play-sharp-fill

അതിതീവ്ര മഴയും കാറ്റിനെയും തുടർന്ന് മലപ്പുറത്ത് സ്കൂൾ കെട്ടിടം തകർന്ന് വീണു, സ്കൂൾ അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം

  മലപ്പുറം: കനത്ത കാറ്റിലും മഴയിലും മലപ്പുറം കൂട്ടായി വാടിക്കലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു. വാടിക്കൽ പികെടിബിഎം യുപി സ്കൂളിൻ്റെ ഓടിട്ട കെട്ടിടമാണ് പൂർണ്ണമായും നിലംപൊത്തിയത്.   സ്കൂൾ അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെയും മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.   അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ […]

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തവരെ ബാങ്കുകൾ പിഴിഞ്ഞു: കിട്ടിയത് 8494 കോടി

  ന്യൂഡൽഹി :അക്കൗണ്ടിൽ മി നിമം ബാലൻസ് ഇല്ലാത്തതി ന്റെ പേരിൽ കഴിഞ്ഞ 5 വർഷത്തിനിടെ രാജ്യ ത്തെ 12 പൊതുമേഖലാ ബാങ്കുകൾ ജനങ്ങളിൽനിന്ന് പിഴ ത്തുകയായി ഈടാക്കിയത് 8494 കോടി രൂപ, ലോക്സഭയിലാണ് കേന്ദ്ര സർ ക്കാർ കണക്ക് അവതരിപ്പിച്ചത്. 2015 ലാണ് മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് പിഴ ഈടാക്കാൻ ബാങ്കു കൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്. അതതു ബാങ്കുകളുടെ ബോർഡുകൾക്ക്ഇക്കാര്യത്തിൽ തീരുമാനമെടു ക്കാമെന്നും പറഞ്ഞിരുന്നു. ‌സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 ൽ മിനിമം ബാലൻസ് നിബന്ധന […]

സോഷ്യൽ മീഡിയ വഴി പരിചയം, പ്രണയം നടിച്ച് പീഡനം, ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം പിഴയും

  തൃശൂര്‍: സോഷ്യല്‍ മീഡിയ വഴി പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും വിധിച്ചു. ചെറായി തൊണ്ടിത്തറയില്‍ കൃഷ്ണരാജിനാണ് (36) തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.   2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ വയനാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി അറിയാതെ ദൃശ്യം മൊബൈലില്‍ പകർത്തുകയും ചെയ്തു. ഈ ദൃശ്യം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് 2017 […]

കോട്ടയം ഉപ്പൂട്ടിൽ കവലയിൽ നട്ടാശ്ശേരിൽ പരേതനായ എ.എം..മാണി യുടെ ഭാര്യ ചാച്ചിയമ്മ (92- റിട്ട. അധ്യാപിക താഴത്തങ്ങാടി മുഹമ്മദൻസ് ഗവണ്മെന്റ് യു പി. സ്കൂൾ) നിര്യാതയായി.

കോട്ടയം. ഉപ്പൂട്ടിൽ കവലയിൽ നട്ടാശ്ശേരിൽ പരേതനായ എ.എം..മാണി യുടെ ഭാര്യ ചാച്ചിയമ്മ (92- (റിട്ട. അധ്യാപിക താഴത്തങ്ങാടി മുഹമ്മദൻസ് ഗവണ്മെന്റ് യു പി സ്കൂൾ) നിര്യാതയായി. മൃതദേഹം നാളെ (വ്യാഴാഴ്ച) രാവിലെ 9ന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം 3ന് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം കോട്ടയം പുത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ: റെജിമോൾ, മെയ്‌സമ്മ, സൂസമ്മ, മിനിമോൾ. മരുമക്കൾ: ജോർജ് മാത്യൂ, ജേക്കബ് ജോർജ്, ജോസഫ് വര്ഗീസ്, പി.കെ.. സാജു

“8 എടുക്കാൻ ഇനി എം 80 ഇല്ല” ,ആഗസ്റ്റ്- 1 മുതൽ പുതിയ പരിഷ്കാരം ; 2009 -ന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങള്‍ മാത്രമായിരിക്കും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാൻ സാധിക്കുക

