സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അംഗീകൃത ഏജന്റായിരിക്കെ ബോച്ചേ ടീ നറുക്കെടുപ്പ് കൂപ്പൺ വിൽപ്പന ; അനധികൃത ലോട്ടറി വില്‍പ്പന നടത്തിയ അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: അനധികൃത ലോട്ടറി വില്‍പ്പന നടത്തിയ അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്റ് ചെയ്തു. പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ എച്ച്‌-3714 നമ്ബരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജന്‍സി സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടര്‍ എസ്. എബ്രഹാം റെന്‍ സസ്‌പെന്റ് ചെയ്തത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അംഗീകൃത ഏജന്റായിരിക്കെ ബോച്ചേ ടീ എന്ന ഉദ്പന്നവും അതോടൊപ്പമുള്ള നറുക്കെടുപ്പ് കൂപ്പണും വില്‍ക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചിരുന്നു. വകുപ്പു നിര്‍ദേശപ്രകാരം അടൂര്‍ അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ നടത്തിയ […]

76 വയസ്സുള്ള വയോധികയെ വീട്ടിൽ കയറി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ 27 വയസുകാരൻ അറസ്റ്റിൽ ; പ്രതി കഞ്ചാവ് കേസിൽ 4 വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ

സ്വന്തം ലേഖകൻ കായംകുളം: കായംകുളത്ത് വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ 27 വയസുകാരനായ പ്രതി നേരത്തെ കഞ്ചാവ് കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ. കായംകുളം കൃഷ്ണപുരം സ്വദേശിനിയായ 76 വയസ്സുള്ള വയോധികയെ വീട്ടിൽ കയറി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് കരുനാഗപ്പള്ളി ക്ലാപ്പന പ്രയാർ തെക്ക് ചാലായിൽ പടീറ്റതിൽ വീട്ടിൽ ഷഹാസ് (27) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഒറ്റക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീടിന് സമീപത്ത് ഒളിച്ചിരുന്ന പ്രതി വയോധിക വീടിന്റെ വാതിൽ തുറന്ന സമയം […]

മൂന്ന് വയസ്സുകാരന് പൊള്ളലേറ്റ സംഭവം ; ചായ ഒഴിച്ചത് മുത്തച്ഛനല്ലെന്ന് കണ്ടെത്തല്‍ ; നിര്‍ണ്ണായകമായി സിസിടിവി ദൃശ്യങ്ങള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: മണ്ണന്തലയില്‍ മൂന്നുവയസ്സുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തില്‍ നിര്‍ണ്ണായകമായി സിസിടിവി ദൃശ്യങ്ങള്‍. കുട്ടിയുടെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛന്‍ തിളച്ച ചായ ഒഴിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ സംഭവം നടക്കുന്ന സമയത്ത് മുത്തച്ഛന്‍ വീടിന് പുറത്തിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരപരാധിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് മുത്തച്ഛനെ പൊലീസ് വിട്ടയച്ചു. മുത്തശ്ശിയുടെ കൈയ്യില്‍ നിന്നും ചായപാത്രം അബദ്ധത്തില്‍ തെന്നിവീണതെന്നാണ് റിപ്പോര്‍ട്ട്. കുട്ടി വസ്ത്രത്തില്‍ പിടിച്ചുവലിച്ചതോടെയാണ് പാത്രം തെന്നി വീണത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. താനല്ല ഇത് ചെയ്തതെന്നും […]

കാരിയറായി ലഭിക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം; ഗോവയിലും ബെംഗളൂരുവിലും ആഡംബര ഹോട്ടലുകളിൽ താമസം; 2 കോടിയുടെ ലഹരിക്കേസിൽ 24കാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24കാരി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ വീട്ടിൽനിന്നു രണ്ട് കോടിയിലധികം രൂപ വിലവരുന്ന മാരക മയക്കു മരുന്നുകൾ പിടികൂടി. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട […]

പൊൻകുന്നം ജുമാ മസ്ജിദിൽ പട്ടാപകൽ മോഷണം ; മോഷ്ടിച്ചത് പള്ളിയിലെ ചീഫ് ഇമാമിന്റെ മൊബൈൽ ഫോൺ ; സിസിടിവിയിൽ പതിഞ്ഞ ആളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: പൊൻകുന്നം ജുമാ മസ്ജിദിൽ പട്ടാപകൽ മോഷണം. പള്ളിയിലെ ചീഫ് ഇമാമിന്റെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. പള്ളിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മസ്ജിദിനോട്‌ ചേർന്നുള്ള ഉസ്താദുമാരുടെ മുറിയിലായിരുന്നു മോഷണം. ഉസ്താദുമാർ പകൽ നമസ്ക്കാരത്തിന് പോയ സമയത്താണ് പ്രതി മുറിക്കുള്ളിൽ കടന്നത്. എല്ലാം മുറികളിലും കയറി ഇറങ്ങിയ ശേഷമാണ് ചീഫ് ഇമാമിന്റെ മുറിയിൽ കയറിയത്. മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോൺ എടുത്ത ശേഷം വേഗത്തിൽ കടന്നു കളഞ്ഞു. പ്രതി കയറുന്നതും ഇറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് […]

തിരുനക്കര മൈതാനവും, ബസ് സ്റ്റാൻഡും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല; ഉടമസ്ഥാവകാശമുള്ള പല വസ്തുക്കളുടേയും ആധാരം നഗരസഭയിൽ കാണാനില്ല ; ആധാരം കൈവശമില്ലാത്ത തിരുനക്കര ബസ്റ്റാൻഡിന് ലോൺ നൽകാൻ ബാങ്കുകൾ തയ്യാറാകില്ല; ഇതോടെ തിരുനക്കര ബസ്റ്റാൻഡ് സ്വപ്നമായി മാറും; ആടിയുലയുന്ന നഗരസഭയിൽ നടക്കുന്നത് കടുംവെട്ട്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ തിരുനക്കര മൈതാനവും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല. പുതിയ ബസ്റ്റാൻഡ് കെട്ടിടം നിർമ്മിക്കുന്നതിനായി പൊളിച്ചുമാറ്റിയ പഴയ തിരുനക്കര ബസ് സ്റ്റാൻഡിനും നഗരസഭയുടെ കൈവശം ആധാരമില്ല. ആധാരം ഇല്ലാത്ത വസ്തുവിന് ബാങ്കുകൾ ലോൺ നൽകാൻ തയ്യാറാകില്ല. ഇതോടെ പുതിയ ബസ്റ്റാൻഡ് കെട്ടിടം 5 നിലയിൽ നിർമ്മിക്കും എന്ന് വീരവാദം പറയുന്നത് സ്വപ്നമായി മാറും. തിരുനക്കര ബസ്റ്റാന്റിന്റെ പടിഞ്ഞാറെ മൂലയിൽ ഹോട്ടൽ ഉടമകൾ വസ്തു കയ്യേറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് നൽകിയ […]

ബാര്‍ബഡോസില്‍ കനത്ത മഴ തുടരുന്നു! ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തിന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ

സ്വന്തം ലേഖകൻ ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തിന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ. ഫൈനല്‍ നടക്കേണ്ട ബാര്‍ബഡോസില്‍ കനത്ത മഴയെന്ന് റിപ്പോര്‍ട്ട്. നാളെ വൈകിട്ട് ബാര്‍ബഡോസ്, കെന്നിംഗ്ടണ്‍ ഓവലിലാണ് ടി20 ലോകകപ്പ് കലാശപ്പോര്. പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ രാത്രി 8.00 മുതല്‍ മത്സരം കാണാം. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനത്തില്‍ ബാര്‍ബഡോസ് ദ്വീപിലെ ബ്രിഡ്ജ്ടൗണിന്റെ പലഭാഗങ്ങളിലും ശനിയാഴ്ച മുഴവന്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. അതിന്റെ സൂചനയാണ് ഇന്ന് പെയ്ത മഴ. എക്‌സില്‍ വന്ന […]

ആഴ്ചയില്‍ ഒന്നിലധികം തവണ സെക്സില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം ; സെക്സ് നല്‍കുന്ന 8 സൗന്ദര്യ- ആരോഗ്യ ഗുണങ്ങള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ പുരുഷന്മാര്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ റിസര്‍ച്ചുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ സ്ത്രീയുടെയും പുരുഷന്റെയും രക്തത്തിലെ അപകടകാരികളായ കെമിക്കല്‍സിന്റെ അളവ് കുറയ്‌ക്കാന്‍ ഇതിലൂടെ സാധിക്കുന്നു. മാത്രമല്ല, ശരീരത്തിലെ രക്തയോട്ടം ശരിയായ നിലയിലാക്കാനും അതിലൂടെ ശരീരത്തിലെ രക്തക്കുഴലുകളെ ശക്തമാക്കാനും സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഇതിലൂടെ സ്ത്രീ പങ്കാളിക്കും ഗുണങ്ങള്‍ ഉണ്ട്. ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമായേക്കുന്ന കെമിക്കല്‍ ഹോമോസിസ്റ്റെയിന്‍ രക്തത്തില്‍ […]

ബോ ചെ’ക്കെതിരെ സര്‍ക്കാര്‍ നടപടി, ലോട്ടറി നിയമങ്ങളുടെ ലംഘനം ; ടീ നറുക്കെടുപ്പിനെതിരെ പരാതി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. ബോ ചെ നറുക്കെടുപ്പ്, ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലൂടെ ലോട്ടറി ഡയറക്ടര്‍ ആവശ്യപ്പെട്ടു. ബോ ചെ ടീ വില്‍പ്പന നടത്തിയ ലോട്ടറി ഏജന്‍സിക്കെതിരെ നടപടി സ്വീകരിച്ചു. അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ഏജന്‍സിക്ക് എതിരെയാണ് നടപടി. ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. […]

‘സർക്കാർ ആശുപത്രികളുടെ പേരുകൾ മാറ്റില്ല, ബ്രാന്‍ഡിങ്ങായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകൾ ഉൾപ്പെടുത്തും’; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് ആരോ​ഗ്യ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്ന വാർത്തകൾ തള്ളി അരോ​ഗ്യമന്ത്രാലയം. പേരുകൾ മാറ്റില്ലെന്നും ബ്രാന്‍ഡിങ്ങായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകൾ ഉൾപ്പെടുത്തുമെന്നുമാണ് ആരോ​ഗ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയത്. കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നപ്പോള്‍ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്നായിരുന്നു വാര്‍ത്തകൾ വന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും. നെയിം ബോര്‍ഡുകളില്‍ ആ […]