ഭക്തജന തിരക്ക് നിയന്ത്രണവിധേയമായി ; ഗുരുവായൂരില്‍ നാളെ മുതല്‍ ഏര്‍പ്പെടുത്തിയ ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു ; പൊതു അവധി ദിനങ്ങളിലെ നിയന്ത്രണം തുടരും

സ്വന്തം ലേഖകൻ തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ നടപ്പാക്കാനിരുന്ന വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഭക്തജന തിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. എന്നാല്‍ പൊതു അവധി ദിനങ്ങളിലെ നിയന്ത്രണം തുടരും. ക്ഷേത്രത്തില്‍ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി ദിവസങ്ങളില്‍ നിയന്ത്രണ വിധേയമായതിനാലാണ് നടപടി. ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമനപൂജാ ദിവസങ്ങളില്‍ വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കില്ല. അതേ സമയം പൊതു അവധി ദിനങ്ങളിലെ ദര്‍ശന നിയന്ത്രണം തുടരും. […]

ക്രെഡിറ്റ്‌ കാർഡ് എടുക്കാൻ പ്ലാനുണ്ടോ ? ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കണം

കാർഡ് തെരഞ്ഞെടുക്കുമ്ബോള്‍ എന്തെല്ലാം ശ്രദ്ധിക്കണം? ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളുമായി സമന്വയിക്കുന്നതും ചെലവിന് അനുസരിച്ചുള്ളതുമാകണം ക്രെഡിറ്റ് കാർഡ്. ഉപയോക്താക്കള്‍ അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്ബോള്‍ എല്ലാ ഘടകങ്ങളും പരിഗണിക്കണം, ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില വഴികള്‍ ഇതാ: 1. ചെലവ് ശീലങ്ങള്‍ വിലയിരുത്തുക: പലചരക്ക് സാധനങ്ങള്‍, യാത്ര, ഷോപ്പിംഗ് എന്നിവ പോലുള്ള പതിവ് ചെലവുകള്‍ വിലയിരുത്തുക. കാരണം വ്യത്യസ്‌ത ക്രെഡിറ്റ് കാർഡുകള്‍ ഓരോ ചെലവുകള്‍ക്കും പ്രത്യേകമായി ഓഫറുകള്‍ നല്‍കുന്നുണ്ട്. 2. റിവാർഡ് പ്രോഗ്രാമുകള്‍ : ക്രെഡിറ്റ് കാർഡുകളിലൂടെ […]

പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് കെഎസ്ഇബിക്ക് ലഭിക്കേണ്ടത് 1000 കോടിയോളം രൂപ: പക്ഷേ കെഎസ്ഇബി ഫ്യൂസ് ഊരിയത് പട്ടികവർഗ്ഗ വിഭാഗത്തിന്റെ

  തിരുവനന്തപുരം : ഭീമമായ കുടിശ്ശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങളെ തൊടാൻ മടിക്കുന്ന കെ.എസ്.ഇബി കഴിഞ്ഞ ഒരു വർഷത്തിനിടെ വയനാട്ടിൽ ഒന്നര ലക്ഷം പിന്നോക്ക വിഭാഗക്കാരുടെ വീടുകളുടെ ഫ്യൂസ് ഊരി. പണമടക്കാത്തതിന്‍റെ പേരിൽ വയനാട്ടിൽ 1,514 പട്ടിക വർഗ കുടുംബങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്.   ബില്ല് അടക്കാത്തവരോട് കെ.എസ്ഇബിക്ക് രണ്ട് നയമാണെന്നതാണ് നിയമസഭാ രേഖകൾ ചൂണ്ടിക്കാട്ടുന്നത്. 188 കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയാണ് കേരള വാട്ടർ അതോറിറ്റി നൽകാനുള്ളത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് 119 കോടി അമ്പത്തിയഞ്ച് ലക്ഷവും, കേരള പൊലീസ് 72 […]

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തില്‍ നിന്ന് മാറിയതോടെ പശുവിനെയും പോത്തിനെയും കണ്ടാല്‍ കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി, പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ പലര്‍ക്കും എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാന്‍

സ്വന്തം ലേഖകൻ ആലപ്പുഴ: കേരളത്തില്‍ പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ‘പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് വാങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഓള്‍ പാസാണ്. ആരെങ്കിലും തോറ്റുപോയാല്‍ അത് സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ് നല്ലകാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്’- സജി […]

റേഷൻ നേരേ കടയിലെത്തിയാൽ ലാഭം 150 കോടിയോളം ; അധികച്ചെലവുള്ള കേരളത്തിലെ രീതി മാറ്റണമെന്ന് കേന്ദ്രം

