video
play-sharp-fill

വീണ്ടും വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം നാളെ ചേരുന്ന യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം നാളെ ചേരും. കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം. അതേസമയം കഴിഞ്ഞ ദിവസവും റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. അതിനിടെ അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക […]

മാന്നാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മരണം: പിന്നില്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെന്ന് ആരോപണം

ആലപ്പുഴ: മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ ശ്രീദേവിയമ്മ ആത്മഹത്യ ചെയ്തതിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ഭീഷണി കൂടി ഉണ്ടെന്ന് ബന്ധുക്കള്‍. ഈ സംഘം പല തവണയായി 65 ലക്ഷത്തോളം രൂപ ശ്രീദേവിയമ്മയില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ […]

കോട്ടയത്ത് നടന്നത് ശക്തമായ ത്രികോണ മത്സരം; കോട്ടയവും ആലപ്പുഴയും സിപിഎമ്മിൻ്റെ പട്ടികയില്‍ തോല്‍ക്കുന്നവയുടെ ലിസ്റ്റില്‍; സിപിഎമ്മില്‍ നിന്ന് വേണ്ടത്ര പിന്തുണ ചാഴികാടന് ലഭിച്ചില്ലെന്നും വിലയിരുത്തല്‍..? പാലായ്ക്ക് പുറമെ കോട്ടയത്തുകൂടി തോറ്റാല്‍ കേരളാ കോണ്‍ഗ്രസിന്‍റെ നിലപാടെന്താകും..?

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റുകളില്‍ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സി.പി.എമ്മിൻെറ പട്ടികയില്‍ സിറ്റിങ്ങ് സീറ്റുകളായ ആലപ്പുഴയും കോട്ടയവും ഇല്ലാത്തത് ഇടതുമുന്നണിയില്‍ പുതിയ ചർച്ചക്ക് വഴിവെക്കുന്നു. ശബരിമല തരംഗത്തിലും വീഴാതെ നിന്ന ആലപ്പുഴയില്‍ ഇത്തവണയും ജയിക്കുമെന്നാണ് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി […]

മാസം ഒന്ന് പിന്നിട്ടിട്ടും പിടിതരാതെ പുലി; തൊടുപുഴ പാറക്കടവ് ഭാഗത്ത് കണ്ടത് ഇല്ലിചാരി മലയില്‍ കണ്ട പുള്ളിപ്പുലി തന്നെയെന്ന് വനംവകുപ്പ്; പുലിയെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തം

തൊടുപുഴ: തൊടുപുഴ നഗരത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന പുലിയെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തൊടുപുഴ നഗരസഭയുടെ കീഴിലുള്ള പാറക്കടവ് ഭാഗത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ വാദം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇല്ലിചാരി മലയില്‍ […]

പ്രവർത്തനരഹിതമായിട്ട് അഞ്ച് വർഷം; കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു; അധികൃതരുടെ അനാസ്ഥയെന്ന് പരാതി

കാഞ്ഞിരപ്പള്ളി: മിനി സിവില്‍ സ്റ്റേഷനിലെ ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു. സിവില്‍ സ്റ്റേഷന്‍റെ തുടക്കത്തില്‍ സ്ഥാപിച്ച ജനറേറ്ററാണ് തുരുമ്പെടുത്ത് നശിക്കുന്നത്. അധികൃതരുടെ അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണ് മിനി സിവില്‍ സ്റ്റേഷൻ വളപ്പിലെ ജനറേറ്റർ. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഓട്ടോമാറ്റിക് ജനറേറ്ററാണ് കേടായതോടെ തുരുമ്പെടുത്ത് […]

ടിവി സീരിയൽ തിരക്കഥാകൃത്ത് അമിത് ഒളശ്ശ നിര്യാതനായി; സംസ്കാരം ഇന്ന്

ഒളശ്ശ: ടിവി സീരിയൽ തിരക്കഥാകൃത്ത് കമലാ മന്ദിരത്തിൽ പരേതരായയ വാസുവിൻ്റേയും അംബുജാക്ഷിയുടേയും മകൻ അമിത് (കൊച്ചുമോൻ – 53 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത സൂര്യനിലാവ് എന്ന സീരിയലിന്റെ രചയിതാവ് […]

തായ്‌ലന്‍ഡില്‍ മരണമടഞ്ഞ ചീരംചിറ ഗവ. യുപി സ്‌കൂള്‍ പ്രാധാനാധ്യാപിക റാണി മാത്യുവിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച

ചങ്ങനാശേരി: തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിംഗിനിടെ അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ മരിച്ച പെരുമ്പനച്ചി കരിപ്പാശേരി കെ.എസ്.മാത്യുവിന്‍റെ ഭാര്യ റാണി മാത്യു (54, ചീരംചിറ ഗവ. യുപി സ്‌കൂള്‍ പ്രാധാനാധ്യാപിക) വിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിനു നടക്കും. മൃതദേഹം നാളെ വൈകുന്നേരം നാട്ടിലെത്തിച്ച്‌ ചെത്തിപ്പുഴ ആശുപത്രി […]

കൊടും ചൂടില്‍ വലഞ്ഞ് കേരളം; ആശ്വാസമായി മെയ് ആദ്യ ദിനങ്ങളില്‍ 12 ജില്ലകളില്‍ വരെ മഴ സാധ്യത

തിരുവനന്തപുരം: കത്തുന്ന വെയിലിന് ആശ്വാസമായി മെയ് മാസത്തിലെ ആദ്യ ദിനങ്ങളില്‍ കേരളത്തിലെ 12 ജില്ലകളില്‍ വരെ മഴ ഉറപ്പാണെന്ന് പ്രവചനം. ഇന്നലെ ശക്തമായ വേനല്‍മഴ മെയ് മാസത്തിലെ ആദ്യ ദിനങ്ങളിലും കേരളത്തിന് ആശ്വാസമേകുമെന്നാണ് കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 4 വരെയുള്ള അറിയിപ്പ് […]

ഇന്ന് ഒറ്റ ദിവസം മാത്രം…! ‘ബംഗളൂരുവിലേക്ക് പോകും മുന്‍പ് നവകേരള ബസില്‍ യാത്ര ചെയ്യാം; പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നത് മെയ് അഞ്ച് മുതല്‍

തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നത് മെയ് അഞ്ച് മുതല്‍. എന്നാല്‍ അതിന് മുന്‍പ് ബസില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് കെഎസ്‌ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. ഈ ബസ് നിലവിലുള്ളത് തിരുവനന്തപുരത്താണ്. […]

ഡ്രൈ ഡേ കണക്കാക്കി കാറില്‍ സഞ്ചരിച്ച്‌ നാട്ടില്‍ അനധികൃത മദ്യവില്‍പ്പന; അഞ്ച് ലിറ്ററും അഞ്ഞൂറ് രൂപയുമായി യുവാവ് പിടിയില്‍

ചടയമംഗലം: കാറില്‍ സഞ്ചരിച്ച്‌ അനധികൃത മദ്യവില്‍പ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടുക്കല്‍ കണിയാരുകോണം ദീപേഷ് ഭവനില്‍ ദീപേഷ് കുമാറിനെ (36) ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കടയ്ക്കല്‍ അഞ്ചുംമുക്കില്‍ നിന്ന് ദേവി ക്ഷേത്ര ചിറയുടെ […]