തിരുവനന്തപുരം : കേരളത്തില്‍ ഇരുചക്ര വാഹന ലൈസന്‍സ് എടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന എം-80 മോട്ടോര്‍ സൈക്കിളുകള്‍ ആഗസ്റ്റ്- 1 മുതല്‍ ഇനി ഉണ്ടാവില്ല. ഈ പരിഷ്‌കാരം ഇക്കഴിഞ്ഞ മെയ്- 1 മുതലാണ് നടപ്പാക്കാനിരുന്നത്. എന്നാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പരിഷ്‌കാരം നടപ്പാക്കുന്നത് ആഗസ്റ്റിലേക്ക് നീട്ടിവെയ്ക്കേണ്ടി വന്നത്. മറ്റു സംസ്ഥാനങ്ങള്‍ ഇത് നേരത്തെ നിർത്തിയിരുന്നു.   പുതിയ നിയമപ്രകാരം മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തിലെ ലൈസന്‍സ് ലഭിക്കുന്നതിനായി കാല്‍പാദം ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം തന്നെ വേണം. കൂടാതെ വാഹനത്തിന്റെ […]

കുടുംബത്തെ ശല്യം ചെയ്തതിന് യുവാവിനെ കൊലപ്പെടുത്തി: 16 വർഷത്തിന് ശേഷം പ്രതി പോലീസിൻ്റെ പിടിയിൽ

  ന്യൂഡൽഹി: കൊലപാതകക്കേസിൽ ഒളിവിൽ പോയ പ്രതിയെ 16 വർഷത്തിന് ശേഷം പോലീസ് പിടികൂടി. ദില്ലി പോലീസിൻ്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് ദേവേന്ദ്രർ എന്നയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് – മധ്യപ്രദേശ് അതിർത്തിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.   2008ൽ സുഹൃത്തിന്റെ അയൽവാസിയുമായുള്ള തർക്കത്തിനിടെ മുന്ന എന്നയാളെ കല്ലെറിഞ്ഞ് കൊന്നശേഷമാണ് ഇയാൾ ഒളിവിൽ പോയത്. ഇതിന് ശേഷം വർഷങ്ങളോളം ഇയാൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി എത്തിയിരുന്നില്ല.   ഉത്തർ പ്രദേശിലെ മഹോബയിലെ കടല പാടങ്ങളിൽ തൊഴിലാളിയായി ജോലിയെടുക്കുകയായിരുന്നു ഇയാളെന്ന രഹസ്യ വിവരം […]

കോട്ടയം നഗരത്തിലെ സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ പഞ്ചസാര വന്നിട്ട് പത്ത് മാസം: കടുക്, ഉലുവ, ഉഴുന്ന് തുടങ്ങിയവയൊന്നും ഇല്ല.

  കോട്ടയം: കോട്ടയം നഗരത്തിലെ സപ്ലൈകോയുടെ ഹൈപ്പർ മാർക്കറ്റിൽ പഞ്ചസാര സ്‌റ്റോക്ക് എത്തിയിട്ട് 10 മാസം പിന്നിട്ടു. ഒഴിഞ്ഞ റാക്കുകൾ മാ ത്രമാണ് ഇവിടെ കാണാൻ പറ്റൂന്നത്. കടുക്, ഉലുവ, ഉഴുന്ന് എന്നിവ വന്നിട്ടും മാസങ്ങൾ കഴിഞ്ഞു. സാധനങ്ങൾ എത്തിക്കാൻ കരാർ നൽകിയിരിക്കുന്ന കമ്പനികൾക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടതുണ്ട്. ഇക്കാരണം കൊണ്ടാണ് സാധനങ്ങൾ ഹൈപ്പർ മാർക്കറ്റിൽ എത്താത്തത്. സ്റ്റോക്ക് കുറഞ്ഞതോടെ വിൽക്കാൻ സാധനമില്ലാതെയായി. ഇതോടെ ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. സപ്ലൈകോ ജീവനക്കാരെ പിരിച്ച് വിട്ട സംഭവത്തിൽ സപ്ലകോ വർക്കേഴ്‌സ് ഫെഡറേഷൻ എഐടിയുസി ജില്ലാ നേതൃത്വവും […]

