play-sharp-fill

കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ തൈറോയ്ഡ് ക്യാമ്പ് ഏപ്രിൽ 6ന്; ഉടൻ രജിസ്റ്റർ ചെയ്യാം….

കോട്ടയം: കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഏപ്രിൽ 6ന് സൗജന്യ തൈറോയ്ഡ് ക്യാമ്പ് ഒരുക്കുന്നു. വിട്ടുമാറാത്ത ക്ഷീണം, ഉറക്കം, അമിത വണ്ണം, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേടുകൾ, വിഷാദം, കിതപ്പ്, വന്ധ്യത തുടങ്ങിയ രോഗങ്ങൾക്ക് സൗജന്യ ക്യാമ്പ് രാവിലെ 10 മുതൽ 1 വരെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനമായി വിളിക്കു : 04812941000, 9072726190

കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക സമർപ്പിച്ചു

  കോട്ടയം :ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്‌ടർ വി.വിഗ്നേശ്വരിക്കാണ് പത്രിക നൽകിയത്. ഇന്ന് മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. മന്ത്രി വി. എൻ വാസവൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി, ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി ബിനു എന്നിവരോടൊപ്പം എത്തിയാണ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക നൽകിയത്. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് നേതാക്കന്മാർക്കും, പ്രവർത്തകർക്കുമൊപ്പം പ്രകടനമായി […]

വിജിലൻസ് റെയ്ഡിൽ കുട്ടനാട്ടിലെ ഷാപ്പിൽ ലൈസൻസ് ഇല്ലാത്ത കള്ള് വില്പന കണ്ടെത്തി

ആലപ്പുഴ : കുട്ടനാട്ടില്‍ കള്ള് ഷാപ്പുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍.പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പിന്റെ മാനേജർ ആയിട്ടുള്ള ബിനോഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ലൈസൻസില്ലാതെ ആയിരുന്നു ഇയാൾ കള്ളിൽ വിൽപ്പന നടത്തിയിരുന്നത്. അളവില്‍ കൂടുതല്‍ കള്ള് സംഭരണം കണ്ടെത്തിയ ഷാപ്പുകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്‌സൈസ് കേസെടുത്തിട്ടുണ്ട്. അളവില്‍ കൂടുതല്‍ കള്ള് ഷാപ്പുകളില്‍ സംഭരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. ഇതിനിടെയാണ് ലൈസന്‍സില്ലാതെ ഷാപ്പ് പ്രവര്‍ത്തിക്കുന്നത് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ബിനേഷിനെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ആറ് […]

മേവെള്ളൂർ ഗുരുദേവക്ഷേത്രത്തിൽ 18-ആമതു പ്രതിഷ്ഠാവാർഷിക സമ്മേളനം

തലയോലപറമ്പ്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 6010- നമ്പർ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ18-ആമത് പ്രതിഷ്ഠാവാർഷികാഘോഷങ്ങൾ യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബുഭദ്രദീപം തെളിയിച്ച്ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ വി ടി അജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അച്ചു ഗോപി സ്വാഗതം ആശംസിച്ചു. യൂണിയൻ കൗൺസിലർ യൂ എസ് പ്രസന്നൻ സംഘടനാ സന്ദേശം നൽകി. വനിതാ സംഘം കൗൺസിലർ ആശ അനീഷ്, സി ടി സിബി, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അക്ഷയ് കെ എസ്,അജിൽ പി. […]

ലോകത്തിലെ ഏറ്റവും ശക്തമായ എംആർഐ സ്കാനർ മനുഷ്യ മസ്തിഷ്കത്തിൻ്റെ ആദ്യ ചിത്രങ്ങള്‍ എടുത്തു.

ഫ്രാൻസ് :ഫ്രാൻസിലെ ആറ്റോമിക് എനർജി കമ്മീഷനിലെ (സിഇഎ) ഗവേഷകർ 2021-ല്‍ ഒരു മത്തങ്ങ സ്കാൻ ചെയ്യാൻ ആദ്യമായി യന്ത്രം ഉപയോഗിച്ചു. എന്നാല്‍ ആരോഗ്യ വിദഗ്ദ്ധർ അടുത്തിടെ മനുഷ്യരെ സ്കാൻ ചെയ്യാൻ പച്ചക്കൊടി കാട്ടിയിരുന്നു. സ്കാനർ സൃഷ്ടിച്ച കാന്തികക്ഷേത്രം 11.7 ടെസ്ലയാണ്. ഇത് കണ്ടുപിടുത്തക്കാരനായ നിക്കോള ടെസ്‌ലയുടെ പേരിലുള്ള അളവെടുപ്പ് യൂണിറ്റാണ്. സാധാരണയായി മൂന്ന് ടെസ്ലയില്‍ കവിയാത്ത ആശുപത്രികളിലെ സാധാരണയായി ഉപയോഗിക്കുന്ന എംആർഐകളേക്കാള്‍ 10 മടങ്ങ് കൃത്യതയോടെ ചിത്രങ്ങള്‍ സ്കാൻ ചെയ്യാൻ ഈ പവർ മെഷീനെ അനുവദിക്കുന്നു. ഒരു കമ്ബ്യൂട്ടർ സ്ക്രീനില്‍, Iseult എന്ന് വിളിക്കപ്പെടുന്ന […]

സംസ്ഥാനത്ത് ഇന്ന് (03/04/2024) സ്വര്‍ണ്ണവിലയില്‍ വര്‍ധന; സ്വർണ്ണം ഗ്രാമിന് 75 രൂപ കൂടി 6410 രൂപയിലെത്തി; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. സ്വർണ്ണം ഗ്രാമിന് 75 രൂപ കൂടി 6410 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51280 രൂപ. സ്വർണ വില അറിയാം അരുൺസ് മരിയ ഗോൾഡ് ഗ്രാമിന് – 6410 പവൻ – 51280

ചില്ലറ നൽകിയില്ല; 68 – കാരൻ വയോധികനെ സ്വകാര്യ ബസില്‍ നിന്ന് ചവിട്ടി പുറത്താക്കി

    തൃശൂർ: സ്വകാര്യ ബസിൽ ചില്ലറ നൽകാത്തതിനെ തുടർന്ന് 68- കാരനായ വയോധികനെ ചവിട്ടി പുറത്താക്കിയതിൽ പരാതി. തൃശൂര്‍ കരുവന്നരിലാണ് സംഭവം. കരുവന്നൂർ സ്വദേശി പവിത്രനെ (68) ആണ് ഇരിങ്ങാലക്കുടയില്‍ സര്‍വീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടര്‍ രതീഷ് ചവിട്ടിപുറത്താക്കി പരിക്കേൽപ്പിച്ചത്. ചവിട്ടേറ്റ് പവിത്രന്‍ റോഡിലേയ്ക്ക് തലയടിച്ച്‌ വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചു. പരിക്കേറ്റ പവിത്രനെ ഉടന്‍ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്കും മാറ്റി. ബസിനെയും കണ്ടക്ടറെയും ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു.  

പരിപ്പ് പുത്തൻകരിയിൽ പരേതനായ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (91) നിര്യാതയായി.

  പരിപ്പ്: പുത്തൻകരിയിൽ പരേതനായ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (91) നിര്യാതയായി. സംസ്കാരം ഇന്ന് (03-04-24) ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് ചെങ്ങളം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിബി, മാഷി, ഷൈല, സിജിമോൻ, ജ്യോതി. മരുമക്കൾ: ബീന, ജോർജ്ജ്, സന്തോഷ്, ഗ്രേസി, സിജോ.

യുവാവിനേയും യുവതിയേയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പട്ടാമ്പി :റെയില്‍വേ സ്റ്റേഷനും കാരക്കാട് റെയില്‍വേ സ്റ്റേഷനുമിടയില്‍ കീഴായൂര്‍ രണ്ടാം കട്ടിയില്‍ യുവാവിനേയും യുവതിയേയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കാട് .തിരുവനന്തപുരം വന്ദേഭാരത് തീവണ്ടി കടന്നുപോകവേ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പശ്ചിമബംഗാള്‍ ജല്‍പൈ ഗുരി സുലൈ സര്‍ക്കാരിന്റെ മകന്‍ പ്രദീപ് സര്‍ക്കാര്‍ (30), വെസ്റ്റ് ബംഗാള്‍ കാദംബരി നോബിന്‍ റോയുടെ മകള്‍ ബിനോട്ടി റോയ് എന്നിവരാണ് മരിച്ചത്. കാരക്കാട് റെയില്‍വേ സ്റ്റേഷനടുത്തായാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പട്ടാമ്ബി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പട്ടാമ്ബി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. […]

വികസനത്തിൽ ബേജാറായിട്ട് കാര്യമില്ല ; ആരു അള്ളൂവച്ചാലും കോഴിക്കോട് സ്റ്റേഡിയം നടപ്പിലാക്കും എന്ന് മുഹമ്മദ്‌ റിയാസ് മന്ത്രി

കോഴിക്കോട് : കുറച്ചുകാലങ്ങളായി കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ വല്ലാത്ത ബേജാറാണ്.മണ്ഡലത്തിലെ സർക്കാരിൻറെ വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്ഥാനാർത്ഥിക്ക്  തലവേദന ഉണ്ടാക്കുകയാണ്. പറഞ്ഞിരിക്കുന്നത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ്.കോഴിക്കോട് ജില്ലയിലെ സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായി കണക്കാക്കുന്നതാണ് കോഴിക്കോട് സ്റ്റേഡിയം.എന്നാൽ ഇതിനെതിരെ ആദ്യം മുതൽക്കേ കുത്തിതിരിപ്പുകൾ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുകയാണ് യുഡിഎഫും യുഡിഎഫ് സാരഥികളും. കഴിഞ്ഞ 15 വർഷത്തെ യുഡിഎഫിന്റെ ഭരണത്തെ തീർത്തും ചോദ്യം ചെയ്യുന്ന രീതിയിൽ ആയിരുന്നു മന്ത്രി സംസാരിച്ചത്.കാരണം കഴിഞ്ഞ 15 വർഷക്കാലത്ത് എടുത്തു […]