കോട്ടയം : എഫ്.സി.ഐ. ഗോഡൗണില്‍നിന്ന് ധാന്യം നേരേ റേഷൻകടയിലെത്തണമെന്ന കാര്യത്തില്‍ വീണ്ടും വടിയെടുത്ത് കേന്ദ്ര ഭക്ഷ്യവകുപ്പ്. കേരളത്തില്‍ ധാന്യം സപ്ലൈകോ ഗോഡൗണില്‍ എത്തിച്ചശേഷം അവിടെനിന്നാണ് കടകളിലേക്കു പോകുന്നത്. സപ്ലൈകോ ഗോഡൗണില്‍നിന്ന് ധാന്യം കൊണ്ടുപോകാൻ ഓരോവർഷവും സംസ്ഥാനം ചെലവിടുന്നത് ശരാശരി 300 കോടിയോളം രൂപയാണ്. ധാന്യം നേരേ കടകളിലെത്തിച്ചാല്‍ ചെലവ് പകുതിയാകുമെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. 21 കോടി രൂപയാണ് സപ്ലൈകോ ഓരോ മാസവും ഗോഡൗണ്‍ വാടക, കയറ്റിറക്ക്, ചാക്ക് മാറ്റിനിറയ്ക്കല്‍, ഗോഡൗണ്‍ മേല്‍നോട്ടം, വാഹനക്കൂലി എന്നിവയ്ക്കായി മാറ്റിവെക്കുന്നത്. വാതില്‍പ്പടി വിതരണത്തിന് ചുമതലപ്പെടുത്തിയ കരാറുകാർക്കുള്ള മാസച്ചെലവുമാത്രം ശരാശരി […]

കേബിൾ ടിവി ടെക്നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു മരിച്ചു

  പത്തനംതിട്ട: കേബിൾ ടിവി ടെക്നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. ആനച്ചാൽ മേരിലാൻ്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് (48) ആണ് മരിച്ചത്. ആനച്ചാലിൽ ജോലിക്കിടെയാണ് സംഭവം.   അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന്ശേ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.    

മലപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; 5 പേർക്ക് പരിക്ക്

മലപ്പുറം :  കാട്ടുമുണ്ട സംസ്ഥാനപാതയില്‍ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് തൊട്ടടുത്ത ബസ് വെയിറ്റിംഗ് ഷെഡ് ഇടിച്ച്‌ തകർത്തു. മദ്രസ വിട്ട് ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.  

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തൽ ; തിരൂരിൽ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ 3 പേർ പിടിയിൽ

മലപ്പുറം: തിരൂർ റെയില്‍വേ സ്റ്റേഷൻ സിറ്റി ജംഗ്ഷൻ റോഡില്‍ വച്ച്‌ 12 കിലോയോളം കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ലോബിയിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബംഗാള്‍ സ്വദേശികളായ പാറുല്‍ ബീവി (38 വയസ്സ് ), അർജുന ബീവി (44 വയസ്സ് ) എന്നിവരെ തിരൂർ എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ അജയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ആവശ്യക്കാരെ കണ്ടെത്തി ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന തിരൂരങ്ങാടി തെന്നല […]

വൈരാഗ്യത്തെ തുടർന്ന് കാറിൽ എംഡിഎംഎ വച്ച് മുൻ ഭാര്യയെയും ഭർത്താവിനെയും കുടുക്കാൻ ശ്രമം ; രണ്ടു പേർ കൂടി അറസ്റ്റിൽ

കല്‍പ്പറ്റ: കാറില്‍ എംഡിഎംഎ വച്ച്‌ മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാൻ ശ്രമിച്ച രണ്ടുപേർ കൂടി അറസ്റ്റില്‍. മുഖ്യപ്രതി ബാദുഷയ്ക്ക് എംഡിഎംഎ എത്തിച്ച നല്‍കിയവരാണ് പിടിയിലായത്. മേപ്പാടി ചൂരല്‍മല സ്വദേശി അനസ്, മൂപ്പനാട് സ്വദേശി മിഥുൻ വിനയൻ എത്തിവരെ കഴിഞ്ഞ ദിവസം ബത്തേരി പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ മാർച്ച്‌ പതിനേഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻ ഭാര്യയോടു പകയിലാണ് മുഖ്യപ്രതി ബാദുഷ ഭാര്യയെ കുടുക്കാൻ സ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മുൻ ഭാര്യയോടുള്ള പ്രതികാര ബുദ്ധിയോടെ നടക്കുന്നതിനിടെയാണ് ദമ്ബതികള്‍ […]

സ്പായിലെ വനിതാ ജീവനക്കാരിയെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന സംഭവം; പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത് മാരകായുധങ്ങൾ

കൊച്ചി : കൊച്ചി സ്പാ ആക്രണ കേസിലെ പ്രതികളുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ മാരകായുധങ്ങള്‍ കണ്ടെത്തി. ആക്രമണത്തിന് പിന്നാലെ കുറ്റിക്കാട്ടിലാണ് പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചത്. മദ്യലഹരിയില്‍ പ്രതികള്‍ ജീവനക്കാരിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർന്നത്. കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം. പുല്ലേപ്പടി കത്രിക്കടവ് റോഡിലെ സ്പായില്‍ വനിത ജീവനക്കാരിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികള്‍ കവർന്നത്. സ്പാ ഉടമയുടെ പരാതിയില്‍ കേസെടുത്ത നോർത്ത് പൊലീസ് അതിക്രമം നടത്തിയ തൃശൂർ സ്വദേശികളായ ആകാശ്, രാകേഷ്, […]