play-sharp-fill

കോട്ടയം മെഡിക്കൽ കോളേജിനു സമീപം വൻ തീപിടുത്തം ; ഒരു കട പൂർണ്ണമായും മൂന്ന് കടകൾ ഭാഗികമായും കത്തി നശിച്ചു

  കോട്ടയം:  മെഡിക്കൽ കോളേജിനു സമീപം വൻ തീപിടുത്തം. കോളേജിൽ സമീപത്തെ ബസ് സ്റ്റാൻഡിന് മുൻപിലുള്ള തോട്ടത്തിൽ എന്ന കടയിലാണ് തീ പിടത്തമുണ്ടായത് അത് പിന്നീട്  സമീപത്തുള്ള മൂന്ന് , നാല് കടകളിലേക്ക്  വ്യാപിക്കുകയായിരുന്നു. നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഒമ്പതരയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. പതിനെഞ്ചിലേറെ ഷോപ്പുകൾ ഉള്ള കോംപ്ലക്സിലാണ് തീ പിടിത്തമുണ്ടായത്. അഞ്ചോളം  ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ്  തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സഹകരണ രജിസ്ട്രേഷൻ തുറമുഖ വകുപ്പ് മന്ത്രി വി.എൻ […]

വിസ വാഗ്ദാന  തട്ടിപ്പ്  : നിരവധി മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കോട്ടയം ബ്രഹ്മമംഗലം സ്വദേശിനി അഞ്ജന പണിക്കർക്കെതിരെ പരാതികളുടെ കുത്തൊഴുക്ക്

  കോട്ടയം: നിരവധി മലയാളികളിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോട്ടയം ബ്രഹ്മംഗലം സ്വദേശിനി അഞ്ജന പണിക്കർക്കെതിരെ പരാതികളുടെ കുത്തൊഴുക്ക്. കേരളത്തിലെ വിവിധയിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ അഞ്ജനെക്കതിരെ പരാതികൾ നിരവധിയാണ്. കഴിഞ്ഞ ദിവസം രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബു പരാതിയുമായി രംഗത്ത് വന്നത്. ഡിനിയായുടെ പിതാവിന്റെ അനിയൻ്റെ മകനും മകളും യുകെയിലുണ്ടെന്നും, അവരുടെ പരിചയക്കാരായ മലയാളികള്‍ കേരളത്തില്‍ നിന്ന് യുകെയില്‍ എത്തിയത് അഞ്ജന പണിക്കർ വഴിയാണ് എന്ന് അറിയിക്കുകയും അവർ അഞ്ജനയുടെ ഫോണ്‍ നമ്ബർ നല്‍കുകയും ഫോണിലൂടെ പരിചയപ്പെട്ട സംസാരിക്കുകയും ബ്രഹ്മപുരത്തെ അഞ്ജനയുടെ […]

“ക്ഷമിക്കണം ചേച്ചി, എനിക്കു പോകണം”; കോളേജിൽ ലൈംഗിക പീഡനത്തിന് ഇരയായ വിദ്യാർത്ഥി ജീവനൊടുക്കി

ഹൈദരാബാദ് :  ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി കോളേജ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. പീഡന വിവരം വീട്ടിൽ അറിയിച്ചതിനു ശേഷമാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. പീഡിപ്പിച്ചവർ ഫോട്ടോയും, വീഡിയോയും എടുത്തുണ്ടെന്നും, ഇത് സാമൂഹിക മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വിദ്യാർത്ഥി പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കോളജില്‍നിന്ന് വ്യാഴാഴ്ച രാത്രി 10 മണിക്കു വീട്ടില്‍ അറിയിച്ചു. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.50ന് കുടുംബത്തോടു പെണ്‍കുട്ടി ആരും വിഷമിക്കേണ്ടെന്ന് […]

ഐടി ഉദ്യോഗസ്ഥനിൽ നിന്നും ഓൺലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

