അടുത്ത മൂന്നു മണിക്കൂറിൽ കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യത ; ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോട്ടയം : സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (64.5-115.5 mm) സാധ്യത. അതിനാൽ ജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ * പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. * താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. * […]

ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാൻ, പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത് ; പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് അനുവദിക്കില്ല: വി ശിവൻകുട്ടി

സ്വന്തം ലേഖകൻ   പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാൻ. പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് വൻ തുക ഈടാക്കുന്നത് അനുവദിക്കില്ല. നിർബന്ധ പൂർവ്വം വിദ്യാർഥികളിൽ നിന്ന് വൻ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആൺ എയിഡഡ് സ്കൂളുകളിൽ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എൻട്രൻസ് […]

സ്കൂളുകൾ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് ; ‘പഠിച്ചും കളിച്ചും പരസ്പരം സ്നേ​ഹിച്ചും നല്ല മനുഷ്യരായി വളർന്നു വരാൻ കഴിയട്ടെ’; വിദ്യാർഥികൾക്ക് ആശംസകളുമായി മോഹൻലാലും കെ എസ് ചിത്രയും ജാസി ​ഗിഫ്റ്റും

സ്വന്തം ലേഖകൻ കൊച്ചി: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്കൂളുകള്‍. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണ‌റായി വിജയൻ നിർവഹിക്കും. പ്രവേശനോത്സവത്തിന്റെ ഭാ​ഗമായി ‘എല്ലാം സെറ്റ്’ എന്ന പേരിൽ […]

വടവാതൂരിൽ സംശയത്തിന്റെ പേരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയാൾ കോടതിയിൽ കീഴടങ്ങി ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മണർകാട് പോലീസ് 

വടവാതൂർ : സംശയത്തിൻ്റെ പേരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷ്.എസ് (42) നെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 7 .45 ന് വടവാതൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. കുമരകം ചെങ്ങളം സ്വദേശിയായ രഞ്ജിത്തിനെയാണ് ഇയാൾ വെട്ടികൊലപ്പെടുത്തിയത്. ശാന്തിഗ്രാമിലെ ഭാര്യവീട്ടിലേക്ക് പോകാനായി ബസ് ഇറങ്ങി നടക്കുന്നതിനിടെ രഞ്ജിത്തിനെ റോഡിൽ കാത്തുനിൽക്കുകയായിരുന്ന അജീഷ് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാനെത്തിയ രഞ്ജിത്തിന്റെ സുഹൃത്തായ റിജോയെയും ഇയാൾ ആക്രമിച്ചു. തുടർന്ന്  സംഭവസ്ഥലത്തു നിന്ന് പ്രതി കടന്നുകളയുകയായിരുന്നു. […]

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോട്ടയം : സംസ്ഥാനത്ത് നാളെ വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും മറ്റു ചില സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ ജൂൺ 3 തിങ്കളാഴ്ച അവധിയായിരിക്കും, ഒപ്പം വേളൂർ സെൻ്റ് ജോൺ എൽ.പി.എസ്, പുളിനാക്കൽ സെൻ്റ് ജോൺ യു.പി.എസ്, കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് എൽ.പി.എസ്, കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് യു.പി.എസ് എന്നീ സ്കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച ( ജൂൺ 3) ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. വേനൽ […]

എക്സിറ്റ് പോൾ അല്ല ഇത് ‘ഫാന്റസി പോൾ ‘ ; ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകളെ പരിഹസിച്ച് രാഹുൽ ഗാന്ധി

ഡൽഹി : ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകളെ പരിഹസിച്ച് രാഹുൽ ഗാന്ധി. ‘എക്സിറ്റ് പോൾ ‘മോദി പോൾ’ എന്നാണ് വിളിക്കേണ്ടതെന്നും ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പരാമർശം.ഇന്ത്യ മുന്നണി 295ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ ഓരോ ദേശീയ മാധ്യമങ്ങള്‍ക്കും ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് […]

മദ്യനയത്തിൽ മാറ്റം വരുത്തുന്നുവെങ്കിൽ സംഘടനകളുമായും ചർച്ച നടത്തണം, ബോർഡിന്റെ ക്ലിയറൻസ് ലഭിക്കുന്ന മുറക്കെ ബാർ ലൈസൻസ് പുതുക്കാവൂ എന്ന ചട്ടം റദ്ദാക്കിയത് കടുത്ത തൊഴിലാളി ദ്രോഹം

മദ്യനയത്തിൽ മാറ്റം വരുത്തുന്നുവെങ്കിൽ ഇത് സംബന്ധിച്ച് ഈ മേഖലയിലെ തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തണമെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. കേരള ബാർ ഹോട്ടൽസ് ആന്റ് റിസോർട്ട് എംപ്ലോയിസ് ഫെഡറേഷൻ ( എ.ഐ.ടി.യു.സി ) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭ പാസ്സാക്കിയ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി നിയമപ്രകാരം ബോർഡിന്റെ ക്ലിയറൻസ് ലഭിക്കുന്ന മുറക്കെ ബാർ ലൈസൻസ് പുതുക്കാവൂ എന്ന ചട്ടം റദ്ദാക്കിയത് കടുത്ത തൊഴിലാളി ദ്രോഹമാണെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിനെ […]

സ്വസ്ഥമായി ഇനിമുതൽ രക്ഷിതാക്കൾക്ക് വീട്ടിലിരിക്കാം, സ്‌കൂൾ ബസ് ട്രാക്ക് ചെയ്യാവുന്ന പുതിയ മാറ്റവുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളിൽ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്ന രക്ഷിതാക്കൾക്ക് സന്തോഷിക്കാവുന്ന മാറ്റവുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നാളെ സ്‌കൂൾ തുറക്കുന്നത് പ്രമാണിച്ചാണ് പുതിയ മാറ്റം. രക്ഷിതാക്കൾക്ക് ജിപിഎസ് സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനത്തിന്റെ വിവരങ്ങൾ അറിയാൻ സാധിക്കും. ഇതിനായി ‘വിദ്യാ വാഹൻ’ എന്ന ആപ്പാണ് മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഫേയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ- 1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?  അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (02 /06/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?  അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (02 /06/2024)   1st Prize-Rs :70,00,000/- AX 235952 (ALAPPUZHA)   Cons Prize-Rs :8,000/- AN 235952 AO 235952 AP 235952 AR 235952 AS 235952 AT 235952 AU 235952 AV 235952 AW 235952 AY 235952 AZ 235952   2nd Prize-Rs :5,00,000/- AO 623934 (PALAKKAD)   3rd Prize-Rs :1,00,000/- AN 341133 (KANNUR) AO 799141 […]

ഹാർമോണിയത്തിൽ കൈ വച്ച് വേദിയിൽ നിൽക്കുന്ന യുവാവ്, ഇളയരാജയായി ധനുഷ്, സംഗീത സംവിധായകന്റെ പിറന്നാൾ നിറവിൽ പോസ്റ്റർ പങ്കുവെച്ച് താരം

ചെന്നൈ: തെന്നിന്ത്യൻ ലോകത്തിന് അനശ്വര ഗാനങ്ങൾ നൽകിയ സംഗീത സംവിധായകനാണ് ഇളയരാജ. നിരവധി ഭാഷകളിലായി 4500 ഗാനങ്ങൾക്ക് ഇളയരാജ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇളയരാജയുടെ 81-ാം പിറന്നാൾ ആഘോഷ നിറവിൽ പുതിയ വാർത്തയാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി തമിഴിൽ ഒരു ചിത്രം വരുന്നു. ഇളയരാജയായി വേഷമിടുന്നത് ധനുഷ് ആണെന്നാണ് വിവരം. പുതിയ ചിത്രത്തിന്റെ പോസ്​റ്റർ ധനുഷ് തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്. ഹാർമോണിയത്തിൽ ഒരു കൈ വച്ച് വേദിയിൽ നിൽക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് ധനുഷ് പങ്കുവച്ചത്. ചിത്രത്തിൽ ആവേശത്തോടെയിരിക്കുന്ന കാണികളെയും കാണാൻ സാധിക്കും. […]