ടി. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം […]

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയല്‍ ഗവൺമെന്റ് വിമൻസ് കോളേജില്‍ ഗസ്റ്റ് ലക്ചർ ഒഴിവ്; ജേർണലിസം വിഷയത്തിലേക്കാണ് നിയമനം, അഭിമുഖം ജൂലൈ 26ന്, താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയല്‍ ഗവൺമെന്റ് വിമൻസ് കോളേജില്‍ ജേർണലിസം വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 26 ന് രാവിലെ 10:30 ന് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. ഫോണ്‍ 0497 2746175

കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴില്‍ കുക്ക് തസ്തികയിൽ ഒഴിവ്; വർക്കിംഗ് വിമണ്‍സ് ഹോസ്റ്റലിലേക്കാണ് നിയമനം, താമസിച്ചു ജോലി ചെയ്യാൻ താല്‍പര്യമുള്ള വനിതകള്‍ക്ക് മുൻഗണന, അഭിമുഖം ജൂലൈ 26 ന് ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസില്‍

കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴില്‍ കുക്ക് തസ്തികയിൽ ഒരൊഴിവ്. കോട്ടയം ഗാന്ധിനഗറില്‍ പ്രവർത്തിക്കുന്ന വർക്കിംഗ് വിമണ്‍സ് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിനെ നിയമിക്കുന്നു. താമസിച്ചു ജോലി ചെയ്യാൻ താല്‍പര്യമുള്ള വനിതകള്‍ക്ക് മുൻഗണന. താല്‍പര്യമുള്ളവർ ജൂലൈ 26 ന് രാവിലെ 10.30 ന് കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസില്‍ വെച്ച്‌ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 0481-2961775