  കോഴിക്കോട്: വടകരയിൽ ഐ ടി ഉദ്യോഗസ്ഥനിൽ നിന്ന്41ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ഓൺലൈൻ വഴിയാണ് യുവാവ് പണം തട്ടിയത്. കൂത്തുപറമ്പ് മാളൂർ കരേറ്റ ജാസ് വിഹാറിൽ ഷഹൽ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്. കരിപ്പാലത്ത് ബാലുശ്ശേരി സ്വദേശിയിൽ നിന്നാണ് ഘട്ടം ഘട്ടം ആയി പണം തട്ടിയെടുത്തത്.   പാർട്ട് ടൈം സ്കീമിന്റെ പേരിലാണ് ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടിയെടുത്തത്. ആദ്യമൊക്കെ പറഞ്ഞ ലാറം കിട്ടിയെങ്കിലും തുടരെ ഉദ്യോഗസ്ഥന്റെ മുഴവൻ പണവും നഷ്ടമായി. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥൻ പോലീസിൽ പരാതി ബോധിപ്പിച്ചത്. സൈബർ […]

കുമരകത്ത് ആളൊഴിഞ്ഞ റിസോർട്ടിൽ വൻ തീപിടിത്തം

കോട്ടയം : കുമരകം പള്ളിച്ചിറയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 8 മണിയോടെയാണ് പള്ളിച്ചിറയിലെ ആളൊഴിഞ്ഞ റിസോർട്ടിൽ  അഗ്നിബാധ ഉണ്ടായത്. വഴി യാത്രക്കാരാണ് റിസോർട്ടിൽ നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. ഇവർ കുമരകം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കോട്ടയത്തെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. റിസോർട്ടിൽ ഇപ്പോൾ താമസക്കാരില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. റിസോർട്ടിലെ മുറികൾ ഉപകരണങ്ങൾ എല്ലാം കത്തിനശിച്ച നിലയിലാണ്, ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പട്ടാഴിമുക്ക് കാർ അപകടം : മനപ്പൂര്‍വം സൃഷ്ടിച്ചതെന്ന് പരിശോധനാ റിപ്പോര്‍ട്ട്

അടൂർ : പട്ടാഴിമുക്ക് അപകടം മനപ്പൂര്‍വം സൃഷ്ടിച്ചതെന്ന് ആര്‍ടിഒ എന്‍ഫോഴ്‌സുമെന്റിന്റെ പരിശോധനാ റിപ്പോര്‍ട്ട്. അപകടത്തിലായ കാര്‍ അമിതവേഗത്തില്‍ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. തെറ്റായ ദിശയില്‍ നിന്നുമാണ് കാര്‍ ഇടിച്ചു കയറിയത്. ഇരുവരും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. ലോറിയുടെ നിയമവിരുദ്ധമായ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടി. ക്രാഷ് ബാരിയറില്‍ ഇടിച്ചാണ് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നത്. ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും. തുമ്പമണ്‍ നോർത്ത് ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രൻ(37), […]

അടൂർ കടമ്പനാട് വില്ലേജ് ഓഫിസർ ജീവനൊടുക്കിയത് സമ്മർദം മൂലം ; ആർഡിഒ അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് കൈമാറി ; റിപ്പോർട്ട് തയ്യാറാക്കിയത് ബന്ധുക്കളും സഹപ്രവർത്തകരുമടക്കം ഇരുപതോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച്

സ്വന്തം ലേഖകൻ അടൂർ: പത്തനംതിട്ടയിലെ അടൂർ കടമ്പനാട് വില്ലേജ് ഓഫിസർ മനോജ് ജീവനൊടുക്കിയത് സമ്മർദം മൂലമെന്ന് ആർഡിഒ റിപ്പോർട്ട്. മണ്ണുമാഫിയ ബന്ധമുള്ള സിപിഎം പ്രാദേശിക നേതാക്കളാണ് മരണത്തിന് കാരണമെന്ന് ഓഫിസറുടെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മനോജിന് സമ്മർദമുണ്ടായിരുന്നുവെന്നാണ് ആർഡിഒ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ആരുടെയും പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ബന്ധുക്കളും സഹപ്രവർത്തകരുമടക്കം ഇരുപതോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്ഥലംമാറി കടമ്പനാട്ട് എത്തിയ മനോജ് അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പത്തനംതിട്ട ജില്ലാ […]

ശുചിമുറിയില്‍ ചാരായം വാറ്റി വില്‍പ്പന ; അനധികൃതമായി സൂക്ഷിച്ച അഞ്ചു ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ 

സ്വന്തം ലേഖകൻ  ഇടുക്കി: ഇടുക്കി കമ്പംമേട്ടില്‍ ശുചിമുറിയില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന ആള്‍ പിടിയില്‍. അച്ചക്കട മന്ത്രക്കൊടിയില്‍ ദിലീപ് കുമാര്‍ ആണ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വിനോദ് അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കമ്പംമേട്ടില്‍ അനധികൃതമായി വാറ്റുകേന്ദ്രം പ്രവര്‍ത്തിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വാറ്റുകേന്ദ്രം തേടിയിറങ്ങിയ ഉദ്യോഗസ്ഥരെത്തിയത് ദിലീപിന്റെ ശുചിമുറിയിലാണ്. അവിടെ നിന്നും അനധികൃതമായി സൂക്ഷിച്ച അഞ്ചു ലിറ്റര്‍ ചാരായവും വാറ്റ് […]

മയിലുകള്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ കൂടുതൽ സന്തോഷിക്കണ്ട ; നാട് വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയെന്ന് വിദഗ്ധർ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മുൻകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മയിലുകള്‍ എത്തുന്നുണ്ട്. വളരെ ഭംഗിയുള്ള മയിലുകള്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ സന്തോഷിക്കാൻ വരട്ടെ. മയിലുകള്‍ നാട്ടിലേക്കെത്തുന്നത് വലിയൊരു പ്രകൃതിദുരന്തത്തിന്റെ സന്ദേശവുമായാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നാട് വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് മയിലുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതെന്ന് കേരള കാർഷിക സർവകലാശാല വന്യജീവി പഠനവിഭാഗത്തിന്റെ റിപ്പോർട്ടില്‍ പറയുന്നു. വൈല്‍ഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് എന്നിവയടക്കം 13 സ്ഥാപനങ്ങളാണ് പഠനം നടത്തിയത്. 1963 ല്‍ ദേശീയ പക്ഷിയായി മയിലിനെ പ്രഖ്യാപിച്ച്‌ സംരക്ഷണം ഉറപ്പാക്കിയതും എണ്ണത്തില്‍ വർദ്ധനയുണ്ടാക്കിയിട്ടുണ്ട്. […]

ലോക്സഭ തെരഞ്ഞെടുപ്പ് : പെരുമാറ്റചട്ട ലംഘനം ;സി വിജിൽ ആപ്ലിക്കേഷനിലൂടെ കോട്ടയം ജില്ലയിൽ ലഭിച്ചത് 1333 പരാതികൾ ; പരാതികളിലേറെയും പൊതു സ്ഥലങ്ങളിൽ പതിച്ച പോസ്റ്ററുകൾ, ബാനറുകൾക്കെതിരെ

സ്വന്തം ലേഖകൻ കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ജില്ലയിൽ ഇതിനോടകം ലഭിച്ചത് 1333 പരാതികൾ. പൊതു സ്ഥലങ്ങളിൽ പതിച്ച പോസ്റ്ററുകൾ, ബാനറുകൾ എന്നിവയ്ക്കെതിരെയാണ് പരാതികളിലേറെയും. ആപ്ലിക്കേഷൻ വഴി ലഭിച്ച പരാതികൾ എല്ലാം പരിഹരിച്ചു. കലക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസിനോടു ചേർന്നാണ് സി-വിജിൽ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. മദ്യം, ലഹരി, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രചാരണ നടപടികൾ, പെയ്ഡ് വാർത്തകൾ, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, […]