play-sharp-fill

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിയുടെ ശിക്ഷ ഹൈക്കോടതി ശരി കൊണ്ടു.

കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിയുടെ ശിക്ഷ കോടതി ശരിവെച്ചു. എന്നാൽ കോടതി വിധിച്ച ശിക്ഷ 2 വർഷം കഠിനതടവായി ജസ്റ്റന്മാരായ പി.ബി സുരേഷ്കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് കുറിച്ചു.വികാരിയെ ഒളിവിൽ പോവാൻ സഹായിച്ച വികാരിയുടെ സഹോദരനെ കോടതി വെറുതെ വിട്ടു. 2014 – 2015 കാലയളവിൽ തൃശൂർ ജില്ലയിലെ പള്ളിൽ വികാരിയാരുന്ന ഫാ. എഡ്വിൻ ഫിഗരസ് , ഇടവകാംഗമായ പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തുടർന്ന് എറണാകളം പോക്സോ കോടതി ഫാ. ഫിഗരസിനു ജീവപര്യന്തം ശിക്ഷ വിധിച്ചു. […]

കിംസ്ഹെൽത്ത് ആശുപത്രിയിൽ പൾസ് പോളിയോ ഇമ്മ്യൂനണൈസേഷൻ പ്രോഗ്രാം; മാർച്ച്‌ 3ന്

  കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മാർച്ച്‌ 3ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ സൗജന്യ പൾസ് പോളിയോ വിതരണം ചെയുന്നു. 5 വയസ് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും നൽകും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനമായി വിളിക്കു : 04812941000, 9072726190

11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി : അമ്മയും കാമുകനും അറസ്റ്റിൽ

  മലപ്പുറം: പതിനൊന്ന് മാസമുള്ള കുഞ്ഞിനെ തമിഴ്നാട് സ്വദേശികളായ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. തിരൂരിലാണ് സംഭവം, മൂന്ന് മാസത്തിന് മുൻപാണ് സംഭവം നടന്നിരിക്കുന്നുവെന്നാണ് പോലീസിന്റെ നിഗമനം. തമിഴ് നാട് സ്വദേശികളായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളിലെരാൾ കഴിഞ്ഞ ദിവസം കണ്ടമ്പോൾ കുട്ടി ഇവരുടെ കയ്യിൽ ഇല്ലായിരുന്നു. ഇതേ തുടർന്ന് ബന്ധു പോലീസിനെ വിവരം അറിയി ക്കുകയായിരുന്നു.പ്രതികളെ പോലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കി. കാമുകന്റെ പിതാവിനെയും മാതാവിനെയും സംശാസ്പദമായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂന്ന് മാസം മുൻപാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് തിരൂരിലെത്തിയത്.

കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ തൈറോയ്ഡ് ക്യാമ്പ് ; മാർച്ച്‌ 2 ന്

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മാർച്ച്‌ 2ന് സൗജന്യ തൈറോയ്ഡ് ക്യാമ്പ് ഒരുക്കുന്നു. വിട്ടുമാറാത്ത ക്ഷീണം, ഉറക്കം, അമിത വണ്ണം, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേടുകൾ, വിഷാദം, കിതപ്പ്, വന്ധ്യത തുടങ്ങിയ രോഗങ്ങൾക്ക് സൗജന്യ ക്യാമ്പ് രാവിലെ 10:00 മുതൽ 1:00 വരെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനമായി വിളിക്കു : 04812941000, 9072726190

സിദ്ധാര്‍ത്ഥിന്റെ മരണം എസ്.എഫ്.ഐ നടത്തിയ കൊലപാതകം; രമേശ് ചെന്നിത്തല

ചെന്നിത്തല: വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ എസ്.എഫ്.ഐ നടത്തിയത് കൊലപാതകമാണെന്നും ഇത് തേച്ചുമായ്ച് കളയാനാണ് ഇപ്പോഴത്തെ ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നാട്ടിലേക്ക് വന്ന കുട്ടിയെ തിരിച്ച്‌ വിളിച്ചാണ് എസ്.എഫ്.ഐ നേതാക്കള്‍ മർദ്ദിച്ചത്. മരിച്ചുവെന്ന് ഉറപ്പ് വരുത്തി റൂമില്‍ കെട്ടിതൂക്കി എന്നാണ് കുടുംബത്തിന് വിവരം കിട്ടിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരവും കൊലപാതകമാണ്. റിപ്പോർട്ട് താൻ കണ്ടിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. വെറ്റിനറി കോളേജിലെ ഡീന് എല്ലാം അറിയാം. സി.പി.ഐക്കാരനായ ഡീൻ നാരായണനെ മന്ത്രി ചിഞ്ചു റാണി രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കോളേജില്‍ ഇടിമുറിയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. […]

കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകനെ കത്തികൊണ്ട് കുത്തി; അക്രമിയെ പിടികൂടി പൊലീസ്

കോഴിക്കോട്:കോഴിക്കോട് എന്‍ഐടി ക്യാമ്ബസില്‍ അധ്യാപകനുനേരെ ആക്രമണം. കത്തികൊണ്ട് കുത്തുകയായിരുന്നു. മുക്കത്തുള്ള എന്‍ഐടി ക്യാമ്ബസില്‍ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതിയായ വിനോദ് കുമാറിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തിയ വിനോദ് കുമാര്‍ എന്‍ഐടിയിലെ വിദ്യാര്‍ത്ഥിയല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. എന്‍ഐടി ക്യാമ്ബസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പിടിയിലായ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് […]

തന്റെ തന്നേ രക്തബന്ധത്തിലുള്ള കുഞ്ഞിനെ ലാളിച്ചതിനു മനോവിഷമം നേരിട്ട് സിനിമതാരം നവ്യ നായർ:,

താരം ഒരു കുഞ്ഞിനെ എടുത്ത് തലോലിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയിൽ എങ്ങും വൈറലാണ്. അതോടെപ്പം തന്നെ കാലങ്ങൾക്ക് മുൻപ് തനിക്ക് ഉണ്ടായ ഒരു ദുരനുഭവം കൂടി നവ്യ നായർ പങ്കുവെച്ചു. അതിൽ പിന്നെ താൻ ഒരു കുഞ്ഞിങ്ങളെയും കൊഞ്ചിക്കാറില്ല. ഏറെ കാലത്തിനുശേഷം ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ കിട്ടിയ നിമിഷത്തിലാണ് താരം ഈ വിഷയം പങ്കുവെച്ചത്. കുഞ്ഞിനെ എടുത്ത് ഓമനിക്കുന്ന വിഡിയോ നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. വിഡിയോയ്ക്കൊപ്പമാണ് നടി തനിക്ക് സംഭവിച്ച ദുരനുഭവത്തെ പറ്റി പറഞ്ഞത്. “പഴയ പോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ […]

കാനഡയിൽ ജോലിവാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപ തട്ടിയെടുത്തു ; ഒളിവിൽ പോയ പ്രതി എട്ട് വർഷത്തിന് ശേഷം വാകത്താനം പോലീസിന്റെ പിടിയിൽ

  വാകത്താനം : വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജേഷിനെയാണ് (44) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കാനഡയില്‍ ജോലിവാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ഏഴ് ലക്ഷം രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്. പരാതിയെ തുടർന്ന് വാകത്താനം പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തില്‍ വിവിധ കേസുകളില്‍പെട്ട് ഒളിവില്‍കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുനടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. […]

സവാളയെന്ന് കണ്ടാൽ തോന്നും, എന്നാൽ സംഗതി കഞ്ചാവാ കഞ്ചാവ്…. കണ്ടെത്തിയത് എക്സറേ പരിശോധനയിൽ.

  ദുബൈ: സവാള കയറ്റുമതിയുടെ മറവിൽ വൻ കഞ്ചാവ് വേട്ട. കണ്ടാൽ സവാളയാണെന്ന് തോന്നുമെങ്കിലും സംഗതി കഞ്ചാവാണ്. ഉദ്യോഗസ്ഥർക്ക് സംശയം തോന്നി,എക്സറേ പരിശോധന നടത്തിയതിൽ കഞ്ചാവാണെന്ന് വ്യക്തമായി. ദുബൈ കസ്റ്റംസ് ആണ് പരിശോധന നടത്തിയത്. ആഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയ കാർഗോയിൽ നിന്നാണ് 26.45 കിലോ കഞ്ചാവ് പിടികൂടിയത്. ആദ്യത്തെ കാര്‍ഗോയില്‍ നിന്ന് 14.85 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ കാര്‍ഗോയില്‍ നിന്ന് 11.6 കിലോഗ്രാം കഞ്ചാവും പിടികൂടി. സംശയം തോന്നിയതിലാണ് പരിശോധനനടത്തിയത്ത്,തുടർന്ന് ദുബൈ പോലീസുമായി സഹകരിച്ചാണ് പരിശോധന നടത്തിയതെന്ന് ദു:ബൈ കസ്റ്റംസ് പറഞ്ഞു. ആദ്യ […]

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി; ഇന്നു കൂടി വാങ്ങാം; നാളെ കടകള്‍ അവധി

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷന്‍ ഇന്നു കൂടി വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി ആന്‍ അനില്‍. ഇപോസ് മെഷീനിലെ തകരാര്‍ മൂലം ഇന്നലെയും പലയിടത്തും റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നത്തേക്ക് കൂടി നീട്ടിയത്. എല്ലാ മാസവും സ്റ്റോക്ക് അപ്‌ഡേഷനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ഇത്തവണ നാളെ (മാര്‍ച്ച്‌ രണ്ട്) ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.