അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി ; നഴ്‌സായ സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ ആലപ്പുഴ: പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24) വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നഴ്‌സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക. കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. […]

ചത്തീസ്ഗഡില്‍ കാറപകടം; കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തൃശൂർ: ചത്തീസ്ഗഡിലുണ്ടായ കാറപകടത്തില്‍ തൃശൂർ വളർക്കാവ് സ്വദേശികളുടെ മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു. വളർക്കാവ് ഗാന്ധിഗ്രാം റോഡില്‍ കുണ്ടുകുളം അലക്‌സിന്റെ മകൻ ഡേവിഡാണു മരിച്ചത്. കുഞ്ഞിന്റെ സംസ്‌കാരം ചത്തീസ്ഗഡില്‍ നടത്തി. ബ്രദറണ്‍ ചർച്ചിലെ സുവിശേഷ പ്രഘോഷകരായ അലക്‌സും ഭാര്യ എഫ്‌സിബയും രണ്ട് വർഷമായി ചത്തീസ്ഗഡിലാണു താമസം. വ്യാഴാഴ്ച ഉച്ചയ്ക്ക് ബീജാപ്പൂരില്‍ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. പരുക്കേറ്റ അലക്‌സ് അപകടനില തരണം ചെയ്തിട്ടുണ്ട്. എഫ്‌സിബക്കും ഇവരുടെ കൂടെയുണ്ടായിരുന്ന മകള്‍ എലീജയ്ക്കും സാരമായ പരുക്കുണ്ട്.

വർണക്കൂടാരം പദ്ധതി…! മോഡിയിലായി ആനക്കല്ല് ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍; ലക്ഷ്യമിടുന്നത് വിനോദത്തിലൂടെയുള്ള വിദ്യാഭ്യാസം

കാഞ്ഞിരപ്പള്ളി: വർണക്കൂടാരം പദ്ധതിയിലൂടെ മോഡിയിലായി ആനക്കല്ല് ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍. കുട്ടികളുടെ കാര്യക്ഷമത വർധിപ്പിക്കുവാനായി കളിയിടങ്ങളിലൂടെ പ്രീപ്രൈമറി വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് സർക്കാർ രൂപീകരിച്ച വർണക്കൂടാരം പദ്ധതിയുടെ ഭാഗമായിട്ടാണ് ആനക്കല്ല് ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍ മോഡിപിടിപ്പിച്ചത്. 10 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. വിനോദത്തിലൂടെ വിദ്യാഭ്യാസം എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അകം കളിയിടം, പുറം കളിയിടം, ഈ ഇടം, ഭാഷയിടം, വരയിടം, ഗണിതയിടം, കരകൗശലയിടം, ആട്ടവും പാട്ടവും ഇടം, കുഞ്ഞ് അരങ്ങ്, പഞ്ചേന്ദ്രയിടം, ശാസ്ത്രയിടം, ഹരിതോദ്യാനം എന്നിങ്ങനെ 13 ഇടങ്ങളിലൂടെയാണ് പഠനം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ […]

കോട്ടയം ജില്ലയില്‍ മേയ് മാസത്തില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്; മുന്നറിയിപ്പ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍; വ്യാപനം രൂക്ഷം

കോട്ടയം: സമീപ ജില്ലകളിലുള്‍പ്പടെ സംസ്ഥാനത്തു പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലും കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. എൻ.പ്രിയ അറിയിച്ചു. ജില്ലയില്‍ മേയ് മാസത്തില്‍ മൂന്നു പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി.ഡി, എന്നീ വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. മഞ്ഞപ്പിത്തത്തിന്റെ രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാൻ മറ്റു പല […]

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; സ്വീകരിക്കാനെത്തിയത് സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രം

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തെത്തി, പിന്നീട് വീട്ടിലേക്ക് മടങ്ങി. നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാല്‍ ഓഫീസിലും സുരക്ഷാ സംവിധാനങ്ങള്‍ക്കും നല്‍കിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തില്‍ എത്താറുണ്ട്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തില്‍ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇവിടെ […]

മരുന്നിനെയും ഇൻസുലിനെയും ആശ്രയിക്കുന്ന പ്രമേഹരോഗികള്‍ക്ക് ആശ്വാസം….! പ്രമേഹ, ഹൃദ്രോഗ മരുന്നുകള്‍ക്ക് വില കുറച്ചു; വിജ്ഞാപനമിറക്കി ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി

മലലപ്പുറം: പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക്, സാധാരണ ഉപയോഗിക്കുന്ന ഫിക്സഡ് ഡോസ് കോമ്പിനേഷൻ ഉള്‍പ്പെടെ 41 മരുന്നുകളുടെ ചില്ലറ വില്‍പന വില കുറച്ചും ആറ് ഫോർമുലേഷനുകളുടെ വിലപരിധി നിശ്ചയിച്ചും ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ) വിജ്ഞാപനമിറക്കി. പ്രമേഹം, ശരീരവേദന, ഹൃദ്രോഗം, കരള്‍പ്രശ്നങ്ങള്‍, അണുബാധ, അലർജി, ദഹനപ്രശ്നം എന്നിവക്കുള്ള മരുന്നുകള്‍, മള്‍ട്ടി വിറ്റമിനുകള്‍, ആൻറിബയോട്ടിക്കുകള്‍ എന്നിവയുടെ വിലയാണ് കുറച്ചത്. മരുന്നിനെയും ഇൻസുലിനെയും ആശ്രയിക്കുന്ന പ്രമേഹരോഗികള്‍ക്ക് ഇതേറെ ഗുണം ചെയ്യും. കരളിലെ ഗ്ലൂക്കോസ് ഉല്‍പാദനം കുറച്ച്‌ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറക്കാൻ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകളുടെ […]

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ഗുണ്ടാ നിയമപ്രകാരം ‘കാട്ടിലെ കണ്ണൻ’ ജയിലില്‍

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ‘കാട്ടിലെ കണ്ണൻ’ എന്നറിയപ്പെടുന്ന വെങ്ങാനൂർ മുട്ടയ്ക്കാട് വെളളാർ അരിവാള്‍ കോളനിയില്‍ പണയില്‍ വീട്ടില്‍ വിമല്‍ മിത്ര(23)യെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചു. നാട്ടുകാരുടെ സമാധാന ജീവിതത്തിന് പ്രതി തടസമാണെന്ന് ചൂണ്ടിക്കാട്ടി കോവളം എസ്.എച്ച്‌ഒ സജീവ് ചെറിയാൻ കളക്ടർക്കും ഫോർട്ട് അസി. കമ്മിഷണർക്കും നല്‍കി റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കളക്ടർ നല്‍കിയ ശുപാർശ പ്രകാരമാണ് ഇയാളെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചത്.

കര്‍ശന നിബന്ധനകള്‍: ശബരിമല സന്നിധാനത്തെ ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കല്‍ അതിസങ്കീര്‍ണം; അരവണ വളമാക്കി മാറ്റാൻ താല്‍പര്യമറിയിച്ച്‌ കമ്പനികള്‍

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താല്‍പര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികള്‍ സങ്കീർണ്ണം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്തിച്ച്‌ വേണം ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ. ഒപ്പം വിശ്വാസത്തിന് കോട്ടം തട്ടാതെ തന്നെ സംസ്കരിക്കണമെന്നും നിബന്ധനയുണ്ട്. അരവണ വളമാക്കി മാറ്റാൻ താല്‍പര്യമറിയിച്ച്‌ ചില കമ്പനികള്‍ ദേവസ്വം ബോർഡിനെ സമീപിച്ചിട്ടുണ്ട്. കീടനാശിനി കലര്‍ന്ന ഏലക്ക ഉപയോഗിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് ശബരിമലയില്‍ ഉപയോഗിക്കാതെ മാറ്റിവച്ച അരവണ, ശാസ്ത്രീയമായി നശിപ്പിക്കാനാണ് ദേവസ്വം ബോർഡ് താത്പര്യ പത്രം ക്ഷണിച്ചത്. ഈ മാസം 21 […]

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. ഞായറാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. […]

അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം; പരസ്യ പ്രചാരണം ഇന്ന് തീരും; വിധിയെഴുതുന്നത് 49 മണ്ഡലങ്ങളിൽ; 300 ലധികം സീറ്റ് നേടുമെന്ന് ഖര്‍ഗെ

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. പ്രചാരണത്തിൻ്റെ അവസാന ദിനത്തില്‍ വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികള്‍. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയില്‍ പ്രചാരണ റാലി നടത്തും. യുപിയിലാണ് അഞ്ചാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പോളിംഗിന് എത്തുന്നത്. തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 300 […]