play-sharp-fill

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു; ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ; പ്രദേശങ്ങളിലെ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചവ:- ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ (കുമ്പിടി സ്റ്റേഷൻ), കണ്ണാടിപ്പുഴ (പുദുർ സ്റ്റേഷൻ), പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ കടലുണ്ടി (കാരത്തോട് സ്റ്റേഷൻ) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. […]

വയനാട് ദുരന്തം വേദനാജനകം: ഫ്രാൻസിസ് ജോർജ് എം.പി

  കോട്ടയം: ഏവരെയും ദുഃഖത്തിലാഴ്ത്തി ക്കൊണ്ട് വയനാട്ടിൽ ഉണ്ടായ ദുരന്തം അത്യന്തം വേദനാജനകമാണന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ദുരന്തത്തിൽ നമ്മുടെ പ്രിയപ്പെട്ട നൂറ് കണക്കിന് സഹോദരങ്ങൾ നിമിഷനേരം കൊണ്ട് മാറ്റപ്പെട്ടു എന്നത് ഏവരെയും ദുഃഖിപ്പിക്കുന്നതാണ്. ഉരുൾപൊട്ടലിൽ ഉറ്റയവരെയും ഉടയവരെയും നഷ്ടപ്പെട്ട ജനങ്ങളുടെ വിലാപം നമ്മുടെ ഹൃദയം തകർക്കുന്നതാണ്. മരണപ്പെട്ടവരുടെയും പരുക്ക് പറ്റിയവരുടെയും കുടുബങ്ങൾക്ക് ആവശ്യമായ സഹായം നൽകുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

അവധി ആയതിനാൽ ഒഴിവായത് വൻ ദുരന്തം: കനത്ത കാറ്റിലും മഴയിലും സ്കൂൾ കെട്ടിടം തകർന്ന് വീണു

മലപ്പുറം: കനത്ത കാറ്റിലും മഴയിലും മലപ്പുറം കൂട്ടായി വാടിക്കലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു. വാടിക്കൽ പികെടിബിഎം യുപി സ്കൂളിൻ്റെ ഓടിട്ട കെട്ടിടമാണ് പൂർണ്ണമായും നിലംപൊത്തിയത്. സ്കൂൾ അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ വിആർ വിനോദ് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെയും മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചിരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകൾക്കാണ് […]

മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍ ; ആഗസ്റ്റ് ഒന്നിന് ചുമതലയേല്‍ക്കും ; പുതിയ നിയമനത്തിന് അംഗീകാരം നല്‍കി രാഷ്ട്രപതി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍. കാലാവധി പൂര്‍ത്തിയാകും മുന്‍പേ മനോജ് സോണി രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ആഗസ്റ്റ് ഒന്നിന് പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണായി ചുമതലയേല്‍ക്കും.പുതിയ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. അടുത്തവര്‍ഷം ഏപ്രില്‍ 29വരെയാണ് നിയമനം. ആന്ധ്രാപ്രദേശ് കേഡര്‍ ഓഫീസറായ സൂദന്‍ നേരത്തെ വനിതാ-ശിശു വികസന, പ്രതിരോധ മന്ത്രാലയങ്ങളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ കണ്‍സല്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2029 മെയ് വരെ കാലാവധി നിലനില്‍ക്കെയാണ് മനോജ് […]

കൈരളി കപ്പലിൻ്റെ തിരോധാനത്തിനു 45 വർഷം: 1979 ജൂലൈ 6-ന് ശേഷം കപ്പലിന് എന്തു സംഭവിച്ചു ? കടൽ കൊളളക്കാർ തട്ടിയെടുത്തോ?

  സ്വന്തം ലേഖകൻ കോട്ടയം:കേരള ചരിത്രത്തിലെ ദുരൂഹത കളിലൊന്നായ എംവി കൈരളി കപ്പൽ കാണാതായിട്ട് 45 വർഷമാകു മ്പോൾ, ഇരുമ്പയിര് കയറ്റിപ്പോകുകയായിരുന്ന ആ കപ്പലും അതിലുണ്ടായിരുന്ന 51 പേരും നാടിന്റെ വേദനയായി തുടരുന്നു. കേരള ഷിപ്പിങ് കോർപറേഷ ന്റെ ഉടമസ്‌ഥതയിലായിരുന്ന കൈരളി 1979 ജൂൺ 30നു ഗോവയിൽനിന്ന് ആഫ്രിക്കയിലെ ജിബുത്തി തുറമുഖം വഴി കിഴക്കൻ ജർമനിയിലെ റോസ്‌സ്റ്റോക്കിലേക്കു പുറപ്പെട്ടതാണ്. കോട്ടയം ഉപ്പുട്ടിക്കവല സർപ്പക്കളത്തിൽ മരിയദാസ് ജോസഫായിരുന്നു ക്യാപ്റ്റൻ . പുറപ്പെടും മുൻപ് കപ്പലിന്റെ റഡാർ സംവിധാനം തക രാറിലായിരുന്നു എന്ന് പരാതിയൂണ്ടായിരുന്നു . യാത്ര […]

രാത്രി വൈകിയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവം, വയനാടിനായി നേരിട്ടിറങ്ങി നടി നിഖില വിമൽ ; പിന്തുണയുമായി സിനിമാ മേഖലയും

തളിപ്പറമ്പ് : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ നിഖില പങ്കാളിയായി. സജീവമായി പ്രവര്‍ത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡിവൈഎഫ്‌ഐ ഔദ്യോഗിക പേജില്‍ പങ്കുവച്ചു. നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും വയനാടിന് ഐക്യദാര്‍ഢ്യവുമായി […]

ഫിറ്റ്‌നസ്‌ ടെസ്‌റ്റിന്‌ എത്തിക്കുന്ന വാഹനങ്ങളുടെ കളർ ചിത്രമെടുത്ത്‌ സൂക്ഷിക്കണം ; രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണം ; മോട്ടോർ വാഹനവകുപ്പിനോട്‌ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: വാഹനങ്ങളുടെ രൂപമാറ്റം തടയാൻ ഫിറ്റ്നസ് ടെസ്‌റ്റിനെത്തുമ്പോൾ കളർ‌ ചിത്രങ്ങളെടുത്ത് ഫയലിൽ സൂക്ഷിക്കാൻ മോട്ടോർ വാഹനവകുപ്പിനോട് ഹെെക്കോടതിയുടെ നിർദേശം. രൂപമാറ്റം വരുത്തുന്നതും ഡിസ്‌പ്ലേ ലൈറ്റുകളടക്കം അനധികൃതമായി ഘടിപ്പിക്കുന്നതും കണ്ടെത്താൻ പരിശോധന ഊർജിതമാക്കാനും നിർദേശിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്‌റ്റിസ് ഹരിശങ്കർ വി മേനോനും ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതിനടക്കം നടപടികൾ സ്വീകരിക്കണം. ടെസ്റ്റിനെത്തിക്കുന്ന വാഹനങ്ങളുടെ ബോഡി, പാസഞ്ചർ ഏരിയ, ഡ്രൈവർ‌ കാബിൻ എന്നിവയുടെയെല്ലാം ഫോട്ടോയെടുത്ത്‌ […]

വ്യക്തി വൈരാഗ്യം ; യുവതിക്ക് നേരെ വെടിയുതിര്‍ത്തത് സുജിത്തുമായുള്ള സൗഹൃദത്തിന് ഷിനി തടസമാകുമെന്ന കാരണത്താൽ ; വനിത ഡോക്ടർ അറസ്റ്റിലായതോടെ പുറത്തു വരുന്നത് മാസങ്ങള്‍ നീണ്ട ഗൂഡാലോചനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്വറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ച്‌ വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസിലെ പ്രതി കുടുങ്ങുമ്ബോള്‍ പുറത്തു വരുന്നത് പ്രതികാരം. വിശദ അന്വേഷണത്തില്‍ ഡോ.ദീപ്തിമോള്‍ ജോസ് (37) കുടുങ്ങുകയായിരുന്നു. ഇവര്‍ കുറ്റസമ്മതം നടത്തി. ഷിനിയുടെ ഭര്‍ത്താവ് സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തി. ഈയിടെ ദീപ്തിയും സുജീത്തും തമ്മില്‍ അകന്നു. സുജീത്തുമായുള്ള സൗഹൃദത്തിനു ഷിനി തടസ്സമാണെന്നു കണ്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ദീപ്തിയെ ജോലി […]

കോട്ടയം ജില്ലയിൽ മൂന്ന് വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് – 1, എൽഡിഎഫ് – 2

  സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ മൂന്ന് വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് – 1, എൽഡിഎഫ് – 2 വാകത്താനം ഗ്രാമപഞ്ചായത്തിലെ 11-ാം(പൊങ്ങന്താനം) വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.. കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി ബവിത ജോസഫ് 2 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബവിത ജോസഫ് 368 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി സജിനി മാത്യൂ 366 വോട്ടും ബി.ജെ.പി. സ്ഥാനാർഥി സുമ 48 വോട്ടും നേടി. യു ഡി എഫ് അംഗത്തിൻ്റെ മരണത്തെ തുടർന്നായിരുന്നു പൊങ്ങന്താനത്ത് […]

വൈക്കം ചെമ്പ് ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വിജയം ; ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിഷ വിജു ആണ് 126 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് മികച്ച വിജയം. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി നിഷ വിജു ( സിപിഐ എം) ആണ് 126 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സിപിഐ എമ്മിന് -473,  കോൺഗ്രസിന്റെ കവിത ഷാജി -347, ബി.ജെ.പിയുടെ സിന്ധു മുരളി 42 വോട്ടും നേടി. കാട്ടിക്കുന്ന് വാർഡ് മെമ്പറായിരുന്ന എൽഡിഎഫിലെ ശാലിനി മധു തുടർച്ചയായി പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയിരുന്നു. തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ ഡി എഫ് ഭരണം […]