ചങ്ങനാശേരി നഗരസഭാ സ്റ്റേഡിയത്തിന്റെ പുനർനിർമാണം അവസാനഘട്ടത്തിലേക്ക് ;50 വർഷം പൂർത്തിയാക്കിയ മുനിസിപ്പൽ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക്

സ്വന്തം ലേഖകൻ ചങ്ങനാശേരി: നഗരസഭാ സ്റ്റേഡിയത്തിന്റെ പുനർനിർമാണം അവസാനഘട്ടത്തിലേക്ക്. അത്യാധുനിക നിലവാരത്തിലുള്ള സൗകര്യങ്ങളാണു കായികതാരങ്ങൾക്കും കായികപ്രേമികൾക്കുമായി ഒരുങ്ങുന്നത്. 2023ൽ 50 വർഷം പൂർത്തിയാക്കിയ മുനിസിപ്പൽ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണു പുനർനിർമിക്കുന്നത്. അത്യാധുനികഫുട്ബോൾ ഗ്രൗണ്ട് ∙ അത്യാധുനിക നിലവാരത്തിലും സൗകര്യത്തിലുമുള്ള ഫുട്ബോൾ ഗ്രൗണ്ടാണു സ്റ്റേഡിയത്തിൽ നിർമിക്കുന്നത്. ഇതിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. ഫുട്ബോൾ ഗ്രൗണ്ടുകൾക്കായി ഫിഫ നിർദേശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരമുള്ള 105 മീറ്റർ നീളവും 65 മീറ്റർ വീതിയുള്ളതാണു കളിസ്ഥലമെന്ന് അധികൃതർ പറഞ്ഞു. നിർ‌മാണത്തിനായി നിലവിൽ 20 എംഎം മെറ്റൽ 10 സെന്റിമീറ്റർ കനത്തിൽ അടിച്ചിരിക്കുന്നു. […]

‘‘ഇടതുപക്ഷത്തിന് ഔപചാരിക ചിഹ്നമുണ്ട്. അരിവാൾ ചുറ്റിക നക്ഷത്രം. അതു സംരക്ഷിക്കപ്പെടണമെങ്കില്‍ നിശ്ചിത ശതമാനം വോട്ട് അല്ലെങ്കിൽ നിശ്ചിത എണ്ണം എംപിമാരുണ്ടാകണം ; ഇല്ലെങ്കിൽ ഈനാംപേച്ചിയോ എലിപ്പെട്ടിയോ നീരാളിയോ ആയി മാറും’; എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമായാൽ ബാലൻ ആശങ്കപ്പെട്ടതു തന്നെ നടക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ

സ്വന്തം ലേഖകൻ കോട്ടയം∙ ‘‘ഇടതുപക്ഷത്തിന് ഔപചാരിക ചിഹ്നമുണ്ട്. അരിവാൾ ചുറ്റിക നക്ഷത്രം. അതു സംരക്ഷിക്കപ്പെടണമെങ്കില്‍ നിശ്ചിത ശതമാനം വോട്ട് അല്ലെങ്കിൽ നിശ്ചിത എണ്ണം എംപിമാരുണ്ടാകണം. അതില്ലെങ്കിലോ,‌ സ്വതന്ത്രപാർട്ടിയുടെ പരിഗണനയേ ഉണ്ടാകൂ. നമ്മുടെ അംഗീകാരം നഷ്ടമായാൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഇഷ്ടമുള്ള ചിഹ്നമായിരിക്കും തരുന്നത്. മര്യാദയ്ക്കുള്ള ചിഹ്നമൊക്കെ അവർ അനുവദിച്ചു കഴിഞ്ഞു. നമുക്ക് ഈനാംപേച്ചിയോ തേളോ എലിപ്പെട്ടിയോ നീരാളിയോ ലഭിക്കും…’’ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പറഞ്ഞതാണിത് എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമായാൽ ബാലൻ ആശങ്കപ്പെട്ടതു തന്നെ നടക്കുമെന്നാണ് […]

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫിന് തിരിച്ചടിയേറ്റാല്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഇപി രാജിവെച്ചേക്കും; പിണറായിയേയും ഗോവിന്ദനേയും വെട്ടിലാക്കാൻ ജയരാജൻ തന്ത്രപരമായ നീക്കം നടത്തുമോ? ന്യൂ ജനറേഷൻ വിദ്യാസമ്പന്നരാണ്. ലോക കാര്യങ്ങള്‍ നിരീക്ഷിക്കുന്നവരാണ്. അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്, എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണ് ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ഇപി ജയരാജൻ 