നടന്നത് മനുഷ്യനിർമ്മിത ദുരന്തം, മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചതാണ്, സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ല, പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നു; ഇനി വേണ്ടത് ജനകീയ മുന്നേറ്റം; വയനാട് ദുരന്തത്തിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ

വയനാട്: മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ. നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ​ഗാ​ഡ്​ഗിൽ പറഞ്ഞു. സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നുവെന്നും ഗാ​ഡ്​ഗിൽ കുറ്റപ്പെടുത്തി. മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗിൽ പറ‍ഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വാക്കുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത് സ്വാഗതാർഹമാണെന്നും പറഞ്ഞു. സർക്കാരിൽ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്നും മാധവ് ​ഗാ‍ഡ്​ഗിൽ വ്യക്തമാക്കി. വയനാട് ഉരുൾ‌പൊട്ടലിന് പിന്നാലെ മാധവ് ​ഗാ‍‍‍ഡ്​ഗിൽ റിപ്പോർട്ടും […]

വയനാട് ദുരന്തം പാര്‍ലമെന്റില്‍ രാഷ്ട്രീയവൽക്കരിക്കുന്നു; ബിജെപി നേതാവിന് മറുപടി നല്‍കി കെ സി വേണുഗോപാല്‍, കേരളത്തിന് 2000 കോടി അനുവദിക്കണമെന്ന് ആവശ്യം

  ന്യൂഡല്‍ഹി: വയനാട് ദുരന്തത്തെ ചൊല്ലി ലോക്‌സഭയില്‍ ബഹളം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടക്കുന്നുവെന്ന് ബിജെപി അംഗം തേജസ്വി സൂര്യ വിമര്‍ശിച്ചു. പശ്ചിമ ഘട്ടത്തിലെ അനധികൃത നിര്‍മാണങ്ങള്‍ ആണ് അപകടങ്ങള്‍ക്ക് കാരണം. ഇതിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.   അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കെ സി വേണുഗോപാല്‍ മറുപടി പറഞ്ഞു. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ സമയം ആണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം […]

തനിക്കുള്ളതെല്ലാം മകൾക്ക് എന്ന് കുറിപ്പ്; വീട്ടിലെത്തിയ മകൾ ആദ്യം കണ്ടത് താക്കോല്‍ വച്ച സ്ഥലം സൂചിപ്പിച്ച കുറിപ്പ്, വീടിനകത്ത് കയറിയപ്പോൾ ആത്മഹത്യാക്കുറിപ്പും; വീട്ടുവളപ്പില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വേലി കെട്ടി ചിതയൊരുക്കി അമ്മ ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിൽ

തൃശൂർ: തനിക്കുള്ളതെല്ലാം മകൾക്ക് എന്ന് കുറിപ്പ് എഴുതി വച്ച് ചിതയൊരുക്കി ജീവനൊടുക്കി 52കാരിയായ അമ്മ. വാടാനപ്പള്ളി തൃത്തല്ലൂര്‍ ഏഴാം കല്ല് കോഴിശേരി പരേതനായ രമേഷിന്റെ ഭാര്യ ഷൈനി (52) യാണ് മരിച്ചത്. വീട്ടുവളപ്പില്‍ മതിലിനോട് ചേര്‍ന്ന് വേലി കെട്ടുന്ന പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വളച്ചുകെട്ടി അതിനുള്ളില്‍ വിറകുകള്‍ കൂട്ടി ചിതയൊരുക്കിയാണ് 52കാരി ജീവനൊടുക്കിയത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദുബായിലായിരുന്ന ഇളയ മകള്‍ ബിലു ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് ദാരുണ സംഭവം പുറംലോകം അറിയുന്നത്. വീടിന്റെ മുന്‍വശത്ത് ആദ്യം കണ്ടത് താക്കോല്‍ വച്ച സ്ഥലം […]