play-sharp-fill

സംസ്ഥനത്ത് ഇന്നും വ്യാപക മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴി‍ഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായതോടെ മത്സ്യബന്ധനം വിലക്കി. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. […]

രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസ്സ് ( എം ) ന് ലഭിക്കുമെന്ന് പ്രതീക്ഷ ഡോ. എൻ. ജയരാജ്

  കോട്ടയം:ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസ്സ് ( എം ) ന് ലഭിക്കുമെന്നാണ് പ്രതീ ക്ഷയെന്ന് ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ. ജയ രാജ്. ഇടത് മുന്നണിയിൽ വിഷ യം അവതരിപ്പിച്ചിട്ടുണ്ട്. സ്വഭാവികമായും രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസ്സി ന് ലഭിക്കുമെന്നാണ് വിശ്വാ സം മുന്നണിയിൽ സീറ്റ് ചർച്ചയു ണ്ടാകുമ്പോൾ അനുകൂല മായ നിലപാട് സ്വീകരിക്കു മെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. എൻ. ജയരാജ്.

സഹോദരൻ കാൽവഴുതി കുളത്തിൽ വീണു; രക്ഷിക്കാൻ ചാടിയ ജ്യേഷ്ഠനും ഏഴ് വയസ്സുകാരൻ സഹോദരനും മരിച്ചു : നാടിനെ നടുക്കിയ ദാരുണ സംഭവം കൊട്ടിയത്ത്

  കൊട്ടിയം: സഹോദരൻ കാൽവഴുതി കുളത്തിൽ വീണു; കൊട്ടിയത്ത് രക്ഷിക്കാൻ ചാടിയ ജ്യേഷ്ഠനും ഏഴ് വയസ്സുകാരൻ സഹോദരനും മരിച്ചു. മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12), സഹോദരൻ അഹിയാൻ (7) എന്നിവരാണ് മരിച്ചത്. അഹിയാനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാസിൽ വെള്ളത്തിൽ മുങ്ങിത്താഴു. യായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരണമടഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. മരണമടഞ്ഞ കുട്ടികളുടെ മാതാവ് സംഭവ സ്ഥലത്തിന് ഏറെ അകലെയല്ലാതെ ബേക്കറി […]

ഓവുചാലില്‍ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

  കണ്ണൂർ: ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ദീപത്തില്‍ മീരാ കാംദേവ് ആണ് മരിച്ചത്. വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ടാണ് കുഴഞ്ഞ് വീണത്. കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെ റേഷന്‍കടയില്‍ പോയി മടങ്ങിവരവേയാണ് ഭര്‍ത്താവ് എച്ച് എന്‍ കാംദേവ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലേക്ക് വഴുതി വീണത്. റോഡരികിലെ ഓവുചാലിന്റെ തുടക്കത്തില്‍ മാത്രമാണ് സ്ലാബ് ഉള്ളത്. ഒരാള്‍ താഴ്ചയുള്ള ചാലില്‍ വീണ ഇദ്ദേഹത്തെ ഓടിയെത്തിയവര്‍ പുറത്തേക്കെടുത്തു. കൈമുട്ടിന് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നതിനാല്‍ കാറില്‍ […]

മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി: ഗുരുതര പരിക്കുകളോടെ മകളെ ആശുപത്രിയിലേക്ക് മാറ്റി: സംഭവം തലസ്ഥാനത്ത്

  തിരുവനന്തപുരം: മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കോട്ടയം പാമ്പാടി ആലാംമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച ധന്വന്തര ഹോമം

  കോട്ടയം :പാമ്പാടി ആലാംമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച അതിവിശിഷ്ട ധന്വന്തര ഹോമം നടക്കും. പാമ്പാടിയിൽ ആദ്യമായാണ് മഹാധന്വന്തര ഹോമം നടക്കുന്നത്. ഗുരുവായൂർ മുൻ മേൽശാന്തിയും, പ്രമുഖ ആയുർവേദ ഡോക്ടറും സാമവേദ പണ്ഡിതനുമായ ഡോ. ശിവകരൻ നമ്പൂതിരി ഹോമത്തിന് പ്രധാന കാർമികത്വം വഹിക്കും. ഞായറാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഹോമം 11 മണിയോടെ സമാപിക്കും. തുടർന്ന് ഹോമ ശിഷ്ട നെയ് വിതരണവും, ഔഷധ കഞ്ഞി വിതരണവും നടക്കും.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 20 രൂപ കുറഞ്ഞു; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 53,200 രൂപ. ഗ്രാമിന് 20 രൂപ കുറഞ്ഞ്  6650 ആയി. കോട്ടയത്തെ സ്വർണ്ണ വില ഒരു പവൻ സ്വർണത്തിന്റെ വില 53200 ഒരു ഗ്രാമിന് 6650 രൂപ അരുൺസ് മരിയ ഗോൾഡ് കോട്ടയം    

മീനടത്ത് കാണാതായ യുവാവിനായി 4 ദിവസമായി അന്വേഷണം തുടരുന്നു: ചെരുപ്പ് കണ്ടെത്തിയ തോട് കേന്ദ്രീകരിച്ചാണ് തെരച്ചിൽ

  മീനടം: മീനടത്ത് കാണാതായ യുവാവിനായി 4 ദിവസമായി അന്വേഷണം തുടരുന്നു മീനടം കരോട്ട് മുണ്ടിയാക്കൽ എബ്രഹാം വർഗീസ് -ലീലാമ്മ ദമ്പതികളുടെ മകൻ അനീഷിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. രാവിലെ പത്ത്മണിയോടെ അനീഷ് വീട്ടിൽ നിന്നും പുറത്തേ്ക്ക് പോയി. തുടർന്ന് വീട്ടിൽ തിരികെ എത്താതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രദേശത്തെ തോടിനു സമീപത്ത് അനീഷിന്റെ ചെരുപ്പ് കണ്ടതോടെ തോട് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. മീനടത്തു നിന്നും പാമ്പാടിയ്ക്കു കിടക്കുന്ന തോട്ടിലാണ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ദിവസങ്ങളായി തിരച്ചിൽ നടത്തിയത്. സംഭവത്തിൽ പാമ്പാടി പൊലീസ് […]

പെൻഷനും മെഡിസിപ്പും ഗ്രൂപ്പ് ഇൻഷുറൻസിനൊപ്പം ഇനിയും പണം ജീവനക്കാരില്‍ നിന്നും നേടാൻ സര്‍ക്കാര്‍; സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ‘പ്ലാൻ ജി’യ്ക്ക് തുടക്കമോ ജീവാനന്ദം? ഇടതു സംഘടനകള്‍ പോലും എതിര്‍ക്കും; പ്രതിപക്ഷ സംഘടനകള്‍ ഉടൻ പ്രക്ഷോഭം തുടങ്ങും

  തിരുവനന്തപുരം: ജീവനക്കാരുടെ ശമ്ബളത്തില്‍നിന്നു പ്രതിമാസം നിശ്ചിതതുകവീതം പിടിച്ച്‌ ‘ജീവാനന്ദം’ എന്നപേരില്‍ ആന്വിറ്റി സ്‌കീം നടപ്പാക്കാൻ സംസ്ഥാനസർക്കാർ നടപടിക്ക് പിന്നിലും സാമ്ബത്തിക പ്രതിസന്ധിയോ? ജീവനക്കാർ വിരമിച്ചുകഴിയുമ്ബോള്‍ മാസംതോറും നിശ്ചിതതുക തിരികെനല്‍കുംവിധം പദ്ധതി ആവിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്. അതായത് വിരമിച്ച ശേഷം മാസാമാസം തുക നല്‍കും. പെൻഷൻ കൊടുക്കുന്ന സർക്കാർ എന്തിനാണ് മറ്റൊരു പദ്ധതി കൂടി കൊണ്ടു വരുന്നതെന്ന ചോദ്യം പ്രസക്തമാകുന്നത്. ഭരണാനുകുല സംഘടനകള്‍ പോലും ഇതിനെ എതിർക്കും. സാമ്ബത്തിക പ്രതിസന്ധിയക്കിടെ ജീവനക്കാരുടെ ശമ്ബളം കുറയ്ക്കാനുള്ള കുബുദ്ധിയാണ് ജീവനക്കാർ പദ്ധതിയില്‍ കാണുന്നത്. ഖജനാവിലേക്ക് പണം കണ്ടെത്താൻ കുറുക്കുവഴിയുമായി […]

റോഡിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന് എസ് ഐയുടെ പേഴ്സ് മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : എസ് ഐയുടെ പേഴ്സ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ക്രൈംബ്രാഞ്ച് എസ് ഐ പി വിനോദ് കുമാറിന്‍റെ പേഴ്സ് മോഷ്ടിച്ച കോഴിക്കോട് ഒളവണ്ണ കൊപ്രക്കള്ളി കളത്തിപറമ്ബില്‍ മുഹമ്മദ് ഫൈസലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ട എസ് ഐയുടെ സ്കൂട്ടറില്‍ നിന്നാണ് പ്രതി എസ്‌ഐയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഘം ഫറോക്ക് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.