മദ്യനയത്തിൽ മാറ്റം വരുത്തുന്നുവെങ്കിൽ സംഘടനകളുമായും ചർച്ച നടത്തണം, ബോർഡിന്റെ ക്ലിയറൻസ് ലഭിക്കുന്ന മുറക്കെ ബാർ ലൈസൻസ് പുതുക്കാവൂ എന്ന ചട്ടം റദ്ദാക്കിയത് കടുത്ത തൊഴിലാളി ദ്രോഹം
മദ്യനയത്തിൽ മാറ്റം വരുത്തുന്നുവെങ്കിൽ ഇത് സംബന്ധിച്ച് ഈ മേഖലയിലെ തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തണമെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.
കേരള ബാർ ഹോട്ടൽസ് ആന്റ് റിസോർട്ട് എംപ്ലോയിസ് ഫെഡറേഷൻ ( എ.ഐ.ടി.യു.സി ) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭ പാസ്സാക്കിയ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി നിയമപ്രകാരം ബോർഡിന്റെ ക്ലിയറൻസ് ലഭിക്കുന്ന മുറക്കെ ബാർ ലൈസൻസ് പുതുക്കാവൂ എന്ന ചട്ടം റദ്ദാക്കിയത് കടുത്ത തൊഴിലാളി ദ്രോഹമാണെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുക ഒന്നാം തീയതിയിലെ ഡ്രൈ ഡേ നിലനിർത്തുക, ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 10 വരെയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ. കെ.അഷറഫ് അദ്ധ്യക്ഷനായിരുന്നു. ജന സെക്രട്ടറി വി.വി. ആന്റണി, വർക്കിങ്ങ് പ്രസിഡന്റ് കെ.എസ്. ഇന്ദുശേഖരൻ നായർ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, രാജേഷ് കാവുങ്കൽ, അജിത് അരവിന്ദ് എന്നിവർ പ്രസംഗിച്ചു.