സ്വന്തം ലേഖകൻ കണ്ണൂർ: വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി. എഫിന് തിരിച്ചടിയേറ്റാല്‍ എല്‍.ഡി. എഫ് കണ്‍വീനർ ഇ.പി ജയരാജന്റെ രാഷ്ട്രീയ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്തേക്കാം. വൻതിരിച്ചടി നേരിട്ടാല്‍ കണ്‍വീനർ പദവി ഇ.പി ജയരാജൻ കണ്‍വീനർ സ്ഥാനം രാജിവയ്ക്കുമെന്നാണ് പാർട്ടിക്കുള്ളില്‍ നിന്നുവരുന്ന വിവരം. നേരത്തെ ഇ.പി ജയരാജൻ എല്‍.ഡി. എഫ് കണ്‍വീനർ സ്ഥാനം പാർട്ടിക്കുള്ളില്‍ തനിക്കെതിരെ നടക്കുന്ന ഗൂഡനീക്കങ്ങളില്‍ പ്രതിഷേധിച്ചു രാജിസന്നദ്ധ അറിയിച്ചിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാർട്ടി സംസ്ഥാന നേതൃത്വം ഇതിന് അനുവാദം നല്‍കിയിരുന്നില്ല. സി.പി. എംസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി തുടരുന്ന […]

‘ഇതിനെ എക്‌സിറ്റ് പോളുകള്‍ എന്നല്ല വിളിക്കുക, മോദി മീഡിയ പോള്‍ എന്നാണ് പേര്. ഇത് മോദിജിയുടെ പോള്‍ ആണ്, അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുള്ള പോള്‍’ ;ഇന്ത്യ മുന്നണിക്ക് 295 സീറ്റുകള്‍ നേടുമെന്ന് ആവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വൻഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ എൻ.ഡി.എ. സർക്കാർ വീണ്ടും അധികാരത്തില്‍ വരുമെന്ന വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പോളുകളെ ‘മോദി മീഡിയ പോള്‍’ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ വിമർശനം. ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തെ മഷിയിട്ട് നോക്കിയാല്‍ കാണില്ലെന്ന് ബിജെപി തിരിച്ചടിച്ചു. ഇന്ത്യ മുന്നണിക്ക് 295 സീറ്റുകള്‍ ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എ.ഐ.സി.സി. ആസ്ഥാനത്ത് കോണ്‍ഗ്രസ് ലോക്‌സഭാ സ്ഥാനാർത്ഥികളുമായുള്ള ഓണ്‍ലൈൻ മീറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇതിനെ […]

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാല്‍ ജയിലില്‍ പോകുന്നു’; തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നില്‍ അംഗീകരിക്കേണ്ടിവന്നു ; ഭഗത് സിങിനെ പോലെ ജയിലില്‍ പോകാനും തയ്യാർ ; കെജരിവാള്‍ വീണ്ടും തിഹാര്‍ ജയിലില്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്രിവാള്‍ തിഹാർ ജയിലില്‍ തിരിച്ചെത്തി. തെരഞ്ഞെടുപ്പു പ്രചരണത്തിനായാണ് കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കാലാവധി നീട്ടണമെന്ന ആവശ്യം കോടതി പരിഗണിക്കാതിരുന്നതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി വീണ്ടും തിഹാർ ജയിലില്‍ എത്തിയത്. ഇന്ന് തിരികെ കെജ്രിവാള്‍ ജയിലില്‍ പ്രവേശിച്ചതും ആഘോഷമാക്കുകയാണ് ആം ആദ്മി പാർട്ടി ചെയ്തത്. മൂന്നു മണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ കെജ്രിവാള്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകരവും കൊണാട്ട് പ്ലേസിലെ ഹനുമാൻക്ഷേത്രവും സന്ദർശിച്ച ശേഷമാണ് തിഹാർ ജയിലിലേക്ക് പുറപ്പെട്ടത്. മാതാപിതാക്കളുടെ അനുഗ്രഹം […]

മദ്യപിക്കാന്‍ വിസമ്മതിച്ച അച്ഛനെ മകന്‍ വെട്ടി; തലയ്ക്ക് 20-ഓളം തുന്നലുകളുമായി ഗുരുതര പരുക്കുകളോടെ പിതാവ് ആശുപത്രിയില്‍; പോലീസിനെ വെട്ടിലാക്കി അച്ഛന്റെ പ്രതികരണം

സ്വന്തം ലേഖകൻ വര്‍ക്കല: അച്ഛനെ മകൻ തലയ്ക്ക് വെട്ടി പരുക്കേല്‍പ്പിച്ചു. വർക്കല പ്രഭാമന്ദിരത്തില്‍ പ്രസാദിനെ (63) ആണ് മകൻ പ്രിജിത്ത് (31) വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. മദ്യപിക്കാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു മകന്റെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് 20-ഓളം തുന്നലുകളുണ്ട്. വിദഗ്ധ ചികിത്സിക്കായി പ്രസാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഒറ്റയ്ക്ക് താമസിക്കുന്ന പ്രസാദിന്റെ വീട്ടില്‍ മദ്യപിച്ചെത്തിയ ശേഷം പ്രിജിത്ത് പിതാവിനോട് മദ്യപിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. നിലവിളി […]

മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം ; മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം : മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി. തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് കഴിഞ്ഞ ദിവസം വൈകിയിട്ടായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങവേ പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് മോഷ്ടാവ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ചന്തവിള സ്വദേശി അനിൽകുമാറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി അശ്വതി തിരികെ വരുമ്പോഴാണ് സംഭവം ഉണ്ടായത്. സ്റ്റാച്യുവിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി എത്തിയ മോഷ്ടാവ് അനിൽകുമാർ യുവതിയുടെ കഴുത്തിൽ […]

പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ ശ്രദ്ധ : സ്കൂൾ പരിസരത്ത് രാവിലെയും, വൈകിട്ടും ഗതാഗത സുരക്ഷയൊരുക്കാന്‍ പോലീസ് ഉദ്യോഗസ്ഥർ ; പുകയില ഉൽപ്പന്നങ്ങളുടെ വില്പനയും ഉപയോഗവും തടയുന്നതിന് റെയ്ഡുകൾ ; ശക്തമായ മുന്നൊരുക്കങ്ങളുമായി കോട്ടയം ജില്ലാ പോലീസ്

സ്വന്തം ലേഖകൻ കോട്ടയം: പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ ശ്രദ്ധയാണ് കോട്ടയം ജില്ലാ പോലീസ് സ്വീകരിച്ചിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. സ്കൂൾ പരിസരത്ത് രാവിലെയും, വൈകിട്ടും ഗതാഗത സുരക്ഷയൊരുക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തികഴിഞ്ഞു. സ്കൂൾ പരിസരങ്ങളില്‍ പുകയില ഉൽപ്പന്നങ്ങൾ, ലഹരി പാനീയങ്ങൾ തുടങ്ങിയവയുടെ വില്പനയും ഉപയോഗവും തടയുന്നതിനായി പോലീസിന്റെ നേതൃത്വത്തിൽ റെയ്ഡുകൾ സംഘടിപ്പിക്കും. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സ്കൂൾ പരിസരത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ പോലീസിന്റെ പ്രത്യേക പരിശോധന നടത്തിയിരുന്നു. ഇത്തരത്തിലുള്ള സാമുഹ്യ വിരുദ്ധ […]

വാസ്തു വിദഗ്ധനും ഗണിത ശാസ്ത്ര അധ്യാപകനുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു 

തൃശൂർ : വാസ്തു വിദഗ്ധനും കേരളവർമ കോളേജിലെ മുൻ ഗണിത ശാസ്ത്ര അധ്യാപകനുമായിരുന്ന കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (ഉണ്ണി) അന്തരിച്ചു. 72 വയസ്സായിരുന്നു. കേരളത്തിന്‍റെ തച്ചുശാസ്ത്ര നിർമിതിയെക്കുറിച്ചു നിരവധി ഗ്രന്ഥങ്ങൾ രചിച്ച ഇദ്ദേഹം  വാസ്തുകുലപതി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്‍റെ പേരമകനാണ്. കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലും പല ക്ഷേത്രങ്ങളും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നിർമിച്ചിട്ടുണ്ട്. വാസ്തുവിദ്യാ പ്രതിഷ്ഠാനം എന്ന സ്ഥാ‍പനത്തിന്‍റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ജ്യോതിഷപണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് അനുജനാണ്.

ഭാര്യയുടെ കാമുകനെന്ന സംശയത്തില്‍ വഴിയില്‍ പതിയിരുന്ന് ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി മണർകാട് പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ മണർകാട്: യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷ്.എസ് (42) എന്നയാളെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കുമരകം ചെങ്ങളം സ്വദേശിയായ രഞ്ജിത്തിനെയാണ് ഇയാൾ വെട്ടികൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 7 : 45 ന് വടവാതൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തിഗ്രാമിലെ ഭാര്യവീട്ടിലേക്ക് പോകാനായി ബസ് ഇറങ്ങി നടക്കുന്നതിനിടെ രഞ്ജിത്തിനെ റോഡിൽ കാത്തുനിൽക്കുകയായിരുന്ന അജീഷ് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാനെത്തിയ രഞ്ജിത്തിന്റെ സുഹൃത്തായ റിജോയെയും ഇയാൾ ആക്രമിച്ചു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. മണർകാട് പോലീസ് കേസ് […]