play-sharp-fill

ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്ന് ഫെബ്രുവരി 29 ആണ്; ഫെബ്രുവരിയിൽ മാത്രം എന്തുകൊണ്ട് 28 ദിവസം ? ചില വർഷങ്ങളിൽ മാത്രം 29 ദിവസമാകുന്നത് എങ്ങനെ ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

സ്വന്തം ലേഖകൻ ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്ന് ഫെബ്രുവരി 29 ആണ്. നാല് വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന അധിവർഷം. ബോണസായി ലഭിച്ച ഈ അധിക ദിവസം ഫലപ്രദമായി വിനിയോഗിക്കാനുള്ള തിടുക്കത്തിലാണ് ലോകം. പക്ഷേ മറ്റെല്ലാ മാസങ്ങളിലും 30/31 ദിവസങ്ങളുണ്ട്. ഫെബ്രുവരിയിൽ മാത്രമെന്താണ് ദിവസങ്ങളുടെ എണ്ണം 28 ആയിപ്പോയത് ? എന്തുകൊണ്ട് ചില വർഷങ്ങളിൽ അധിക ദിവസമായി ഫെബ്രുവരി 29 എത്തുന്നു. ഫെബ്രുവരിയിൽ 30 ദിവസം ഉണ്ടായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആദ്യം അറിയാം. ഫെബ്രുവരിയിൽ 30 ദിവസം ഉണ്ടായിരുന്നുവെങ്കിൽ നമുക്ക് മൊത്തത്തിൽ 30 […]

യുഡിഎഫിന്‍റെ രാജ്യസഭാംഗങ്ങളെല്ലാം ഒരേ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന്; രാജ്യസഭയിലെ മുസ്ലിം ലീഗ് ആധിപത്യം ഉള്‍പ്പെടെ മധ്യ കേരളത്തില്‍ വോട്ട് ചോര്‍ച്ചയ്ക്ക് വഴി തെളിയ്ക്കുമെന്ന് യുഡിഫിൽ ആശങ്ക; കടുത്ത മല്‍സരം നേരിടുന്ന കോട്ടയം, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളില്‍ ജയസാധ്യതയെ ബാധിക്കുമെന്ന് വിലയിരുത്തല്‍

കോട്ടയം: യുഡിഎഫ് മുസ്ലിം ലീഗിന് നല്‍കിയ രണ്ടാം രാജ്യസഭാ സീറ്റ് കോട്ടയം ഉള്‍പ്പെടെയുള്ള മധ്യ കേരളത്തിലെ മണ്ഡലങ്ങളില്‍ തിരിച്ചടിയാകുമെന്ന് യൂഡിഎഫിൽ ആശങ്ക. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ അഞ്ചാം മന്ത്രി വിവാദം പിന്നീടൊരു തിരിച്ചുവരവ് പോലും അസാധ്യമാക്കും വിധം മുന്നണിയുടെ സാമുദായിക സന്തുലിതാവസ്ഥയെ തകിടം മറിച്ചിരുന്ന സാഹചര്യത്തിലാണ് വീണ്ടും അതേ സാഹചര്യത്തിൽ ലീഗിന്റെ മൂന്നാം സീറ്റ് വിവാദം. അന്നത്തേതിനു സമാനമായ നിലയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മൂന്നാം സീറ്റ് വിവാദവും ഒടുവില്‍ രണ്ടാം രാജ്യസഭാ സീറ്റ് അനുവദിക്കലും ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ പോലും കടുത്ത […]

പല വാക്‌സിനുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കുക, വാക്‌സിനേഷന്‍ പ്രക്രിയ സുഗമമാക്കുക ; സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പല വാക്‌സിനുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്‌സിനേഷന്‍ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും […]

സുഹൃത്തിനെ ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ചു കൊന്നു ; കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു

സ്വന്തം ലേഖകൻ കൽപ്പറ്റ: സുഹൃത്തിനെ ഹെൽമറ്റ് കൊണ്ടു തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു. റഷീദിനെയാണ് കൽപ്പറ്റ അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. പണം തിരികെ നൽകാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് സണ്ണി എന്ന തന്റെ സുഹൃത്തിനെ റഷീദ് ഹെൽമെറ്റ് കൊണ്ട് തലയ്ക്കു അടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. റഷീദ് കുറ്റക്കാരനാണെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് അഡീഷണൽ സെഷൻസ്‌ ജഡ്ജ് അനസ് നിരീക്ഷിച്ചു. അഭിഭാഷകരായ മുഹമ്മദ് സബാഹ്, റയീസ് എന്നിവർ റഷീ​ദിനു വേണ്ടി […]

കോട്ടയം ചിങ്ങവനത്ത് ക്ഷേത്രത്തിന്റെ ഭണ്ഡാരക്കുറ്റി പൊളിച്ച് മോഷണം; ചെത്തിപ്പുഴ സ്വദേശി അറസ്റ്റിൽ

ചിങ്ങവനം: ക്ഷേത്രത്തിന്റെ ഭണ്ഡാരക്കുറ്റി പൊളിച്ച് പണം മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ ചീരംഞ്ചിറ ഭാഗത്ത് പാറചിറ വീട്ടിൽ അഭിലാഷ് ഗോപാലൻ (42) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി ചാമക്കുളം ഭാഗത്തുള്ള എസ്.എൻ.ഡി.പി ശാഖായോഗം വക ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്ന ഭണ്ഡാരക്കുറ്റി കുത്തിത്തുറന്ന് ഇതിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്.ആർ, […]

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ മൂന്നുപേരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ മണിമല: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ കടയനിക്കാട് വില്ലൻപാറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജയേഷ് എന്ന് വിളിക്കുന്ന സുരേഷ്(34), കങ്ങഴ ഇടയിരിക്കപ്പുഴ പ്ലാക്കപ്പടി ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ കൊച്ചു രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ കെ.പ്രസാദ് (23), കങ്ങഴ ഇടയിരിക്കപ്പുഴ കാവുങ്കൽ ഭാഗത്ത് മുത്തുവയലിൽ വീട്ടിൽ രോഹിത് കൃഷ്ണൻ (18) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. മണിമല സ്റ്റേഷനിലെ ആന്റി സോഷ്യലായ സുരേഷിന്റെ വീട്ടിൽ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും, […]

കോട്ടയം പള്ളിക്കത്തോട് വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിച്ചു; ആനിക്കാട് സ്വദേശി അറസ്റ്റിൽ

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ പള്ളിക്കത്തോട്: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട്, ചല്ലോലി ഭാഗത്ത് തെക്കേതകടിയ്ക്കൽ വീട്ടിൽ അനന്തുകൃഷ്ണൻ റ്റി.ആർ (29) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പള്ളിക്കത്തോട് സ്വദേശിനിയായ പെൺകുട്ടിയെ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ മനോജ് കെ.എൻ, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഓ മാരായ ശ്രീരാജൻ, മധു എന്നിവർ ചേർന്നാണ് ഇയാളെ […]

കോട്ടയത്തെ വ്യാപാരിയുടെ മരണത്തില്‍ കര്‍ണാടക ബാങ്കിന് പങ്കില്ലെന്ന് പോലീസ്; ബാങ്കിനെ കുറ്റവിമുക്തനാക്കി അന്തിമ റിപ്പോര്‍ട്ട്; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

കോട്ടയം: കുടയംപടിയില്‍ ചെരുപ്പുകട ഉടമ കെ.സി. ബിനു കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25ന് ജീവനൊടുക്കിയ സംഭവത്തില്‍ കര്‍ണാടക ബാങ്കിന് പങ്കില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ബാങ്കിനെ കുറ്റവിമുക്തനാക്കിയാണ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. സാമ്പത്തിക ബാധ്യതകളെക്കൊണ്ട് പൊറുതിമുട്ടിയാണ് ബിനുവിന്റെ ആത്മഹത്യ എന്നാണ് കണ്ടെത്തല്‍. ആത്മഹത്യാ പ്രവണതയുള്ള കുടുംബത്തില്‍ അംഗമാണ് ബിനു എന്ന അനുമാനത്തിലാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. കുറച്ച്‌ നാള്‍ മുന്‍പ് സമാന സാഹചര്യത്തിലാണ് ബിനുവിന്റെ പിതാവും ജീവനൊടുക്കിയത്. ലോണ്‍ കുടിശിക വന്നതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാരോപിച്ച്‌ മൃതദേഹവുമായി നാട്ടുകാരും […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ; തട്ടിപ്പുവീരൻ 8 വർഷങ്ങൾക്കുശേഷം വാകത്താനം പൊലീസിന്റെ പിടിയിൽ ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്

സ്വന്തം ലേഖകൻ വാകത്താനം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര പള്ളിച്ചൽ ഭാഗത്ത് മഞ്ജുകോട്ടേജിൽ രാജേഷ് (44) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2015 ല്‍ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി 7 ലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിന് […]

മോഷണം നടത്തി ആംബുലൻസിൽ നിലവിളി ശബ്ദം ഇട്ട് കൊണ്ട് രക്ഷപെടുന്ന പെരുങ്കള്ളൻ പൊലീസ് പിടിയിൽ; കാണിക്കവഞ്ചി കുത്തി തുറന്ന് പണം മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് കോട്ടയം വെസ്റ്റ് പൊലീസിൻ്റെ പിടിയിൽ

കോട്ടയം: അമ്പലങ്ങളിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം മോഷ്ടിച്ച ശേഷം സുഹൃത്തിൻ്റെ ആംബുലൻസിൽ രക്ഷപെടുന്ന പെരുങ്കള്ളനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ തിരുവൻവണ്ടൂർ നന്നാട് ഭാഗത്ത് തുരുത്തേൽ വീട്ടിൽ ജയപ്രകാശ് കെ.ആർ (49) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജനുവരി 26 ന് പുലർച്ചെയോടുകൂടി മണവാളത്ത് ഗണപതി ക്ഷേത്രത്തിലും, അയ്യപ്പൻകാവ് ക്ഷേത്രത്തിലുമായി നാലോളം കാണിക്കവഞ്ചികൾ കുത്തിതുറന്ന് പണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ […]