play-sharp-fill

ഭൂമി പണയത്തിന് ചെലവുകൂടും; കേസുകൾക്കും ഫീസ് ഉയരും ; റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും ; ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാന ധനമന്ത്രി കെ എൻ ബാല​ഗോപാൽ ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതൽ പ്രാബല്യത്തിൽ വരും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും. പാട്ടക്കരാറിന് ന്യായവില അനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി നിലവിൽ വരും. റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും. സ്വയം വൈദ്യുതി ഉൽ‌പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്നും 15 പൈസയായി ഉയരും. ടൂറിസ്റ്റ് ബസ് നികുതി കുറയും. സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് […]

പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി വിശ്വാസികൾ ; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രത്യാശയുടെ നിറവില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. സ്‌നേഹത്തിന്റെയും പ്രത്യാശയുടേയും തിരുനാളായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചാരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്. പ്രത്യാശയുടെ സന്ദേശം പകരുന്ന ഈസ്റ്റര്‍ അമ്പതുനോമ്പാചരണത്തിന്റെ സമാപനം കൂടിയാണ്. ഗാഗുൽത്താമലയിലേക്കുള്ള ക്രിസ്തുവിന്‍റെ പീഡാനുഭവയാത്രയുടെ ഓർമയിൽ വിവിധ മലകളിലേക്കും കുരിശടികളിലേക്കുമാണ് ‘കുരിശിന്‍റെ വഴി’ നടത്തിയത്. കുരിശ് ആരാധന, കയ്പുനീർ കുടിക്കൽ എന്നിവ ദുഃഖവെള്ളി ആചരണത്തിന്‍റെ ഭാഗമായി നടത്തിയിരുന്നു. യാക്കോബായ, ഓർത്തഡോക്സ് […]

പന്ത്രണ്ടുവയസുകാരിയെ മുഖത്ത് സ്പ്രേ അടിച്ച് കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ നിന്നും തട്ടിക്കൊണ്ട് പോകാൻ ശ്രമം; ഒരു നാടോടി സ്ത്രീ പൊലീസ് പിടിയിൽ; സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ്

സ്വന്തം ലേഖകൻ  കാഞ്ഞിരപ്പള്ളി: പന്ത്രണ്ടുവയസുകാരിയെ നാടോടി സ്ത്രീകള്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. മുഖത്ത് സ്പ്രേ അടിച്ച ശേഷം കൈയില്‍ കയറി പിടിച്ചതായി കുട്ടി കാഞ്ഞിരപ്പള്ളി പോലീസിനു മൊഴി നല്‍കി. കുട്ടിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് പാറത്തോടാണ് സംഭവം. പാറത്തോട് ജംഗ്ഷനിലെ കടയില്‍ പോയി മടങ്ങുകയായിരുന്ന കുട്ടി ദേശീയപാതയില്‍നിന്നു വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നുപോകുമ്ബോള്‍ രണ്ട് നാടോടി സ്ത്രീകള്‍ മുഖത്ത് സ്പ്രേ അടിച്ച ശേഷം കൈയില്‍ കയറി പിടിച്ചതായി കുട്ടി കാഞ്ഞിരപ്പള്ളി പോലീസിനു മൊഴി നല്‍കി. കുതറി മാറിയ താൻ […]

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു ; കോട്ടയം ജില്ലയിൽ ചൂട് അതിതീവ്രതയിലേയ്ക്ക് ; ഇന്നലെ രേഖപ്പെടുത്തിയത് 37.2 ഡിഗ്രിസെൽഷ്യസ് താപനില ; ഏപ്രില്‍ 03 വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില ; ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കും സാധ്യത

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ ചൂട് അതിതീവ്രതയിലേയ്ക്ക്. ഇന്നലെ രേഖപ്പെടുത്തിയത് താപനില. 37.2 ഡിഗ്രി സെൽഷ്യസാണ്. ചുട്ടുപൊള്ളുന്ന വേനലുണ്ടാക്കുന്ന ആഘാതത്തി​ൽ നി​ന്ന് അകന്നു നി​ൽക്കണമെന്നാണ് ദുരന്ത നി​വാരണ വകുപ്പി​ന്റെ മുന്നറി​യി​പ്പ്. ഏപ്രില്‍ 03 വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ […]

പിറന്നാൾ ദിനത്തിൽ ഓൺലെെനിൽ നിന്ന് വാങ്ങിയ കേക്ക് കഴിച്ചു; പിന്നാലെ 10വയസുകാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ചണ്ഡീഗഡ്: ഭക്ഷ്യ വിഷബാധയേറ്റ് 10വയസുകാരി മരിച്ചെന്ന് ബന്ധുക്കൾ. പഞ്ചാബ് സ്വദേശിനിയായ മാൻവിയാണ്(10) മരിച്ചത്. മാർച്ച് 24ന് വെെകുന്നേരമാണ് സംഭവം നടന്നത്. മാൻവിയുടെ പിറന്നാളിന് പട്യാലയിലെ ഒരു ബേക്കറിയിൽ നിന്ന് ഓൺലെെനായാണ് കേക്ക് വാങ്ങിയത്. ഇത് കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതായി കുട്ടിയുടെ മുത്തച്ഛൻ പറഞ്ഞു. ഏഴ് മണിക്കാണ് കുട്ടി കേക്ക് മുറിക്കുന്നത്. രാത്രി 10 മണിയോടെ കുടുംബത്തിലെ എല്ലാവർക്കും ഛർദിയും ദാഹവും അനുഭവപ്പെട്ടു. പിന്നാലെ മാൻവി വെള്ളം കുടിച്ച ശേഷം ഉറങ്ങാൻ പോയി. രാവിലെ ആയപ്പോൾ കുട്ടിയുടെ ആരോഗ്യനില […]

പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ പാപ്പാന്മാർ തമ്മിൽ സംഘർഷം ; കോട്ടയം സ്വദേശിയായ പാപ്പാന് പരിക്ക്

സ്വന്തം ലേഖകൻ തൃശ്ശൂർ: തൃശ്ശൂരിൽ പാപ്പാന്മാർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഒരാൾക്ക് പരിക്ക്. കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടയാണ് സംഭവം. പാപ്പാൻമാരിലൊരാളായ കോട്ടയം സ്വദേശി ബിജിക്ക് ആണ് പരിക്കേറ്റത്. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കള്ളുചെത്ത് തൊഴിലാളി ഇനി പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ; കള്ളുചെത്തും പ്രസിഡന്‍റ് സ്ഥാനവും കെ.കെ. ശശികുമാറിന്‍റെ കൈകളില്‍ സുരക്ഷിതം 

സ്വന്തം ലേഖകൻ കോട്ടയം: പഞ്ചായത്ത് പ്രസിഡന്‍റായെങ്കിലും സ്വന്തം തൊഴില്‍ വിട്ടുകളയാൻ തയാറല്ല കെ.കെ. ശശികുമാർ. കള്ളുചെത്താണ് ശശികുമാറിന്‍റെ ഉപജീവനമാർഗം. 14-ാം വയസില്‍ ചെത്തുതൊഴില്‍ തുടങ്ങിയ ശശികുമാർ തൊഴിലില്‍ 52 വർഷം പിന്നിടുകയാണ്. രാവിലെ 6.30 മുതല്‍ 8.30 വരെ അഞ്ചു പനകളില്‍ കയറി കള്ളു ചെത്തും. തിരികെ വീട്ടിലെത്തിയാലുടൻ വേഷംമാറി പൊതുപ്രവർത്തനത്തിനിറങ്ങും. വൈകുന്നേരവും ഒരു മണിക്കൂർ ചെത്തുതൊഴിലില്‍ ഏർപ്പെടും. പഞ്ചായത്ത് മെംബറായിരുന്നപ്പോഴും ഇതിന് മാറ്റമുണ്ടായിരുന്നില്ല. ഇന്നലെ പ്രസിഡന്‍റായി തെരഞ്ഞെടുത്തെങ്കിലും ഇതില്‍ മാറ്റം വരുത്തുകയില്ലെന്നു ശശികുമാർ പറയുന്നു. പഞ്ചായത്തിലെ രണ്ടാം വാർഡംഗമാണ് ഇദ്ദേഹം. സിപിഎം പാറത്തോട് […]

നിസ്സാർ പാമ്പാടി വിടവാങ്ങി ; വിടവാങ്ങിയത് നാടിൻ്റെ എല്ലാമായ രക്ഷാപ്രവർത്തകൻ

സ്വന്തം ലേഖകൻ പാമ്പാടി: നാടിനെ കണ്ണീരിലാഴ്ത്തി നിസ്സാർ പാമ്പാടി വിടവാങ്ങി കെ കെ റോഡിൽ എത് സമയത്തും വാഹന അപകടം ഉണ്ടായാൽ തൻ്റെ സ്വന്തം വാഹനം ആംബുലൻസ് ആക്കി അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്ന രക്ഷാ പ്രവർത്തകനായിരുന്നു നിസ്സാർ . തൻ്റെ വാഹനം പോലും രക്ഷാപ്രവർത്തനത്തിന് ഉതകും വിധം സംവിധാനം ചെയ്തതായിരുന്നു നിസ്സാർ അപകടസ്ഥലങ്ങളിൽ രക്ഷകനായി എത്തിയിരുന്നത് റോഡിൽ പൊലിയേണ്ടിയിരുന്ന നൂറ് കണക്കിന് ജീവനുകൾ നിസ്സാറിൻ്റെ ഇടപെടൽ മൂലം ജീവിതത്തിലേയ്ക്ക് തിരികെ വന്നിട്ടുണ്ട് പ്രളയകാലത്തും നിസ്സാറിൻ്റെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്, ഹൃദയ സംബന്ധമായ […]

യാത്രക്കാർ ശ്രദ്ധിക്കുക ; കോട്ടയം മെഡിക്കൽ കോളേജിന് മുൻവശത്ത് ഭൂഗർഭ പാതയുടെ നിർമ്മാണം ; ഏപ്രില്‍ രണ്ടു മുതല്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് മുൻവശത്ത് ഭൂഗർഭ പാതയുടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ രണ്ടുമുതൽ ആർപ്പൂക്കര അമ്മഞ്ചേരി റോഡിൽ മെഡിക്കൽ കോളേജിന് മുൻഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂർത്തിയാകുന്നതുവരെ പൂർണമായി നിരോധിച്ചിരിക്കുന്നു. ഇതുവഴി പോകേണ്ട പൊതു യാത്രാവാഹനങ്ങൾ ആംബുലൻസ് എന്നിവ ആർപ്പൂക്കര ബസ് സ്റ്റാൻഡിന്റെ ഉള്ളിൽ കൂടിയും മറ്റു ചെറുവാഹനങ്ങൾ കുടമാളൂർ മാന്നാനം റോഡ് വഴിയും പോകേണ്ടതാണ്.

ഐടി ഉദ്യോഗസ്ഥനില്‍ നിന്നും ഓണ്‍ലൈനില്‍ 41 ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ കോഴിക്കോട്: വടകരയില്‍ ഐടി ഉദ്യോഗസ്ഥനില്‍നിന്നും ഓണ്‍ലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്. ബാലുശേരി സ്വദേശിയായ യുവാവിന്റെ കയ്യില്‍ നിന്നാണ് വിവിധ ഘട്ടങ്ങളിലായി പണം തട്ടിയെടുത്തത്. തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഓണ്‍ലൈന്‍ വഴി പാര്‍ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ പണം നിക്ഷേപിച്ചാണ് ഐടി ഉദ്യോഗസ്ഥന്‍ കെണിയില്‍പ്പെട്ടത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത ലാഭം കൃത്യമായി കിട്ടിയപ്പോള്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഇതു […]