video
play-sharp-fill

ആയാംകുടി – കല്പറ റോഡിൽ ടാറിംഗ് : മെയ് 2 മുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടും.

  കോട്ടയം: ആയാംകുടി -കല്ലറ റോഡിന്റെ ഭാഗമായ ആയാംകുടി കപ്പേള ജംഗ്ഷൻ മുതൽ പുത്തൻപള്ളി വരെ റോഡ് ടാറിങ് നടക്കുന്നതിനാൽ 2 -5 -2024 മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നതായി. പൊതുമരാമത്ത് വകുപ്പ് മെയിന്റനസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കല്ലറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുത്തൻപള്ളി – മാൻവട്ടം -കുറുപ്പന്തറ വഴിയും ആയാംകുടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മധുരവേലിയിൽ നിന്നും തിരിഞ്ഞ് ആദിത്യപുരം വഴിയും പോകേണ്ടതാണ്  

സിനിമ-സീരിയല്‍ രംഗത്ത് പ്രതീക്ഷിച്ച പോലെ ശോഭിക്കാനായില്ല ; നടി അമൃത പാണ്ഡെയുടെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്

ബിഹാർ : ഭോജ്പുരി നടി അമൃത പാണ്ഡെയെ ബിഹാറിലെ ഭഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയെന്ന് പോലീസ് നിഗമനം. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല ഏപ്രില്‍ 27 നായിരുന്നു നടിയുടെ മൃതദേഹം ഫ്ലാറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. മരിക്കുന്നതിന് മുമ്പ് നടി പങ്കുവെച്ച വാട്‌സ്ആപ്പ് സ്റ്റാറ്റസ് പൊലീസിന് ലഭിച്ചു. ജീവിതം രണ്ട് ബോട്ടുകളിലായിരുന്നു, ഒരെണ്ണം മുക്കി ഞങ്ങള്‍ യാത്ര എളുപ്പമാക്കി എന്നാണ് സ്റ്റാറ്റസില്‍ കുറിച്ചിരുന്നത്.   അനിമേഷന്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം മുംബൈയിലായിരുന്നു അമൃത പാണ്ഡെ താമസിച്ചിരുന്നത്. സഹോദരിയുടെ വിവാഹത്തിനായി ഏപ്രില്‍ 18നാണ് […]

വടക്കാഞ്ചേരിയില്‍ ബ്യുഗിള്‍ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു: . കോട്ടയം വാഴൂര്‍ സ്വദേശി  സിജു തോമസാണ് മരിച്ചത്

  കോടയം: വടക്കാഞ്ചേരിയില്‍ ബ്യുഗിള്‍ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം വാഴൂര്‍ സ്വദേശി പൊട്ടനാനിയിൽ സിജു തോമസാണ് മരിച്ചത്. 38 വയസായിരുന്നു. ഞായറാഴ്ച രാത്രി പുതുക്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് ബാൻഡ് വായിക്കാൻ എത്തിയ തൃശ്ശൂർ മുണ്ടത്തിക്കോട് രാഗദീപം ബാൻഡ് സെറ്റ് ടീമലെ കലാകാരനായിരുന്നു സിജു.

കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി ഫ്ലാറ്റിലെ സ്വിമ്മിങ്ങ് പൂളില്‍ മുങ്ങിമരിച്ചു

ആലുവ : കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി ഫ്ലാറ്റിലെ സ്വിമ്മിങ്ങ് പൂളില്‍ മുങ്ങി മരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍ ജനിഫർ (5) ആണ് മരിച്ചത്. സ്വിമ്മിങ് പൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം ഡിസൈപ്പിള്‍സ് ടാബർനാക്കിള്‍ ചർച്ച്‌ സഭാംഗമാണ് ഷെബിൻ. പഴഞ്ഞിയില്‍ ബുധനാഴ്ച തുടങ്ങുന്ന ഗുഡ്ന്യൂസ് ഫെസ്റ്റില്‍ പങ്കെടുക്കാൻ വീട്ടുകാർക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. സംസ്‌കാരം കുന്നംകുളം വി. നാഗല്‍ സെമിത്തേരിയില്‍.

ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജെ.ഡി.എസ്. എം.പി.യും ഹാസൻ ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തു.

  ഹുബ്ബള്ളി: ഹുബ്ബള്ളിയില്‍ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. സസ്പെൻഷൻ കാലയളവ് എസ്‌ഐടി അന്വേഷണത്തിന്റെ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. തുടർ നടപടികള്‍ ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്നും ജെഡിഎസ് നേതാക്കള്‍ അറിയിച്ചു. പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവും ജെ.ഡി.എസ്. എം.എല്‍.എ.യും മുൻ മന്ത്രിയുമായ എച്ച്‌.ഡി. രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാർട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് എം.എല്‍.എ.മാർ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് നടപടിയെടുത്തത്. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനില്‍ തിരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ […]

മേയർ ആര്യ രാജേന്ദ്രനെതിരെ നൽകുന്ന കേസിനായി ഏതറ്റംവരെയും നിയമപോരാട്ടം നടത്തുമെന്ന് ഡ്രൈവർ എൽ.എച്ച്.യദു.

  തിരുവനന്തപുരം: മേയറാണെന്നുള്ള ഇഗോയാണ് ആര്യ രാജേന്ദ്രൻ കാണിച്ചത്. മേയർ പറഞ്ഞതെല്ലാം തെറ്റാണെന്നും തെളിഞ്ഞു കഴിഞ്ഞതായും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ 2017ൽ കേസുണ്ടെങ്കിൽ കോടതി രേഖകൾ നോക്കി അക്കാര്യം മനസിലാക്കാമെന്ന് യദു പറഞ്ഞു. കേസ് ഉണ്ടെങ്കിൽ സർക്കാർ സ്ഥാപനത്തിൽ ജോലിക്ക് എടുക്കില്ല. അന്നത്തെ കേസിൽ കോടതി വെറുതേ വിട്ടിരുന്നു. ഒരു വനിതയുടെ പരാതിയിലാണ് കേസെടുത്തത്. അവരുടെ ഭാഗത്തുണ്ടായ തെറ്റിദ്ധാരണയാണെന്ന് വിചാരണഘട്ടത്തിൽ കോടതിയിൽ പരാതിക്കാരി സമ്മതിച്ചിരുന്നു. ആ കേസാണ് ഇപ്പോള്‍ പാർട്ടിക്കാർ കുത്തിപൊക്കുന്നത്. ഗതാഗതവകുപ്പിൽനിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണം നടക്കുന്നതിനാൽ അതു […]

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 ന്, ഹയർസെക്കൻഡറി പരീക്ഷാ ഫലം മെയ് 9 ന് പ്രസിദ്ധീകരിക്കും

  തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വൈകിട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. വൊക്കേഷണല്‍ ഹയർ സെക്കന്ററി ഫലവും മേയ് 9 നുണ്ടാകും. കഴിഞ്ഞ തവണത്തേക്കാള്‍ 11 ദിവസം മുൻപ് ഇത്തവണ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനമുണ്ടാകും. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം […]

ലയൺസ് ഡിസ്ട്രക്റ്റ് 318 ബി യുടെ ഡിസ്ട്രിക്ട് കൺവെൻഷനും ഗവർണർ തെരഞ്ഞെടുപ്പും മെയ് 5 – ന്  കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും.

  കോട്ടയം :കോട്ടയം, പത്തനംതിട്ട : ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രക്റ്റ് 318 ബി യുടെ ഡിസ്ട്രിക്ട് കൺവെൻഷനും 2024 – 25 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മെയ് അഞ്ചിന് രാവിലെ 9 30ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും കൺവെൻഷൻ ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർ വി.പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ കോശി അദ്ധ്യക്ഷത വഹിക്കും’.ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ മുഖ്യാതിഥി ആയിരിക്കും 2024 25 വർഷത്തേക്കുള്ള ഡിസ്ട്രിക്ട് […]

മണർകാട് കാർണിവൽ മെയ് ഒന്നിന് തുടക്കം: പ്രധാന ആകർഷണം ഭക്ഷ്യ മേള, അമ്യൂസ്മെന്റ് പാർക്ക്

  മണർകാട്: മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ, 12 നാൾ നീളുന്ന ആഘോഷത്തിന്റെ ഭാഗമായ കർണിവൽ ഒരുങ്ങുന്നു. കാർണിവലിന് 2024 മെയ് ഒന്നിന് തുടക്കം കുറിക്കും. പ്രധാന ആകർഷണം വിവിധ ഇനം രുചികളാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രുചികളും കുട്ടനാട്ടിൽ നിന്ന് കായൽ കയറിയ ഭക്ഷ്യ വിഭവങ്ങളും തയ്യാർ. പല തരം രുചി ഭേദങ്ങളാണ് ഭക്ഷമേളയാണ് കാർണിവലിന്റെ പ്രധാന ആകർഷണം. അമേരിക്കൻ അറബിക് ഇറാനിയൻ തുടങ്ങിയ വിദേശ രുചികളും നാടൻ വിഭവങ്ങളും വിളമ്പുന്ന പത്തിലധികം ഫുഡ്‌ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (30 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (30 /04/2024) 1st Prize-Rs :75,00,000/- SL 720388 (THIRUVANANTHAPURAM)   Cons Prize-Rs :8,000/- SA 720388 SB 720388 SC 720388 SD 720388 SE 720388 SF 720388 SG 720388 SH 720388 SJ 720388 SK 720388 SM 720388   2nd Prize-Rs :10,00,000/- SL 968475 (GURUVAYOOR)   3rd Prize-Rs :5,000/- 0604 1262 2018 2063 3123 3153 […]